സ്വർണക്കടത്ത്: പ്രതികളില് നിന്ന് വീണ്ടെടുത്തത് 2000 ജിബി ഡാറ്റയെന്ന് എൻഐഎ, നാലുപേരെ കസ്റ്റഡിയിൽ വിട്ടു
അറസ്റ്റിലായ ഇരുപത്തിയാറ് പേരിൽനിന്നായി 40 ഡിജിറ്റൽ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. വാട്ട്സ് ആപ്പ്, ടെലിഗ്രാം എന്നിവ വഴിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. ഈ സന്ദേശങ്ങൾ തിരിച്ചെടുത്ത് പരിശോധിച്ചെന്നും എൻഐഎ വ്യക്തമാക്കുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി എൻഐഎ കസ്റ്റഡിയിൽ വിട്ടു. സന്ദീപ് നായർ, മുഹമ്മദ് അലി, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ എന്നിങ്ങനെ നാലുപേരെയാണ് കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച വരെ ആണ് കസ്റ്റഡി. പ്രതികളുടെ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ നിന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ കോടതിയെ സമീപിച്ചത്.
അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യം. സ്വപ്നയുടെയും സന്ദീപിന്റെയും ഫോണിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സ്വപ്നയുടെയും സന്ദീപിന്റെയും പക്കൽനിന്ന് മാത്രം 2000 ജിബി ഡാറ്റ, ചാറ്റ് എന്നിവ ഡിലീറ്റ് ചെയ്തത് തിരിച്ചെടുത്തുവെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എൻഐഎ പറയുന്നു
അറസ്റ്റിലായ ഇരുപത്തിയാറ് പേരിൽനിന്നായി 40 ഡിജിറ്റൽ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. വാട്ട്സ് ആപ്പ്, ടെലിഗ്രാം എന്നിവ വഴിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. ഈ സന്ദേശങ്ങൾ തിരിച്ചെടുത്ത് പരിശോധിച്ചെന്നും എൻഐഎ വ്യക്തമാക്കുന്നു. നെഞ്ചുവേദനയെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സ്വപ്നയെ ആൻജിയോഗ്രാം ചെയ്തതിന് ശേഷമുള്ള മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കോടതിയിൽ ഹാജരാക്കുകയുള്ളു.
കോടതി ഉത്തരവുണ്ടായിട്ടും സ്വപ്നയെ കാണാൻ ബന്ധുക്കളെ അനുവദിക്കുന്നില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. ഇക്കാര്യത്തിൽ നിർദ്ദേശം നൽകാമെന്ന് കോടതി മറുപടി നൽകി.സ്വപ്നയും സന്ദീപും അറസ്റ്റിലായ ശേഷം ജൂലൈ മാസത്തിൽ 12 ദിവസം ഇവരെ എൻഐഎ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ 16നും 28നുമാണ് പരിഗണിക്കുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!