കർഷക സമരം ഏഴാം ദിവസത്തിലേക്ക്; പ്രതിഷേധം ശക്തം, നാളെത്തെ ചർച്ചയ്ക്ക് മുന്നോടിയായി യോഗം
കഴിഞ്ഞ ദിവസം കർഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അഞ്ചാംഗ കമ്മിറ്റിയുണ്ടാക്കുമെന്ന നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരുന്നു.
കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമത്തിനെതിരായ പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സർക്കാരിൻ്റെ നിർദേശം തള്ളിയ കർഷക സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. നാളെ വീണ്ടും ചർച്ച നടക്കാനിരിക്കെ, ഡൽഹി-ഹരിയാന അതിർത്തിയിൽ ഇന്ന് കർഷക സംഘടനകൾ യോഗം ചേർന്നു. സിംഗു അതിർത്തിയിൽ 32 കർഷക സംഘടനകളാണ് യോഗം ചേർന്നത്.
കഴിഞ്ഞ ദിവസം കർഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അഞ്ചാംഗ കമ്മിറ്റിയുണ്ടാക്കുമെന്ന നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇത് നിരസിച്ച സംഘടനകൾ നേരത്തെ പല പ്രശ്നങ്ങൾക്കും സമാനമായി കമ്മിറ്റി രൂപീകരിച്ചത് ഫലം കണ്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇത് കമ്മിറ്റി രൂപീകരിക്കേണ്ട സമയമല്ലെന്നു കർഷക സംഘടനകൾ യോഗത്തിൽ പറഞ്ഞതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയിൽവേ മന്ത്രി പിയൂഷ് ഗോയല്‍, സഹമന്ത്രി സോം പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ 35 കർഷക പ്രതിനിധികളാണ് പങ്കെടുത്തത്. കർഷകർ പ്രതിഷേധം അവസാനിപ്പിച്ചു ചർച്ചയ്ക്ക് വരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഇത് കർഷകരെ ആശ്രയിച്ചിരിക്കുന്നുവെന്നും യോഗത്തിന് ശേഷം നരേന്ദ്ര സിങ് തോമര്‍ പറഞ്ഞിരുന്നു.
നേരത്തെ നവംബര്‍ 13ന് നടന്ന ചര്‍ച്ചയിലും കേന്ദ്ര സര്‍ക്കാര്‍ കമ്മിറ്റി രൂപകരിക്കും എന്ന നിര്‍ദേശമായിരുന്നു മുന്നോട്ടുവെച്ചത്. അത് കര്‍ഷക സംഘടനകള്‍ അന്നേ നിരസിച്ചിരുന്നു.
ഡൽഹിയെ നോയിഡയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാത അടച്ചിട്ടിരിക്കുകയാണ്. നോയിഡ- ഡൽഹി അതിർത്തിയിൽ കർഷകർ കുത്തിയിരുപ്പ് സമരം രണ്ടാം ദിനവും തുടരുന്ന സാഹചര്യത്തിലാണിത്. അതിർത്തി പ്രദേശങ്ങൾ കൂടാതെ, പ്രതിഷേധം നടത്താൻ അനുമതി നൽകിയിട്ടുള്ള ഡൽഹിയുടെ പ്രാന്തപ്രദേശത്തെ മൈതാനത്തും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. അതേസമയം, കാർഷിക നിയമത്തിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നു മഹാരാഷ്ട്ര കർഷക യൂണിയൻ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച്ച കർഷകരെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവർ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ വീട്ടിൽ വീണ്ടും യോഗം ചേർന്നിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഹരിയാനയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകം, ജലപീരങ്കി; ഡല്‍ഹി അതിര്‍ത്തി അടച്ചു; വിലക്ക് അവഗണിച്ച് കര്‍ഷകര്‍ മുന്നോട്ട്
പാലത്തിൽ നിന്നും പിന്തിരിയാതെ കർഷകർ; ജല പീരങ്കിയും കണ്ണീർ വാതകവും നേരിട്ടത് രണ്ട് മണിക്കൂറോളം; ഒടുവിൽ ഹരിയാനയിൽ
ഞങ്ങളെ ആർക്കും തടയാനാവില്ല; തണുപ്പിനെയും ജല പീരങ്കിയെയും വകവെക്കാതെ കർഷകർ ഡൽഹിയിലേക്ക്
ഡൽഹിയിലേക്കുള്ള അഞ്ചു റോഡുകൾ തടയുമെന്ന് കർഷകർ; രാത്രിയിൽ യോഗം ചേർന്ന് അമിത് ഷാ