2011 ലെ ഹീറോ, 2015 ല്‍ കറിവേപ്പില; അരുതായിരുന്നു സെലക്ടര്‍മാരേ..
നിങ്ങളുടെ ജോലി കഴിഞ്ഞു, ഇനി പോകാമെന്ന മട്ടിലാണ് അന്നത്തെ സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചത്. ഹര്ഭജന് ആരോപിക്കുന്നു.
ധോണിയ്ക്കെതിരെയും സെലക്ടര്‍മാര്‍ക്കെതിരെയും ഒളിയമ്പുമായി ഹര്ഭജന് സിങ്. 2015 ലെ ലോകകപ്പിന് സീനിയര്‍ താരങ്ങളെ പരിഗണിക്കാതിരുന്നത് ശരിയായ തീരുമാനമായിരുന്നില്ലെന്നാണ് ഹര്ഭജന് പറഞ്ഞിരിക്കുന്നത്. 2011 ല്‍ ഇന്ത്യ കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമിലെ നെടുന്തൂണുകളായിരുന്നു ഹര്ഭജന് സിങ്ങും സഹീര്‍ ഖാനും യുവരാജ് സിങ്ങും വീരേന്ദര്‍ സെവാഗുമെല്ലാം സച്ചിന് ടെന്ഡുല്ക്കറുമല്ലാം.
പക്ഷെ, 2015 ലോകകപ്പ് വന്നപ്പോഴേക്കും 2011 ലെ പല പ്രമുഖരും ലോകകപ്പ് സ്ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടു. അവസരം ലഭിച്ചിരുന്നെങ്കില്‍ യുവിയും ഗംഭീറും സെവാഗും താനുമെല്ലാം ഇന്ത്യയ്ക്കായി ലോകകപ്പ് കളിച്ചേനെ. സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള മാനേജ്മെന്റിന്റെ അന്നത്തെ അജണ്ടയ്ക്ക് പിന്നിലെ കാരണം ഇപ്പോഴുമറിയില്ല. ലോകകപ്പ് സ്ക്വാഡില്‍ ഇല്ലെന്ന വാര്ത്തയറിപ്പോള് കടുത്ത നിരാശയുണ്ടായി. ഭാജി പറയുന്നു.
നിങ്ങളുടെ ജോലി കഴിഞ്ഞു, ഇനി പോകാമെന്ന മട്ടിലാണ് അന്നത്തെ സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചത്. ഹര്ഭജന് ആരോപിക്കുന്നു. 2015 ലോകകപ്പില്‍ സെമി ഫൈനലില്‍ ആതിഥേയരായ ഓസ്ട്രേലിയയോടു തോറ്റാണ് ഇന്ത്യ പുറത്താവുന്നത്. പിന്നീട് ഫൈനലില്‍ ന്യൂസിലാഡിനെ ഏഴു വിക്കറ്റിന് കീഴടക്കി കംഗാരുക്കള്‍ കിരീടം തിരിച്ചുപിടിക്കുകയും ചെയ്തു. അന്നത്തെ ഇന്ത്യന്‍ നായകന് ധോണിയായിരുന്നു ടീമില്‍ യുവരക്തങ്ങള്‍ ആണ് വേണ്ടതെന്ന ആവശ്യവുമായി മുന്നില്‍ നിന്നത്. ഫലമോ, സീനിയര്‍ താരങ്ങളൊക്കെയും ടീമില്‍ നിന്ന് പുറത്താവുകയും ശിഖര്‍ ധവാനും രോഹിത് ശര്‍മയും രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയുമൊക്കെ ടീമിലെ സാന്നിധ്യങ്ങളാവുകയും ചെയ്തു.
2015 -ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഹര്ഭജന് സിങ് ഏറ്റവും അവസാനമായി ഏകദിനം കളിച്ചത്. ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സാധ്യത വിരളമാണെങ്കിലും ഐപിഎല്ലില്‍ ഹര്ഭജന് ഇപ്പോഴും സജീവ സാന്നിധ്യമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായാണ് ഹര്ഭജന് കളിക്കുന്നത്. ഇതുവരെ 236 ഏകദിനങ്ങളില്‍ നിന്നും 269 വിക്കറ്റുകള്‍ ഹര്ഭജന് സിങ് സ്വന്തമാക്കിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!