ലോകത്തെവിടെയും തീൻമേശകളിൽ ഈ ഇറ്റാലിയനെ നിങ്ങൾക്ക് കാണാം
പത്താം നൂറ്റാണ്ടിൽ കാമ്പാനയുടെ അതിർത്തിയിലുള്ള ലാസിയോയിലെ തെക്കൻ ഇറ്റാലിയൻ പട്ടണമായ ഗെയ്റ്റയിൽ നിന്നുള്ള ലാറ്റിൻ കൈയെഴുത്തുപ്രതിയിലാണ് പിസ എന്ന പദം ആദ്യമായി രേഖപ്പെടുത്തിയത്.
ഇറ്റലിക്കാരാനായ പിസ ഇന്ന് ലോകത്തുടനീളമുള്ള തീൻ മേശകളിലെ ഒരു അംഗമായി കഴിഞ്ഞു. കേരളത്തിലും ഇന്ന് വിവിധ തരത്തിലുള്ള പിസ്സകൾ ലഭ്യമാണ്. പിസ്സ മാത്രം വിറ്റഴിക്കുന്ന റെസ്റ്റോറന്റ് ചെയിനുകൾ ഇന്ന് സുലഭമാണ്. വിവിധ ആഗോള പിസ്സാ ചെയിനുകളും സജീവമാണ്. കണക്കുകൾ പ്രകാരം യു എസിൽ മാത്രം ഒരു വർഷം 30 ബില്യണിന് മുകളിൽ ജനങ്ങളാണ് പിസ കഴിക്കുന്നവരാണ്. .

പത്താം നൂറ്റാണ്ടിൽ കാമ്പാനയുടെ അതിർത്തിയിലുള്ള ലാസിയോയിലെ തെക്കൻ ഇറ്റാലിയൻ പട്ടണമായ ഗെയ്റ്റയിൽ നിന്നുള്ള ലാറ്റിൻ കൈയെഴുത്തുപ്രതിയിലാണ് പിസ എന്ന പദം ആദ്യമായി രേഖപ്പെടുത്തിയത്. ഇന്ന് പിസയുടെ പല വകഭേദങ്ങളും പല രാജ്യങ്ങളിലും പ്രചാരത്തിലുണ്ടെങ്കിലും ഇറ്റലിയിലെ നേപ്പിൾസിലാണ് ഇന്ന് നമ്മൾ കാണുന്ന തരത്തിലുള്ള പിസ ഉണ്ടാക്കപ്പെട്ടതെന്ന് പറയുന്നു. നിയാപൊളിറ്റൻ പിസ എന്നാണ് ഇവ അറിയപ്പെടുന്നത്. മൊസാറല്ല ചീസും തക്കാളിയുമാണ് ഇത്തരം പിസയുടെ ടോപ്പിങായി വരുന്നത്.

നവീന ശിലായുഗം മുതൽ പിസക്ക് സമാനമായ ഭക്ഷണങ്ങൾ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. തങ്ങൾ ഭക്ഷിക്കുന്ന ബ്രെഡുകൾ കൂടുതൽ രുചികരമാക്കാൻ മനുഷ്യർ മറ്റ് ചേരുവകൾ ബ്രെഡിൽ ചേർത്തതിന്റെ രേഖകൾ ചരിത്രത്തിലുടനീളം കാണാം.
ബി സി ആറാം നൂറ്റാണ്ടിൽ, അക്കാമെനിഡ് സാമ്രാജ്യത്തിലെ പേർഷ്യൻ പട്ടാളക്കാർ തങ്ങളുടെ യുദ്ധ ചട്ടകളുടെ പുറം ഉപയോഗിച്ച് പിസ ബ്രെഡിന് സമാനമായ ബ്രെഡുകൾ ഉണ്ടാക്കി അതിനു മുകളിൽ ചീസും ഈന്ത പഴവും പാകി ബ്രഡ് ഉണ്ടാക്കി എടുത്തിരുന്നു എന്ന് പറയപ്പെടുന്നു.

ഇന്ന് ലഭിക്കുന്ന പിസ ഇലക്ട്രിക് ഡെക്ക് ഓവൻ, കൺവെയർ ബെൽറ്റ് ഓവൻ അല്ലെങ്കിൽ കൽക്കരി ഉപയോഗിച്ചുള്ള ഇഷ്ടിക അടുപ്പ് എന്നിവ ഉപയോഗിച്ച് ചുട്ടെടുത്തവയാണ്. പരന്ന പിസ ബ്രെഡിന്റെ മുകളിൽ ഒലീവുകൾ, ബേസിലിന്റെ ഇല, പേപ്പറോണി,മത്സ്യം,മാംസം,താക്കള സോസ്,ചീസ് എന്നിവ വെച്ചതിന് ശേഷം ബേക്ക് ചെയ്ത് എടുത്താണ് പിസ ഉണ്ടാക്കുന്നത്.

പല പേരിലുള്ള പിസ ലഭ്യമാണ്. ചിക്കാഗോ സ്റ്റൈൽ,ന്യൂയോർക്ക് സ്റ്റൈൽ,ഡിട്രോയിറ്റ്,സ്റ്റഫഡ് ക്രസ്റ്റ്,മാർഗരീറ്റ,ഗ്രിൽഡ് തുടങ്ങി പലവിധത്തിലുള്ള പല പേരുകളിലുള്ള പിസ ഉണ്ട്. ഓരോ രാജ്യത്തിന് അനുസരിച്ച് പിസ ബ്രഡിന് മുകളിൽ ഉപയോഗിക്കുന്ന ടോപ്പിങ്ങുകളിൽ വ്യത്യാസവും കൊണ്ടുവന്നിട്ടുണ്ട്. ഇറ്റലിക്കാർ കുടിയേറി പോയ രാജ്യങ്ങളിലും അവർ തങ്ങൾക്കൊപ്പം ഈ ഭക്ഷണം കൊണ്ടുപോയി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'ഞാൻ മിണ്ടാതിരിക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി';അശ്ലീല കമന്റിനോട് പ്രതികരിച്ച് അപർണ നായർ
മത്സരിക്കാനൊരുങ്ങി 'മൂത്തോൻ'; ഇത്തവണ ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിൽ
'സ്വയം അനുഭവിക്കുന്നതുവരെ ആ നഷ്ടം നിങ്ങൾക്ക് മനസിലാവില്ല'; ഭാവന