'അൽഫോൺസിനെ ഓർത്ത് ലജ്ജിക്കുന്നു, അനാദരവാണ് കാട്ടിയത്'; ട്രിവാൻഡ്രം ലോഡ്ജിനെതിരെയുളള വിമർശനത്തിൽ വികെപി
ഇന്റര്‍നെറ്റില്‍ പരതുന്നതിനിടെയാണ് ഈ അഭിമുഖം കണ്ടത്. സാധാരണ ഇത്തരം മണ്ടത്തരങ്ങളോട് ഞാൻ പ്രതികരിക്കാത്തതാണ്. എന്നാൽ ഇതിന് മറുപടി പറയണമെന്ന് തോന്നി. ട്രിവാന്‍ഡ്രം ലോഡ്ജിന് ലഭിച്ചത് യു സര്‍ട്ടിഫിക്കറ്റല്ല.
സംവിധായകൻ അൽഫോൺസ് പുത്രന്റെ ഏഴ് വർഷം മുന്നെയുളള അഭിമുഖത്തിലെ വിമർശനത്തിനെതിരെ സംവിധായകൻ വികെ പ്രകാശ്. അനൂപ് മേനോന്റെ തിരക്കഥയിൽ താൻ സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയെക്കുറിച്ച് അൽഫോൺസ് നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വികെപിയുടെ വിമർശനം. ചില സിനിമകൾ സംവിധായകരുടെ പേരിലും മറ്റ് ചിലത് തിരക്കഥാകൃത്തുക്കളുടെ പേരിലും അറിയപ്പെടുന്നത് എങ്ങനെയാണ്? അൽഫോൺസ് പുത്രൻ സ്വന്തം മേഖലയോട് അനാദരവാണ് കാട്ടിയത്. അദ്ദേഹത്തെ ഓർത്ത് ലജ്ജിക്കുന്നുവെന്നും വികെപി വ്യക്തമാക്കുന്നു.
ഇന്റര്‍നെറ്റില്‍ പരതുന്നതിനിടെയാണ് ഈ അഭിമുഖം കണ്ടത്. സാധാരണ ഇത്തരം മണ്ടത്തരങ്ങളോട് ഞാൻ പ്രതികരിക്കാത്തതാണ്. എന്നാൽ ഇതിന് മറുപടി പറയണമെന്ന് തോന്നി. ട്രിവാന്‍ഡ്രം ലോഡ്ജിന് ലഭിച്ചത് യു സര്‍ട്ടിഫിക്കറ്റല്ല. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്, എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തോടും വിയോജിക്കുന്നു. ഈ അഭിമുഖം എപ്പോള്‍ പുറത്തുവന്നതാണെന്ന് അറിയില്ല, എപ്പോഴായാലും അത് മോശമായിപ്പോയെന്നും വികെ പ്രകാശ് പറയുന്നു.
2013ൽ അൽഫോൺസ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രിവാൻഡ്രം ലോഡ്ജ് അടക്കം അനൂപ് മേനോൻ തിരക്കഥ എഴുതിയ സിനിമകളെക്കുറിച്ച് വിമർശനം ഉന്നയിച്ചിരുന്നു. നല്ല സിനിമകള്‍ക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നത്. ഏതാനും ചില ചിത്രങ്ങളില്‍ മാത്രമാണ് മോശം ഘടകങ്ങള്‍ ഉള്ളത്. അനൂപ് മേനോന്റെ തിരക്കഥയിൽ പുറത്തുവന്ന ചിത്രങ്ങളെ അദ്ദേഹത്തിന്റ പേരെടുത്ത് പറഞ്ഞാണ് അൽഫോൺസ് ആ അഭിമുഖത്തിൽ വിമർശിച്ചത്.
ഇതിൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രം യു സർട്ടിഫിക്കറ്റ് ഇട്ട് വിട്ടതാണ് പ്രശ്നം. അതിലായിരുന്നു കുറച്ച് എ ഡയലോഗ്സ് ഉണ്ടായിരുന്നത്. മറ്റൊന്ന് ഹോട്ടല്‍ കാലിഫോര്‍ണിയ, അനൂപ് മേനോന്റെ സിനിമകള്‍ക്കാണ് പൊതുവെ ഈ ലേബല്‍ ഉള്ളതെന്നുമായിരുന്നു അൽഫോൺസിന്റെ വാക്കുകൾ. മൂന്നോ നാലോ സിനിമകളില്‍ മാത്രമാണ് അശ്ലീല ഘടകങ്ങള്‍ ഉണ്ടെന്ന് താൻ പറയുവെന്നും സമീര്‍ താഹിറിന്റെയോ, ആഷിഖ് അബുവിന്റെയോ വിനീത് ശ്രീനിവാസന്റെയോ സിനിമകളില്‍ വൃത്തികേടില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വികെപിയുടെ ചോദ്യങ്ങളും വിമർശനവും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!