ധനമന്ത്രി പറഞ്ഞതല്ല ശരി; വളര്‍ച്ചാ നിരക്ക് വീണ്ടും താഴെ
നിര്‍മാണ മേഖലയിലെ കുത്തനെയുള്ള ഇടിവും കാര്‍ഷികോത്പാദന നിരക്ക് കുറഞ്ഞതുമാണ് വളര്‍ച്ചാ നിരക്കിനെയും പ്രതികൂലമായി ബാധിച്ചത്. ഇതിനൊപ്പം ഉപഭോക്തൃ വളര്‍ച്ച സൂചികയും താഴേക്ക് വന്നു.
സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള പാക്കേജും ഇളവുകളും പ്രഖ്യാപിക്കുമ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് നടത്തിയ അവകാശ വാദങ്ങള്‍ തെറ്റെന്ന് പുതിയ ജിഡിപി നിരക്ക്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് വെളിപ്പെടുത്തുന്നു.
അതിവേഗം വളര്‍ച്ചയുള്ള രാജ്യമായി ഇന്ത്യ തുടരുന്നു എന്ന നിര്‍മല സീതാരാമന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ നിരക്കുകള്‍. ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ ആദ്യ പാദത്തിലെ വളര്‍ച്ച അഞ്ച് ശതമാനം മാത്രമാണ്. തൊട്ട് മുന്‍ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമായിരുന്നു. 2018 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ കുത്തനെയുള്ള ഇടിവ്. 2019-19 ലെ ആദ്യപാദം മുതല്‍ വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായി കുത്തനെ കുറയുകയാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പാദം1: | ഏപ്രില്‍-ജൂണ്‍ 2018-19 | വളര്‍ച്ച 8.0% |
പാദം2: | ജൂലൈ-സെപ്തം 2018-19 | വളര്‍ച്ച 7.0% |
പാദം3: | ഒക്ടോ-ഡിസംബര്‍ 2018-19 | വളര്‍ച്ച 6.6% |
പാദം4: | ജനു-മാര്‍ച്ച് 2018-19 | വളര്‍ച്ച 5.8% |
പാദം1: | ഏപ്രില്‍-ജൂണ്‍ 2019-20 | വളര്‍ച്ച 5.0% |
നിര്‍മാണ മേഖലയിലെ കുത്തനെയുള്ള ഇടിവും കാര്‍ഷികോത്പാദന നിരക്ക് കുറഞ്ഞതുമാണ് വളര്‍ച്ചാ നിരക്കിനെയും പ്രതികൂലമായി ബാധിച്ചത്. ഇതിനൊപ്പം ഉപഭോക്തൃ വളര്‍ച്ച സൂചികയും താഴേക്ക് വന്നു. ഉപഭേക്തൃതവളര്ച്ചാ സൂചിക 3.1ശതമാനം മാത്രമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സൂചിക 7.2 ശതമാനമായിരുന്നു. 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഉപഭോക്തൃ വളര്‍ച്ചാ സൂചിക. തുടര്‍ച്ചയായ 25 പാദവളര്ച്ചകളില് ഏറ്റവും കുറഞ്ഞ നിരക്കാണ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രേഖപ്പെടുത്തിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇലക്ട്രിക് വാഹനങ്ങൾക്ക് നല്ലകാലം, ജിഎസ്ടി 5 ശതമാനം മാത്രം
മലക്കം മറിഞ്ഞ് നിര്‍മല; മാന്ദ്യം മറികടക്കാന്‍ പുതുവഴി
ബിഗ് ബാങ്ക്: ലയനത്തിലെ രാഷ്ട്രീയം
പിടിപ്പുകേട്; മാന്ദ്യം മനുഷ്യനിര്‍മിതമെന്ന് മന്‍മോഹന്‍സിങ്