ശിവശങ്കറിന്റെ ആൻജിയോഗ്രാമിൽ കുഴപ്പങ്ങളില്ല, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; നിരീക്ഷണത്തിൽ തുടരും
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിൽ എത്തി ഹാജരാകാൻ നോട്ടീസ് നൽകിയത്. കസ്റ്റംസിന്റെ വാഹനത്തിലാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് യാത്രതിരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരണം. ഇന്നലെ ഇസിജിയിൽ വ്യത്യാസം ഉളളതിനെ തുടർന്ന് ഇന്ന് രാവിലെ ആൻജിയോഗ്രാം പരിശോധന നടത്തിയിരുന്നു. ശിവശങ്കറിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് ആൻജിയോഗ്രാം റിപ്പോർട്ട്. കരമനയിലെ സ്വകാര്യ ആശുപത്രിയിലുളള ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷമായിരിക്കും ഡിസ്ചാർജ് വേണോ എന്നത് തീരുമാനിക്കുക. അതേസമയം ആരോഗ്യപരിശോധനാ ഫലങ്ങൾ പ്രകാരമായിരിക്കും ഇനി കസ്റ്റംസിന്റെ തുടർ നടപടികൾ. ഡിസ്ചാർജ് ചെയ്താൽ ഉടൻ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിൽ എത്തി ഹാജരാകാൻ നോട്ടീസ് നൽകിയത്. കസ്റ്റംസിന്റെ വാഹനത്തിലാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് യാത്രതിരിച്ചത്. കസ്റ്റംസ് നൽകിയ നോട്ടീസിൽ ക്രൈം നമ്പർ ഇല്ലാതിരുന്നത് ഇതിനിടെ ശിവശങ്കർ തന്റെ അഭിഭാഷകനെ അറിയിക്കുകയും ചെയ്തു. പിന്നീടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കസ്റ്റംസിന്റെ വാഹനത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചതും.
തുടർന്ന് നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയിൽ കാത്തുനിന്നു. ഐസിയുവിൽ തന്നെ ശിവശങ്കർ തുടരേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. നേരത്തെ കസ്റ്റംസും എൻഫോഴ്സ്മെന്റും നിരവധി തവണ ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ആദ്യമായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റിന്റെ മൂന്നാംവട്ട ചോദ്യം ചെയ്യൽ എട്ടുമണിക്കൂറോളം നീണ്ടിരുന്നു.
എൻഫോഴ്സ്മെൻറ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിൻറെ അറസ്റ്റ് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയെ തുടർന്നായിരുന്നു കോടതി നടപടി. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും 90 മണിക്കൂറിൽ അധികമായി തന്നെ ചോദ്യം ചെയ്യുന്നുവെന്നും ബാഹ്യ ശക്തികൾ കേസിൽ ഇടപെടുന്നുവെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹർജി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സ്വർണക്കടത്ത് കേസ് വിവാദം: എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി; മിർ മുഹമ്മദിന് പുതിയ ചുമതല
5 PM - 2 AM | ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ശിവശങ്കറിനെ കസ്റ്റംസ് വീട്ടില്‍ എത്തിച്ചത് പുലര്‍ച്ചെ
എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടു; രണ്ടാം വട്ടമെടുത്തത് ഒമ്പത് മണിക്കൂര്‍
എന്‍ഐഎയ്ക്ക് കൂടുതല്‍ തെളിവ് വേണം; സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അടുത്ത ഘട്ടത്തില്‍