കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകര്‍ തള്ളി; പ്രക്ഷോഭം തുടരും
സര്‍ക്കാരിന്റെ നിര്‍ദേശം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കര്‍ഷക നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മൂന്ന് നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയുണ്ടാക്കാം എന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, കര്‍ഷക നേതാക്കള്‍ അത് നിരസിച്ചു. ഡിസംബര്‍ മൂന്നിന് വീണ്ടും ചര്‍ച്ച നടത്തും.
പഞ്ചാബില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതവ് വരെ സമരം തുടരും എന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും മറ്റ് രണ്ട് മന്ത്രിമാരുമായിരുന്നു കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയത്. പുതിയ കമ്മിറ്റിയെ വെക്കാമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവെച്ചു. ആ കമ്മിറ്റിയില്‍ കര്‍ഷകരുടെ പ്രതിനിധികളുടെ നിര്‍ദേശിക്കാനും ആവശ്യപ്പെട്ടു. ജനങ്ങളുടെ ഭാഗത്തുനിന്നും സര്‍ക്കാര്‍ പ്രതിനിധികളും കൃഷി വിദഗ്ധരും ഉള്‍പ്പെട്ടതായിരിക്കും സമിതി എന്നും സര്‍ക്കാര്‍ അറിയിച്ചു.
നരേന്ദ്രസിങ് തോമര്‍ക്ക് പുറമെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സര്‍ക്കാരിന്റെ നിര്‍ദേശം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കര്‍ഷക നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു. കമ്മിറ്റി രൂപീകരിക്കുകയല്ല, നിയമം പിന്‍വലിക്കുകയാണ് ആവശ്യം. സര്‍ക്കാര്‍ ബല പ്രയോഗം നടത്തുകയാണെങ്കിലും പോലും തങ്ങള്‍ പിന്മാറുകയില്ലെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.
നവംബര്‍ 13ന് നടന്ന ചര്‍ച്ചയിലും കേന്ദ്ര സര്‍ക്കാര്‍ കമ്മിറ്റി രൂപകരിക്കും എന്ന നിര്‍ദേശമായിരുന്നു മുന്നോട്ടുവെച്ചത്. അത് കര്‍ഷക സംഘടനകള്‍ അന്നേ നിരസിച്ചിരുന്നു.
കര്‍ഷക സംഘടനകളുടെ നേതാക്കള്‍ ബുധനാഴ്ച വീണ്ടും യോഗം ചേരും. വ്യാഴാഴ്ച സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പ സ്വീകരിക്കേണ്ട നിലപാട് അതില്‍ തീരുമാനിക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രത്തിന്റെ തീരുമാനം
കൈമാറ്റത്തില്‍ തീരില്ല; ആദാനിയുടെ വിമാനത്താവളത്തില്‍ ഇനി നിയമ-രാഷ്ട്രീയ യുദ്ധം
ഉടന്‍ അരി സംഭരിക്കൂ; കര്‍ഷക പ്രക്ഷോഭം ആളുന്നതിനിടെ പഞ്ചാബിനും ഹരിയാനയ്ക്കും കേന്ദ്രത്തിന്റെ ഉത്തരവ്
എന്തുകൊണ്ട് കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യേണ്ടിവന്നു?