പത്മരാജന് തുല്യം ശ്യാം പുഷ്കരനെ പുകഴ്ത്തി സംവിധായകൻ ഭദ്രൻ
സിപിസി അവാർഡ് വേദിയിൽ 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിന് വേണ്ടി പോയവർഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ശ്യാം പുഷ്കരൻ ഏറ്റുവാങ്ങി.
പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്ക്കരനെന്ന് സംവിധായകൻ ഭദ്രൻ അഭിപ്രായപ്പെട്ടു. ഫേസ്ബുക് കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബിന്റെ കൊച്ചിയിൽ നടന്ന അവാർഡ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ പുതുതലമുറയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ദിലീഷ് നായരുമായി ചേർന്ന് രചന നിർവഹിച്ച് 2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ ആണ് ആദ്യ ചലച്ചിത്രം.നിരൂപക പ്രേക്ഷക പ്രശംസകൾ നേടിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ശ്യാം.
സിപിസി അവാർഡ് വേദിയിൽ 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിന് വേണ്ടി പോയവർഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ശ്യാം പുഷ്കരൻ ഏറ്റുവാങ്ങി.
ഇത്തവണത്തെ അവാർഡുകളിൽ മികച്ച സംവിധയകൻ ആഷിഖ് അബുവാണ്.'വൈറസ്' എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് ആഷിഖ് അബു അവാർഡിന് അർഹനായത്.മികച്ച നടൻ സുരാജ് വെഞ്ഞാറമൂടും നടി അന്നാ ബെന്നുമാണ്.' ഫൈനൽസ്','ആൻഡ്രോയിഡ് കുഞ്ഞപ്പൻ' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജിനും 'ഹെലൻ','കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അന്നയ്ക്ക് അവാർഡ് ലഭിച്ചത്.
ഷൈജു ശ്രീധറിനാണ് മികച്ച എഡിറ്റർക്കുള്ള അവാർഡ് സുഷിൻ ശ്യാമാണ് മികച്ച സംഗീത സംവിധായകൻ.ഗ്രേസ് ആന്റണിക്കും റോഷൻ മാത്യുവിനുമാണ് മികച്ച സഹനടിക്കും നടനുമുള്ള അവാർഡുകൾ ലഭിച്ചിരിക്കുന്നത്.ഗിരീഷ് ഗംഗാധരനാണ് മികച്ച സിനിമാട്ടോഗ്രാഫർ. മികച്ച സൗണ്ട് ഡിസൈനർ രംഗനാഥ് രവിയാണ്.
ഗ്രൂപ്പുകളിലെ മെമ്പര്‍മാരുടെ വോട്ടും,ജൂറിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് അവാര്‍ഡുകൾ നിശ്ചയിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!