സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന വിപണികളില്‍ ഈ ഉത്പന്നങ്ങളുടെ വില തറവിലയിലും താഴേക്ക് പോകില്ല. അങ്ങനെ സംഭവിച്ചാല്‍ തറവില നിലവില്‍ വന്നതായി പ്രഖ്യാപിക്കും.
പഴം-പച്ചക്കറിക്ക് തറവില നിശ്ചയിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ഇവിടെ ഉത്പാദിപ്പിക്കുന്ന 16 ഇനം പച്ചക്കറികള്‍ക്കാണ് തറവില. 2020 നംവംബര്‍ ഒന്ന് മുതലാണ് ഇതിന് പ്രാബല്യം.
എന്താണ് തറവില? കര്‍ഷകര്‍ക്ക് എന്ത് നേട്ടം?
പഴ പച്ചക്കറി ഉത്പന്നങ്ങളുടെ വിലി ഇടിവില്‍നിന്ന് കര്‍ഷകര്‍ക്ക് താങ്ങ് നല്‍കുന്നതാണ് തറവില പ്രഖ്യാനം. ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും എന്ന് സര്‍ക്കാര്‍ പറയുന്നു. അതുവഴി ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാം എന്നാണ് പ്രതീക്ഷ. ഓരോ വിളയുടെയും ഉത്പാദന ചെലവിനൊപ്പം 20 ശതമാനം കൂടി ചേര്‍ത്തതാണ് തറവില.
തറവില ഇങ്ങനെ:
- വെള്ളരി 8 രൂപ
- കുമ്പളങ്ങ 9 രൂപ
- പടവലം 16 രൂപ
- പാവയ്ക്ക 30 രൂപ
- വള്ളിപ്പയര്‍ 34 രൂപ
- തക്കാളി 8 രൂപ
- വെണ്ടയ്ക്ക 20
- കാബേജ് 11 രൂപ
- കാരറ്റ് 21 രൂപ
- ഉരുളക്കിഴങ്ങ് 20 രൂപ
- ബീന്‍സ് 28 രൂപ
- ബീറ്റ്റൂട്ട് 21 രൂപ
- വെളുത്തുള്ളി 139 രൂപ
- നേന്ത്രക്കായ 30 രൂപ
- വയനാടന്‍ നേന്ത്രന് 24 രൂപ
- കൈതച്ചക്ക 15 രൂപ
- മരച്ചീനി 12 രൂപ
സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന വിപണികളില്‍ ഈ ഉത്പന്നങ്ങളുടെ വില തറവിലയിലും താഴേക്ക് പോകില്ല. അങ്ങനെ സംഭവിച്ചാല്‍ തറവില നിലവില്‍ വന്നതായി പ്രഖ്യാപിക്കും. രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കും. ഒരു കര്ഷകന് സീസണില്‍ 15 ഏക്കര്‍ വരെയുള്ള സ്ഥലം പദ്ധതിയനുസരിച്ച് രജിസ്റ്റര്‍ ചെയ്യാം. കൃഷിവകുപ്പ്, സഹകരണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ ചേര്‍ന്നാണ് ഇത് പ്രാവര്‍ത്തികമാക്കുക. ഒരുവര്‍ഷം 110 കോടി രൂപ ഇതിന് സര്‍ക്കാര്‍ ചെലവ് കണക്കാക്കുന്നു. കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടില്‍ പണം എത്തിക്കും.

ആരാണ് സംഭരിക്കുക
www.aims.kerala.gov.in എന്ന് ഔദോഗിക സൈറ്റിലാണ് കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. കൃഷിയിറക്കുന്ന സീസണിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കൃഷിയിറക്കിയാല്‍ ഉടന്‍ വിള ഇന്‍ഷൂര്‍ ചെയ്യണം. കൃഷിവകുപ്പിന്റെ വിപണിയിലൂടെ വിറ്റഴിക്കാന്‍ നംവംബര്‍ ഒന്ന് മുതല്‍ രജിസ്ട്രേഷന് നടത്തും. ആദ്യഘട്ടത്തില്‍ 579 വിപണികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഹോട്ടിക്കോര്‍പ്പ്, VFPCK എന്നിവയുടെ കേന്ദ്രങ്ങള്‍ വഴിയാണ് സംഭരിക്കുക.
തറവില പര്യാപ്തമോ?
ഉത്പാദനദ ചെലവിന്റെ 20 ശതമാനം അധികമാണ് തറവില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷെ, നേന്ത്രക്കായ, കൈതച്ചക്ക, മരച്ചീനി എന്നിവയ്ക്ക് നിശ്ചിയച്ച വില അപര്യാപ്തമെന്ന് കര്‍ഷകര്‍ക്ക് ആക്ഷേപമുണ്ട്. കേരളത്തില്‍ കുടുതല്‍ കൃഷി ചെയ്യുന്നതാണ് ഈ മൂന്ന് വിളകള്‍. മരച്ചീനി വില 12 രൂപയില്‍ താഴെയും പൈനാപ്പിള്‍ വില 15ല്‍ താഴെയും ആയാല്‍ മാത്രമേ സര്‍ക്കാര്‍ സംഭരണം നടത്തുകയുള്ളൂ. ഇവയുടെ ഉത്പാദന ചെലവും അധ്വാന മൂല്യത്തിനും തുല്യമാകുന്നില്ല തറവില എന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കൂട്ടണം എന്ന് അവര്‍ ആവശ്യപ്പെടുന്നു.
പ്രായോഗികതയില്‍ ആശങ്ക
രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍നിന്നാണ് തറവിലയ്ക്ക് ഉത്പന്നം സംഭരിക്കുക. എല്ലാ കര്‍ഷകരുടെയും രജിസ്ട്രേഷന് ഉറപ്പുവരിത്തിയാല് മാത്രമേ കര്‍ഷകര്‍ക്ക് അതിന്റെ പൂര്‍ണ നേട്ടം ലഭിക്കുകയുളളൂ. ഒരുവര്‍ഷത്തേക്കാണ് തറവില നിശ്ചയിക്കുന്ന്ത്. പ്രത്യേക സമിതി ചര്‍ച്ച ചെയ്ത് ഓരോ വര്‍ഷവും പുതിയ വില നിശ്ചയിക്കും. വില കൂടുതല്‍ കിട്ടാന്‍ സാധ്യതയുള്ളപ്പോഴും കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ തറവിലയില്‍ തന്നെ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരാകുമോ എന്നതാണ് മറ്റൊരു ഭയം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കേരളാ ബാങ്ക് എന്ത് പ്രയോജനം? മന്ത്രി കടകംപള്ളി പറയുന്നു
Video: കഴിഞ്ഞ ദിവസങ്ങളിൽ ഇതിനൊക്കെ വില കൂടി!
സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; ദേശീയ വിപണിയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; പവന് വർധിച്ചത് 400 രൂപ