സംസ്ഥാനത്ത് വ്യാപക മഴ; അറബിക്കടലിൽ ന്യൂനമർദ്ദം, സീസണിലെ ഒൻപതാമത്തേത്
ബുധനാഴ്ച വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 1.9 മുതല്‍ 2.4 വരെ ഉയരത്തില്‍ തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ വ്യാപകമായി മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മഴ കുറയും. വരും ദിവസങ്ങളിൽ സാധാരണ മഴ പ്രതീക്ഷിക്കാമെന്നുമാണ് അറിയിപ്പ്.
തെക്ക് കിഴക്കൻ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് മഴ ശക്തി പ്രാപിച്ചത്. ഈ സീസണിലെ ഒൻപതാമത്തെ ന്യൂന മർദ്ദമാണിത്. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ദുർബലമാകാനാണ് സാധ്യത.
ബുധനാഴ്ച വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 1.9 മുതല്‍ 2.4 വരെ ഉയരത്തില്‍ തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തെക്ക്പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്നും നാളെയും റെഡ് അലർട്ട്, പ്രളയ ഭീഷണിയില്‍ കേരളം
അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം; കേരളത്തിൽ ചുഴലിക്കാറ്റിന് സാധ്യത, മഴ 5 ദിവസം കൂടി തുടരും
കേരള തീരത്ത് കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത, ക്യാര്‍ ചുഴലിക്കാറ്റ്, വേഗം മണിക്കൂറില്‍ 160 കി.മി
കേരള തീരത്ത് പുതിയ ന്യൂനമര്‍ദ്ദം വരുന്നു; ദിശ നിര്‍ണയിക്കാന്‍ സാധിച്ചില്ലെന്ന് കാലാവസ്ഥാ കേന്ദ്രം