ഇനി ഗില്ലി കമന്ററിക്കിടെ ആരുടെയെങ്കിലും പൂർവകഥ പറയുമ്പോൾ രണ്ടല്ല, മൂന്നാലുവട്ടമെങ്കിലും ചിന്തിക്കും
ആദം ഗില്‍ക്രിസ്റ്റിന് ഇന്ത്യ- ഓസീസ് ഏകദിനപരമ്പരയിലെ ആദ്യമത്സരത്തിൽ കമന്ററിക്കിടെ സംഭവിച്ചത് വല്ലാത്തൊരു നാക്കുപിഴയാണ്. തെറ്റു മനസിലാക്കിയ ഉടൻ തന്നെ അദ്ദേഹം അത് തിരുത്തുകയും ചെയ്തു.
രാഷ്ട്രീയപ്രസംഗങ്ങൾക്കിടെയും ചാനൽ അവതരണത്തിലുമല്ലാം നാക്കുപിഴകൾ സാധാരണമാണ്. എന്നാൽ ക്രിക്കറ്റ് കമന്ററിക്കിടെ പിഴവുകൾ വന്നാലോ? അബദ്ധത്തിൽ കേട്ട വാർത്തയുടെ ചുവടുപിടിച്ച് ആരെയെങ്കിലും 'കൊന്നാലോ?' ഓസീസിന്റെ ഇതിഹാസ വിക്കറ്റ് കീപ്പർ ആഡം ഗിൽക്രിസ്റ്റ് ഇനി കമന്ററിയിൽ ആരുടെയെങ്കിലും പൂർവകഥ പറയുമ്പോൾ രണ്ടല്ല, മൂന്നാലുവട്ടമെങ്കിലും ചിന്തിക്കുമെന്ന് ഉറപ്പ്.
ആദം ഗില്‍ക്രിസ്റ്റിന് ഇന്ത്യ- ഓസീസ് ഏകദിനപരമ്പരയിലെ ആദ്യമത്സരത്തിൽ കമന്ററിക്കിടെ സംഭവിച്ചത് വല്ലാത്തൊരു നാക്കുപിഴയാണ്. തെറ്റു മനസിലാക്കിയ ഉടൻ തന്നെ അദ്ദേഹം അത് തിരുത്തുകയും ചെയ്തു. കമന്ററിക്കിടെ ഗില്‍ക്രിസ്റ്റ് ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്നിയുടെ പിതാവ് മരിച്ചുപോയെന്നാണ് പറഞ്ഞത്. യഥാർഥത്തിൽ കഴിഞ്ഞാഴ്ച മരണമടഞ്ഞ മറ്റൊരു പേസറായ മുഹമ്മദ് സിറാജിന്റെ പിതാവ് മരിച്ച കാര്യമാണ് ഗില്ലി ഉദ്ദേശിച്ചതെങ്കിലും നാക്കുപിഴയിലൂടെ സെയ്നിയുടെ പിതാവിന്റെ മരണമാണ് വാക്കുകളായി പുറത്തുവന്നത്.
ഇതാണ് പിന്നീട് ഗില്ലി തിരുത്തിയത്. ആസ്ട്രേലിയയില്‍ പര്യടനത്തിനായുള്ള ടീമില്‍ മുഹമ്മദ് സിറാജുണ്ട്. സിറാജ് ആസ്ട്രേലിയയില്‍ എത്തി നില്ക്കുന്ന സമയത്തായിരുന്നു പിതാവിന്റെ വിയോഗമുണ്ടായത്. എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാതെ ടീമിനൊപ്പം നില്ക്കാന് തീരുമാനിക്കുകയായിരുന്നു സിറാജ്.
തെറ്റ് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി. ഞാന്‍ പറഞ്ഞതില്‍ പിഴവുണ്ടെന്ന് കണ്ടെത്താനായി. ഇത്രയും വലിയ പിഴവില്‍ ഞാന്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. നവദീപ് സെയ്നിയോടും മുഹമ്മദ് സിറാജിനോടും പ്രത്യേകം മാപ്പുപറയുന്നുവെന്നും ഗില്‍ക്രിസ്റ്റ് തെറ്റുതിരുത്തിക്കൊണ്ട് കുറിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!