അഞ്ചടി അഞ്ചിഞ്ച്: കാൽപ്പന്തിൽ ലോകം കീഴടക്കിയ കുറിയ മനുഷ്യൻ | അപൂർവ ചിത്രങ്ങൾ കാണാം
അടുത്തിടെ അറുപതാം ജന്മദിനം ആഘോഷിച്ച മറഡോണ മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രി ബാധിതനായിരുന്നു. വീട്ടിൽ തിരിച്ചെത്തിയെങ്കിലും ചികിത്സ തുടരുന്നതിനിടെയാണ് ലോകത്തോട് അദ്ദേഹം വിടപറയുന്നത്.
ലോകമെങ്ങുമുളള ഫുട്ബോൾ പ്രേമികളുടെ ആരാധനാ പാത്രമായിരുന്നു അർജന്റീനയുടെ ഡീഗോ അർമാന്റോ മറഡോണ എന്ന കുറിയ മനുഷ്യൻ. ക്ലബ് തലത്തിൽ മുതൽ അർജന്റീനയുടെ വേൾഡ് കപ്പ് നേട്ടം വരെയുളള മികച്ച പ്രകടനങ്ങളുണ്ട് മറഡോണയുടെ കരിയറിൽ. 1986 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ ദൈവത്തിന്റെ കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോൾ, അതേമത്സരത്തിൽ തന്നെ നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഞ്ച് ഇംഗ്ലീഷ് കളിക്കാരെയും ഗോളിയെയും വെട്ടിച്ച്, 11 ടച്ചുകളോടെ നേടിയ ആ ഗോൾ ഇന്നും ലോകമെങ്ങുമുളള ഫുട്ബോൾ ആരാധകർ ഓർത്തിരിക്കുന്നതാണ്. അർജന്റീനക്കായി 91 മത്സരം കളിച്ച അദ്ദേഹം 34 ഗോളുകൾ നേടി. 16ാം വയസിൽ അരങ്ങേറിയ മറഡോണ 17 വർഷത്തോളം രാജ്യത്തിനായി ബൂട്ടണിഞ്ഞു. അതോടൊപ്പം അർജന്റീന ജൂനിയേഴ്സ്, ബൊക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, ന്യൂവെൽസ് ഓൾഡ് ബോയ്സ്, ബൊക്ക ജൂനിയേഴ്സ് എന്നിങ്ങനെ നിരവധി ക്ലബ്ബുകളിലായി 588 മത്സരങ്ങൾ കളിക്കുകയും 312 ഗോളുകൾ നേടുകയും ചെയ്തു.















ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
മാർക്കേസിന്റെ നായകൻ