പറഞ്ഞതിലും മുന്നേ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ഇന്ത്യയില്‍ എത്തി
മുമ്പ് ഹോട്ട്സ്റ്റാറായിരുന്ന സ്ട്രീമിംഗ് സേവനം ഡിസ്നി + ഹോട്ട്സ്റ്റാര്‍ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യപ്പെടുകയായിരുന്നു.
മാര്‍ച്ച് 29ന് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യാന്‍ വേണ്ടി പദ്ധതി ഇട്ടിരുന്ന ഡിസ്നി+ ഹോട്ട്സ്റ്റാര്‍ 18 ദിവസം മുന്‍പേ ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിച്ചു. ഡിസ്നി നെറ്റ് വര്‍ക്കില്‍ കൂടി സംപ്രേക്ഷണം ചെയേണ്ട മാര്‍വെലിന്റെ 'ഹീറോ പ്രൊജക്റ്റ്' , 'സ്റ്റാര്‍ വാര്‍സ്: ദി മണ്ടലോറിയന്‍' ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്.
ഹോറസ്റ്റര്‍ ഉപഭോകതാക്കളെ ആശ്ചര്യപ്പെടുത്തികൊണ്ടാണ് ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സംപ്രേക്ഷണം മാര്‍ച്ച് 11ന് രാവിലെ ആരംഭിച്ചത്.
വാള്‍ട്ട് ഡിസ്നി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യന്‍ ഓവര്‍-ദി-ടോപ്പ് (OTT) സ്ട്രീമിംഗ് സേവനമാണ് ഡിസ്നി + ഹോട്ട്സ്റ്റാര്‍.ഇന്റര്‍നെറ്റ് വഴി കാഴ്ചക്കാര്‍ക്ക് നേരിട്ട് വാഗ്ദാനം ചെയ്യുന്ന ഒരു സ്ട്രീമിംഗ് സേവനമാണിത്. സിനിമകള്‍, വെബ്സീരീസ് തുടങ്ങിയവ ഓണ്‍ലൈന്‍ ലഭ്യമാകുന്ന ഒരു സംവിധാനം ആണ് ഹോട്ട്സ്റ്റാര്‍. മുമ്പ് ഹോട്ട്സ്റ്റാറായിരുന്ന സ്ട്രീമിംഗ് സേവനം ഡിസ്നി + ഹോട്ട്സ്റ്റാര്‍ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യപ്പെടുകയായിരുന്നു.
ഹോട്ട്സ്റ്റാറിന്റെ ലോഗോ, നിറം, ഫോണ്ട് എന്നിവ മാറി. ആദ്യം ഉണ്ടായിരുന്ന ഹോട്ട്സ്റ്റാറിന്റെ നിറം പച്ച ആയിരുന്നു ഇപ്പോള്‍ അത് നീല നിറത്തിലേക്കാണ് മാറിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ പ്ലാറ്റ്ഫോമായ ഐഒഎസ് ലും ലഭ്യമാണ്.
Disney+ content seems to be live on #Hotstar now. The Mandalorian, Jeff Goldblum, all here. Now waiting for the biggest and most vital piece of the puzzle: an interface that works.@hotstartweets
— Raja Sen (@RajaSen) March 11, 2020
ഡയറി ഓഫ് എ ഫ്യുച്ചര്‍ പ്രസിഡന്റ്, എന്‍കോര്‍, ഹൈ സ്കൂള്‍ മ്യൂസിക്കല്‍ സീരീസ്, ഡിസ്നി ഫാമിലി സണ്ഡേയസ്, ഫെയറി ടെയ്ല് വെഡിങ് -സീസണ് 2, ദി വേള്‍ഡ് ആക്കിക്കോര്ഡിങ് റ്റു ജെഫ്ഗോള്ഡ് ബ്ലം, ഫോര്ക്കി ആസ്ക്സ് എ ക്വൊസ്റ്റയന്, വണ്‍് ഡേ അറ്റ് ഡിസ്നി തുടങ്ങിയ ഡിസ്നി ഒര്‍ജിനലുകള്‍ ഡിസ്നി + ഹോട്ട്സ്റ്റാറില്‍ ഇപ്പോള്‍ ലഭ്യമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!