ഇംഗ്ലണ്ടിന്റെ പഴയ കോച്ച്് ബോബി റോബ്സണ് പറഞ്ഞതിങ്ങനെയാണ്. അവന് ഭയങ്കരനാണ്, അസാധാരണമായ ധൈര്യമാണ്.
ഫുട്ബോള്‍- അതൊരു ലഹരിയാണ്. വികാരമാണ്. കാണികളെ ധന്യമാക്കുന്ന, വികാരങ്ങളെ ദീപ്തമാക്കുന്ന ഇന്ദ്രജാലം..! ഒരുപിടി ഇതിഹാസനായകന്മാര്‍... പ്ലാറ്റിനി, പെലെ, ക്രൈഫ് തുടങ്ങി അനേകം പടക്കുതിരകളുടെ ചരിത്രം നമുക്കറിയാം. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥനാണ് ഡിഗോ അര്‍മാന്‍ഡോ മറഡോണ.

കക്ഷി കളിക്കളത്തിലിറങ്ങുമ്പോള്‍ കുനിഞ്ഞഞ്ഞ്് കുരിശുവരയ്ക്കും. ഇതെന്തിനെന്നോ?
അതേ, പ്രതിസന്ധിയുടെ നിമിഷങ്ങളിലെല്ലാം തന്റെ മനസ്സില്‍ ഈശ്വരന്റെ പ്രസാദമധുരമായ മുഖം തെളിയണം. ശരിയാണ്. ഈശ്വരന് എപ്പോഴും ഈ മനുഷ്യന്റെ കൂടെയുണ്ടായിരുന്നു.
ഈ അഞ്ചടി നാലിഞ്ചുകാരന്‍ ജനിച്ചത് ബ്യൂണസ് അയറീസ് നഗരത്തിലെ ലാനസ് എന്ന ഒരുകൊച്ചുപ്രദേശത്താണ്. അവിടെ ഒരു കത്തോലിക്കാ കുടുംബത്തില്‍ പാവപ്പെട്ടൊരു ഫാക്ടറി തൊഴിലാളിയുടെ മകനായി. ഓര്‍മ്മവച്ചനാള്‍ മുതല്‍ ഒരുപന്ത് മറഡോണയുടെ കാല്‍മുട്ടിലോ, കൈമടക്കിലോ കാണും. കേവലം അഞ്ചാം വയസ്സില്‍ പന്ത് ഒരെണ്ണം സ്വന്തമാക്കി മറഡോണ.
Also Read: ദൈവത്തിന്റെ കൈ മുതല്‍ കിരീടം വരെ: 1986 ലോക കപ്പിലെ മറഡോണയുടെ അവിസ്മരണീയ 10 ചിത്രങ്ങള്‍
ഏഴ് സഹോദരങ്ങളുള്ള മറഡോണയ്ക്ക് നഗരത്തിലെ തെരുവുകളിലൂടെ പന്ത് തട്ടിനടക്കാന്‍ കൂട്ടുകാര്‍ക്ക് ക്ഷാമമുണ്ടായിരുന്നില്ല. മറഡോണയുടെ കുഞ്ഞനിയന്മാര് ഹ്യൂഗോയും ലാഗോയും ഇടത്തും വലത്തും എല്ലായിപ്പോഴും കാണും. മറഡോണയ്ക്ക ഒരു അക്കൗണ്ടന്റാകാനായിരുന്നുമോഹം. എന്തായാലും അത് നടക്കാതിരുന്നത് ലോക ഫുട്ബോളിന്റെ ഭാഗ്യം.
അര്‍ജന്റീന ലോകകപ്പ് ജയിച്ച 1978ലെ പ്രവിഷണല്‍ ടീമില്‍ മറഡോണ ഉണ്ടായിരുന്നു. അന്നത്തെ പരിശീലകന് സീസര്‍ ലൂയിസെമനോട്ടി ഒടുക്കം പുറത്താക്കിയ മൂന്നുപേരില്‍ ഒരാള്‍ മറഡോണയായിരുന്നു. അന്ന് 17കാരനായിരുന്ന മറഡോണ ഒരുപാട് കരഞ്ഞു. മെനോട്ടിയോട് ആറ് മാസം മിണ്ടാതെ നടന്നു. പിന്നെല്ലാം പറഞ്ഞൊതുക്കി. 1979ല്‍ ലോക യൂത്ത് കപ്പ് നേടിയ അര്ജന്റീന് ടീം നായകന് മറഡോണയായിരുന്നു. സ്പയിനിലെ ലോകകപ്പില്‍ ലോകത്തെ കാല്ക്കിഴിലാക്കിക്കൊണ്ടായിരുന്നു മറഡോണ വന്നത്.
Also Read: മാർക്കേസിന്റെ നായകൻ
സത്യത്തില്‍ എന്താണ് മറഡോണയുടെ ദിവ്യസിദ്ധി..? കൃത്യമായൊരുത്തരം വിഷമമാണ്. ഇംഗ്ലണ്ടിന്റെ പഴയ കോച്ച്് ബോബി റോബ്സണ് പറഞ്ഞതിങ്ങനെയാണ്. അവന് ഭയങ്കരനാണ്, അസാധാരണമായ ധൈര്യമാണ്. എനിക്കറിയാവുന്ന ഒരു കളിക്കരനും അവന്റെയത്ര വേഗമില്ല. അവന്റത്ര തന്ത്രശാലിയുമല്ല. റോബ്സണ് പറയുന്നതെല്ലാം ശരിയാണ്്. പക്ഷേ, ഒന്നുകൂടി ചേര്‍ക്കണം: ഉരുക്കുപോലെ തൊട്ടാല്‍ തെറിക്കുന്നതാണ് അയാളുടെ ശരീരം. പന്തിനെ സ്വന്തം ശരീരത്തിന്റെ ഇച്ഛപ്രകാരം ഒഴുകുകയും ഇളകുകയും ചെയ്യുന്ന ഒരു വസ്തുവാക്കി അയാള്‍ മാറ്റുന്നു.
കളിക്കളത്തിന്റെ മധ്യത്തില്‍ നിന്ന് അഞ്ച് എതിരാളികളെ ഒരേ സമയം വെട്ടിച്ച് മുന്നേറി ഗോളി പീറ്റര്‍ ഷില്‍ട്ടനെയും കബളിപ്പിച്ച് മറഡോണ നേടിയ ആ ഗോള്‍ ഉണ്ടല്ലോ...? ഫൂട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഗോളുകളില്‍ ഒന്നായാണ് അത്് വിലയിരുത്തപ്പെടുന്നത്.
പിച്ചില്‍ നടന്നുകയറി പന്തുകളിക്കാന്‍ കഴിയുമ്പോഴെല്ലാം ഞാന്‍ സന്തോഷിക്കുന്നു. അത്...അത് മാത്രമാണ് എന്റെ സ്വപ്നം.... എന്നുപറഞ്ഞ് നിഷ്ക്കളങ്കമായി ചിരിക്കുന്ന മറഡോണയെ വാഴ്ത്താന്‍ വെമ്പല്‍പൂണ്ടു നടന്നിരുന്നൊരു കാലം..! ഫുഡ്ബോളിന്റെ ദൈവം...! അത് കായിക പ്രേമികളുടെ മനസ്സുകളില്‍ നിത്യം പ്രകാശം ചൊരിയുന്നൊരു തങ്കനക്ഷത്രമായി മാറിക്കഴിഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!