കാലാവസ്ഥാ വ്യതിയാന ഭീഷണിക്കിടെ ഫോസില്‍ ഇന്ധന ഉത്പാദനം അതിരുവിടുന്നു; യുഎന്‍ മുന്നറിയിപ്പ്
യഥാര്‍ഥ ലക്ഷ്യം നേടുന്നതിന് 2020നും 2030നും ഇടയില്‍ ആഗോള കല്‍ക്കരി, എണ്ണ, വാതക ഉപ്ദാനം യഥാക്രമം 11%, 4%, 3% എന്നിങ്ങനെ കുറയ്ക്കേണ്ടതുണ്ട്.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്കിടയില്‍ 2030 ഓടെ ഫോസില്‍ ഇന്ധന ഉത്പാദനം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കാനാണ് ലോകം പദ്ധതിയിടുന്നതെന്ന് യുഎന്‍ മുന്നറിയിപ്പ്.
ഓസ്ട്രേലിയ, ചൈന, കാനഡ, യുഎസ് തുടങ്ങി ഏറ്റവും കൂടുതല്‍ ഫോസില്‍ ഇന്ധനം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മത്സരിക്കുന്നതെന്നും യുഎന്‍ ഗവേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ പറയുന്നു.
2015ലെ പാരീസ് ഉടമ്പടി പ്രകാരം വ്യവസായ വത്കരണത്തിന് മുമ്പുള്ളതില്‍നിന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനിലയലെത്തിക്കാന് രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് 2020നും 2030നും ഇടയിലായി ഫോസില്‍ ഇന്ധന ഉത്പാദനം അറ് ശതമാനം കുറയ്ക്കും എന്നായിരുന്നു ധാരണ. ഇതിന് പകരം രാജ്യങ്ങളെല്ലാം രണ്ട് ശതമാനം വര്‍ധന ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പദ്ധിതകള്‍ ആസൂത്രണം ചെയ്യുന്നത്. ഇതേ നിലയിലെങ്കില്‍ 2030 ആകുമ്പോഴേക്കും ഉത്പാദനം ഇപ്പോള്‍ കണക്കാക്കുന്നതിന്റെ ഇരട്ടിയാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്കുന്നു.
യഥാര്‍ഥ ലക്ഷ്യം നേടുന്നതിന് 2020നും 2030നും ഇടയില്‍ ആഗോള കല്‍ക്കരി, എണ്ണ, വാതക ഉപ്ദാനം യഥാക്രമം 11%, 4%, 3% എന്നിങ്ങനെ കുറയ്ക്കേണ്ടതുണ്ട്. ഓരോ ഇന്ധനഉപ്താദനത്തിലും രണ്ട് ശതമാനം വര്‍ധനയാണ് എല്ലാ സര്‍ക്കാരും ഇപ്പോളും പദ്ധതിയിടുന്നതെന്ന് യുഎന്‍ ചൂണ്ടിക്കാട്ടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!