ഹരിയാനയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകം, ജലപീരങ്കി; ഡല്‍ഹി അതിര്‍ത്തി അടച്ചു; വിലക്ക് അവഗണിച്ച് കര്‍ഷകര്‍ മുന്നോട്ട്
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിൻ്റെ നിർദേശത്തെ തുടർന്ന് പഞ്ചാബുമായുള്ള അതിർത്തി താൽകാലികമായി അടച്ചു.
കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായെത്തിയ കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നതിനായി ബാരിക്കേഡുകൾ മാറ്റാൻ ശ്രമിച്ച കർഷകർക്ക് നേരെ ഹരിയാന പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ചു. ഇതേ തുടർന്ന് കർഷകർ കൂട്ടമായി എത്തിയതോടെ പൊലീസുമായി സംഘർഷം ഉടലെടുത്തു. വടിയും മറ്റുമായി ബാരിക്കേഡുകൾ പുഴയിലേക്ക് എറിഞ്ഞ കർഷകർ ഹരിയാന വഴി ഡൽഹിയിൽ എത്താനുള്ള ശ്രമത്തിലാണ്.
#WATCH | Security personnel use fire tear gas shells to disperse a crowd of farmers gathered at the Shambhu border between Haryana and Punjab, to protest the farm laws pic.twitter.com/11NfwLcEQZ
— ANI (@ANI) November 26, 2020
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിൻ്റെ നിർദേശത്തെ തുടർന്ന് പഞ്ചാബുമായുള്ള അതിർത്തി താൽകാലികമായി നേരത്തെ അടച്ചിരുന്നു. കാൽനടയായും ട്രാക്ടറിലും എത്തുന്ന കർഷകരെ തടയാൻ ഹരിയാന അതിർത്തിയിൽ ബാരിക്കേഡുകളും ബിജെപി സർക്കാർ സ്ഥാപിച്ചിരുന്നു. രണ്ട് ദിവസത്തേക്ക് പഞ്ചാബിലേക്കുള്ള ബസ് സർവീസുകളും ഹരിയാന സർക്കാർ നിർത്തിവെച്ചു. ആളുകൾ വലിയ തോതിൽ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പോകുന്ന കർഷകരെ തടയാൻ ഹരിയാന പൊലീസ് ജലപീരങ്കി ഉപയോഗിച്ചിരുന്നുവെങ്കിലും പരാജയപെട്ടിരുന്നു.
പഞ്ചാബിൽ നിന്നുള്ള നിരവധി കർഷകർ ഹരിയാന അതിർത്തിയിൽ എത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചാൽ കുത്തിയിരുപ്പ് സമരം നടത്തുമെന്നും കർഷകർ അറിയിച്ചു. ഭാരതീയ കിസാൻ യൂണിയനിലെ അംഗങ്ങളായ രണ്ട് ലക്ഷത്തിലേറെ കർഷകർ ഹരിയാനയിൽ പ്രവേശിക്കുമെന്നു സംഘടന വ്യക്തമാക്കി.ഉത്തർ പ്രദേശിൽ നിന്നും പഞ്ചാബിൽ നിന്നുമടക്കം ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹിയിൽ ഇന്നും നാളെയുമായി നടക്കുന്ന പ്രതിഷേധ മാർച്ചിനായി എത്തിച്ചേരാൻ ശ്രമിക്കുന്നത്.
ഗുരുഗ്രാമിൽ നിന്നും ഫരീദാബാദിൽ നിന്നും ഡൽഹിയിലേക്കുള്ള പാത പൊലീസ് അടച്ചു. ഡൽഹിയിൽ മെട്രോ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ച തിരിഞ്ഞു രണ്ട് മണി വരെ മറ്റു നഗരങ്ങളിലേക്ക് പോകുന്ന ട്രെയിൻ സർവീസുകൾ നിർത്തിവെക്കുമെന്നും ഡൽഹി മെട്രോ റെയിൽ കോർപറേഷൻ വ്യക്തമാക്കി.
സാമൂഹിക പ്രവർത്തക മേധാ പട്കറുടെ നേതൃത്വത്തിൽ മധ്യ പ്രദേശിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട കർഷക സംഘത്തെ ആഗ്രയ്ക്ക് സമീപം പൊലീസ് തടഞ്ഞിരുന്നു. മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്തു.
അഖിലേന്ത്യാ കിഷന് സംഘര്‍ഷ കോ ഓഡിനേഷന്‍ കമ്മിറ്റി (AIKSCC), രാഷ്ട്രീയ കിസാന്‍ മഹാസംഘ് എന്നിങ്ങനെ വിവിധ കര്‍ഷക സംഘനകളാണ് മാര്‍ച്ച് പ്രഖ്യാപിച്ചത്. എല്ലാ കര്‍ഷക സംഘടനകളും ചേര്‍ന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രൂപീകരിച്ചാണ് പാര്‍ലമെന്റ് പാസാക്കിയ നിയമം തിരുത്തണം എന്നാവശ്യപ്പെടുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പാലത്തിൽ നിന്നും പിന്തിരിയാതെ കർഷകർ; ജല പീരങ്കിയും കണ്ണീർ വാതകവും നേരിട്ടത് രണ്ട് മണിക്കൂറോളം; ഒടുവിൽ ഹരിയാനയിൽ
ഞങ്ങളെ ആർക്കും തടയാനാവില്ല; തണുപ്പിനെയും ജല പീരങ്കിയെയും വകവെക്കാതെ കർഷകർ ഡൽഹിയിലേക്ക്
സ്റ്റേഡിയം താൽകാലിക ജയിലാക്കാൻ ഡൽഹി പൊലീസ്; ആവശ്യം തള്ളി ആം ആദ്മി സർക്കാർ
'ജനാധിപത്യം തന്നെയല്ലേ ഇത്?' കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചതിനെതിരെ വാമിഖ ഗബ്ബി