'ദൃശ്യം ത്രീയുടെ അഡ്വാൻസ് തരട്ടെ എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു', ദൃശ്യം രണ്ടിന് ശേഷം മൂന്ന് ഉണ്ടാകുമോ? ജീത്തു ജോസഫ് പറയുന്നു.
ഫസ്റ്റ് കഴിഞ്ഞപ്പോള്‍ എല്ലാവരും എന്നോട് ചോദിച്ചതാണ് സെക്കന്റ് ഉണ്ടാകുമോ എന്ന്. അന്ന് ഞാന്‍ പറഞ്ഞത്. ഇല്ല എന്നാണ്. ഞാന്‍ അങ്ങനെ തന്നെയാണ് 2015 വരെ വിശ്വസിച്ചിരുന്നത്. 2015 തൊട്ടാണ് ആ ചിന്താഗതി മാറിയത്.
പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2. കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ തിയറ്ററുകൾ തുറക്കുമ്പോൾ ആദ്യ റിലീസിനായി ഒരുങ്ങുകയാണ്. കൊവിഡ് കാലത്ത് ദൃശ്യം രണ്ട് ഇപ്പോൾ ചിത്രീകരണം ആരംഭിക്കാം എന്നതിലേക്ക് എത്തിയത് ലോക്ക്ഡൗൺ കാലത്തെ മോഹൻലാലിന്റെ ഒരു ഫോൺകോളാണെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നേരത്തെ പറഞ്ഞിരുന്നു. ദൃശ്യം രണ്ടിന്റെ ഡബ്ബിംഗ് പൂർത്തിയായി മോഹൻലാൽ പോകുമ്പോൾ കൂടെയുളള ആന്റണി പെരുമ്പാവൂർ ദൃശ്യം മൂന്നിനുളള അഡ്വാൻസ് തരട്ടെ എന്ന് ചോദിച്ചെന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്. റിപ്പോർട്ടറിലെ മീറ്റ് ദ എഡിറ്റേഴ്സിലായിരുന്നു ജീത്തുവിന്റെ വാക്കുകൾ..
ജീത്തു ജോസഫ് പറഞ്ഞത് ഇങ്ങനെ
അതിപ്പോള്‍ സിനിമ കഴിഞ്ഞപ്പോള്‍, ക്ലൈമാക്സ് ഒക്കെ ഷൂട്ട് കഴിഞ്ഞപ്പോള്‍ പലരും ചോദിക്കുന്നുണ്ട്, ഒരു ത്രീയുടെ സാധ്യതയുണ്ടോ എന്ന്. ഡബ്ബിംഗ് കഴിഞ്ഞ് ലാല്‍ സാര്‍ പോയപ്പോള്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പിറകില്‍ നിന്ന് ചോദിച്ചു, ത്രീയുടെ അഡ്വാന്‍സ് തരട്ടെ എന്ന്. ഉളളതുകൊണ്ട്, ഞാനിത് കൊണ്ട് നോക്കിക്കോളാം എന്നാണ് മറുപടി പറഞ്ഞത്.

ദൃശ്യം ത്രീ ഉണ്ടാകുമെന്ന് ഒരിക്കലും എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒന്നും പറയുന്നില്ല. കാരണം ഫസ്റ്റ് കഴിഞ്ഞപ്പോള്‍ എല്ലാവരും എന്നോട് ചോദിച്ചതാണ് സെക്കന്റ് ഉണ്ടാകുമോ എന്ന്. അന്ന് ഞാന്‍ പറഞ്ഞത്. ഇല്ല എന്നാണ്. ഞാന്‍ അങ്ങനെ തന്നെയാണ് 2015 വരെ വിശ്വസിച്ചിരുന്നത്. 2015 തൊട്ടാണ് ആ ചിന്താഗതി മാറിയത്. ഹിന്ദി വയാകോമാണ് ചെയ്തത്. അപ്പോള്‍ വയാകോമിന്റെ അടുത്ത് ബോഡി ചെയ്യാനുളള മീറ്റിങ്ങില്‍ ദൃശ്യത്തിന്റെ സെക്കന്റ് പാര്ട്ടിനുളള കഥ എന്നുപറഞ്ഞ് ഒരാള്‍ ഞങ്ങളുടെ അടുത്ത് വന്നു. കഥ അത്രയ്ക്ക് കൊളളില്ല. എന്തുകൊണ്ട് ജിത്തു അത് ആലോചിക്കുന്നില്ല എന്ന് പലരായി എന്നോട് ഇത് പറയുന്നുണ്ട്. അപ്പോ തൊട്ട് ദൃശ്യം സെക്കന്റിന് എന്തേലും സാധ്യതയുണ്ടോ എന്ന് ചുമ്മാ ആലോചിച്ച് നോക്കി. ഫേസ്ബുക്കില്‍ ഒരു പയ്യന് അവന്റെ ഭാവനയ്ക്ക് അനുസരിച്ച് ഒരു കഥ സെക്കന്റിനായി എഴുതിയത് കണ്ടു, പലയിടത്ത് നിന്നും ചോദിക്കുന്നു, പലരും എന്നെ വിളിക്കുന്നു, ദൃശ്യം രണ്ടില്‍ ചെയ്യാന്‍ പറ്റിയ കഥയുണ്ട്, അയച്ച് തരട്ടെ. അപ്പോ ഞാന്‍ പറഞ്ഞു, വേണ്ടാ. അയക്കരുത്. പിന്നീട് ഞാന്‍ അതിന്റെ സാധ്യതകള്‍ ആലോചിച്ചു. സത്യം പറഞ്ഞാല്‍ 2015-16ൽ ഞാന്‍ ആലോചിച്ച് ആലോചിച്ച് നാലുവര്‍ഷം എടുത്തു, 2019ലാണ് ഞാന്‍ ഇതിന്റെ ഫ്രെയിം ലാല്‍സാറിനോട് പറയുന്നത്.

ഓരോരോ സാധ്യതകള്‍ വന്ന് എല്ലാം കഴിഞ്ഞപ്പോഴും ലാലേട്ടനോട് പറഞ്ഞപ്പോള്‍ ഇത് കൊളളാല്ലോ നമുക്ക് ആലോചിച്ചാലോ, അപ്പോള്‍ ഞാന്‍ പറഞ്ഞു ഇതിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതട്ടെ, എഴുതിയിട്ട് എനിക്ക് ഇത് കണ്‍വിന്‍സിങ് ആണെന്ന് തോന്നിയാല്‍ മാത്രമേ ഞാനിത് ചെയ്യുകയുളളൂ ലാലേട്ടാ എന്ന് പറഞ്ഞു. എഴുതാന്‍ തുടങ്ങിയപ്പോള്‍ വീട്ടില്‍ നിന്ന് വൈഫും പിളളേരും പറഞ്ഞു. ചെയ്യരുത്, ഒരു പേരുണ്ടാക്കി, വെറുതെ അത് കളയണോ. ഞാന്‍ പറഞ്ഞു, രണ്ട് വര്‍ക്കൗട്ട് ആയില്ലേലും ഫസ്റ്റിന്റെ പേര് ഒന്നും പോകില്ലല്ലോ. ഞാനൊന്ന് എഴുതി നോക്കട്ടെ എന്ന് പറഞ്ഞു. സ്ക്രിപ്റ്റ് ഫസ്റ്റ് ഡ്രാഫ്റ്റ് അവര്‍ക്ക് വായിക്കാൻ കൊടുത്തു, ഭാര്യയും പിളളേരും വായിക്കുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. മൂന്ന് പേരും മൂന്ന് മുറിയില്‍ ഇരുന്ന് സോഫ്റ്റ് കോപ്പി വായിച്ച്, കൂടിയാലോചന നടത്തി, ഡിസ്കസ് ചെയ്തിട്ട് പറഞ്ഞാ മതിയെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഡാഡി ഇതിനകത്ത് നല്ലൊരു സിനിമയുണ്ട്, ഇത് ചെയ്തോ എന്നാണ് അവർ മറുപടി നൽകിയത്. ദൃശ്യം സെക്കന്റ് തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ്. റിലീസിനെക്കുറിച്ച് പല വാർത്തകളും പ്രചരിക്കുന്നുണ്ട്. ഏപ്രിലിലൊക്കെ തിയറ്റർ തുറക്കുമെങ്കിൽ തിയറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. പൊലീസ് അന്വേഷണം കൊണ്ട് അന്വേഷണം കൊണ്ട് ജോർജ് കുട്ടിയുടെ ഫാമിലിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, ഫാമിലിയുടെ ട്രോമ, അതാണ് ദൃശ്യം രണ്ടിൽ സെന്റര്‍ ചെയ്തിരിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ജോർജ് കുട്ടി ഇപ്പോഴും പിടിക്കപ്പെട്ടില്ലല്ലോ, ദൃശ്യത്തിന് രണ്ടാം ഭാഗമുണ്ടായേക്കാം
മോഹന്‍ലാലിന്റെ ദൃശ്യം രണ്ടാം ഭാഗം വരുന്നു, ലോക് ഡൗണിന് ശേഷം ആദ്യം ഷൂട്ട് ചെയ്യുന്നത് ദൃശ്യമെന്ന് ആന്റണി പെരുമ്പാവൂര്‍
'ആഴ്ചയില്‍ നാലുദിവസവും മമ്മൂട്ടിയോട് ഇടിമേടിക്കും', അന്ന് ലാല്‍ വില്ലന്‍ വേഷത്തില്‍ മാത്രമെന്ന് പ്രിയദര്ശന്
'അപ്പുവിന്റെ ലോകം പര്‍വതാരോഹണവും പുസ്തകങ്ങളും, സിനിമയെക്കുറിച്ച് അയാള്‍ക്ക് ആകാംക്ഷയില്ല'; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍