തീരദേശത്തിന്റെ കാഴ്ചയാണ് വീടിന് പുറത്ത് കുത്തിച്ചാരി വെച്ചിരിക്കുന്ന പൊന്തുവളളങ്ങൾ. തെർമ്മോക്കോളും പ്ലാസ്റ്റിക്കും കൊണ്ട് നിർമ്മിച്ച ഈ വളളത്തെ ആശ്രയിച്ച് മൂന്ന് മുതൽ അഞ്ച് കുടുംബങ്ങൾ വരെയാണ് കഴിയുന്നത്. സാധാരണയായി ഒരാൾ തനിച്ചാണ് പൊന്തുവളളത്തിൽ മീൻപിടിക്കാനായി പോകുക. പുലർച്ചെ കടലിൽ പോയി വലനീട്ടുന്ന ഇവർ രാവിലെ ഏഴര- എട്ട് മണിയോടെ തിരിച്ചെത്തും. രണ്ടോ, മൂന്നോ ആളുകളുടെ സഹായത്താൽ വലകുടഞ്ഞ് മീൻ വേർതിരിക്കും.