ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് 'ഹേയ് സിനാമിക'യുടെ ഒരിടവേളയ്ക്ക് ശേഷം ഷൂട്ടിങ് വീണ്ടും ആരംഭിച്ചു. കൊവിഡ് പ്രതിസന്ധി കാരണം ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ചെന്നൈ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളിൽ നൃത്തസംവിധായികയായി പ്രവർത്തിച്ചിട്ടുള്ള ബൃന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിനെ കൂടാതെ കാജൽ അഗർവാൾ, അദിതി റാവു ഹൈദാരി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന താരങ്ങളായി അഭിനയിക്കുന്നത്.
മണിരത്നം സംവിധാനം നിർവഹിച്ച ദുൽഖർ ചിത്രമായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു പാട്ടിൽ നിന്നാണ് ചിത്രത്തിന്റെ പേര് സ്വീകരിച്ചിരിക്കുന്നത്.
ഗോവിന്ദ് വസന്തയാണ് 'ഹേയ് സിനിമാകി'യുടെ സംഗീത സംവിധായകൻ. പ്രീത ജയരാമനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റിലയൻസ് എന്റർടെയിൻമെന്റാണ് നിർമ്മാണം.