ഖട്ടര്‍ ജി, ഇതാ തെളിവ്; ഞങ്ങള്‍ ഇവിടെ തന്നെയുണ്ട്; സ്വന്തം മുഖ്യമന്ത്രിയോട് ഡല്‍ഹിയിലെ ഹരിയാന കര്‍ഷകര്‍
ഹരിയായിലെ റോത്തക്, സോനപേട്ട്, ഹിസാര്‍ ജില്ലകളില്‍നിന്ന് മാത്രമായി 1500ലേറെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരത്തിനായി എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ വിവാദ പ്രസ്താവനയില്‍ രോഷാകുലരായി ഡല്‍ഹിയില്‍ സമരം നടത്തുന്ന ഹരിയാനയിലെ കര്‍ഷകര്‍.
ആധാര്‍ കാര്‍ഡ് ഉയര്‍ത്തി തെളിവുകാണിച്ച് തങ്ങള്‍ ഹരിയാനക്കാര്‍ തന്നെയാണെന്ന് ഉറക്കെ പറയുകയായിരുന്നു ഡല്‍ഹിയിലെത്തിയ കര്‍ഷകര്‍.
പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ എല്ലാം പഞ്ചാബികള്‍ ആണെന്നും ഹരിയാനക്കാര്‍ ആരും സമരത്തില്‍ ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന. ഇതിനുള്ള തിരിച്ചടിയായാണ് സമരത്തിലുള്ളവര്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള തെളിവുകാണിച്ച് തങ്ങള്‍ ഹരിയനക്കാര് ആണെന്ന് പ്രഖ്യാപിച്ചത്.
ഖട്ടര്‍ ജി, ഞാന്‍ ഹരിയാനക്കാരനാണ്. ഇത് തെളിവ്. കൂടുതല്‍ തെളിവ് ആവശ്യമുണ്ടെങ്കില്‍ അതും ഞങ്ങള്‍ തരാം. ഞങ്ങള്‍ ഹരിയാനക്കാര്‍ അല്ലെങ്കില്‍ എവിടെ നിന്ന് വന്നരാണെന്ന് പറയൂ. പാക്സിതാനില്നിന്നാണോ?
ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുക്കുന്ന റോത്തക്കില്നിന്നുള്ള കര്‍ഷകര്‍ നരേന്ദ്രസിങ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.
ഇതൊരു സ്വതന്ത്ര രാജ്യമാണ്. ഞങ്ങള്‍ക്ക് എവിടെനിന്നും സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹരിയായിലെ റോത്തക്, സോനപേട്ട്, ഹിസാര്‍ ജില്ലകളില്‍നിന്ന് മാത്രമായി 1500ലേറെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരത്തിനായി എത്തിയിട്ടുണ്ട്.
Also Read: പഞ്ചാബികള്‍ ആണ് പ്രക്ഷോഭകാരികള്‍; ഹരിയാനയിലെ കര്‍ഷകര്‍ അവിടെയൊന്നുമില്ലെന്ന് മുഖ്യമന്ത്രി
ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം രൂക്ഷമാകുമ്പോള്‍ ഹരിയാന പഞ്ചാബ് മുഖ്യമന്ത്രിമാര്‍ തമ്മില്‍ സമരത്തില്‍ പങ്കെടുക്കുന്നവരെ ചൊല്ലി വാക്ക് തര്‍ക്കം. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെല്ലാം പഞ്ചാബില്നിന്നുള്ളവരാണെന്നും ഹരിയാനയിലെ കര്‍ഷകര്‍ ആരും സമരത്തില്‍ ഇല്ലെന്നുമായിരുന്നു ഹരിയാന മുഖ്യമന്ത്രി ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടാറുടെ പ്രതികരണം. പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ആണ് കര്‍ഷകരെ ഡല്‍ഹിയിലേക്ക് വഴി തിരിച്ചുവിട്ടതെന്നും ഹരിയാന മുഖ്യമന്ത്രി ആരോപിച്ചു.
പ്രക്ഷോഭത്തില്‍ ഉള്ളത് പഞ്ചാബ് കര്‍ഷകരാണ്. ഹരിയാന കര്‍ഷകര്‍ അതില്‍നിന്ന് വിട്ടുനില്‍ക്കുന്നു. സംയമനം പാലിച്ചതിന് ഹരിയാനയിലെ കര്‍ഷകരോടും പൊലീസിനോടും നന്ദി പറയുന്നു. ഈ പ്രതിഷേധത്തിന് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ഓഫീസിലുള്ള ഉത്തരവാദപ്പെട്ടവരാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത്.- ഇതായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം.
പഞ്ചാബ് മുഖ്യമന്ത്രിയെ ഫോണ്‍ വഴി വിളിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ തയ്യാറായില്ലെന്നും ഹരിയാന മുഖ്യമന്ത്രി ആരോപിച്ചു.
ഖട്ടറിന്റെ കോള്‍ അറ്റന്‍ഡ് ചെയ്തില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും പ്രതികരിച്ചു. പെരുമാറ്റത്തില്‍ സത്യസന്ധതയില്ലാത്ത ഒരാളുടെ കോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്യില്ല എന്നായിരുന്നു അമരിന്ദര്‍ സിങിന്റെ വിശദീകരണം.
പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ മറികടന്ന് പഞ്ചാബിലെയും ഹരിയാനയിലെയും പതിനായരിക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയില്‍ എത്തിയത്. രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ കൂടുതല്‍ ശക്തമായി. എത്ര ദിവസം പ്രക്ഷോഭം നീണ്ടുനില്‍ക്കും എന്ന് വ്യക്തമല്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!