ചിലപ്പോൾ സംഗീതമാണ് ഹൃദയത്തിനും മനസിനും ആവശ്യമായ മരുന്നെന്ന് ചിലരെങ്കിലും പറയാറുണ്ട്. സംഗീതസംവിധായകനായ ലീലാ ലിൻസി ഗിരീഷ് കുട്ടനൊപ്പം കുറച്ചു നേരമെങ്കിലും ചിലവഴിച്ചാൽ ആ വാക്കുകൾക്ക് ചിറകു മുളക്കും. മനസിൽ സംഗീതമുയരും. ഗിരീഷ് ലീലാ കുട്ടനെ നേരത്തെ നമ്മൾക്കറിയാം, പൂമരം എന്ന ചിത്രത്തിലെ കടവത്തൊരു തോണി എന്ന ഗാനത്തിന് സംഗീതം പകർന്ന അദ്ദേഹം കഴിഞ്ഞ വർഷമിറങ്ങിയ തൊട്ടപ്പൻ എന്ന ചിത്രത്തിലെയും പാട്ടുകൾ വഴി ആരാധകരുടെ മനസിൽ ഇടം നേടി. പാട്ടില്ലാതെയും പുഴയില്ലാതെയും കടവത്തിരിക്കുന്ന തോണിയെക്കുറിച്ചുള്ള കവിത്വം തുളുമ്പുന്ന വരികൾ കൂടിയായതോടെ പ്രേക്ഷകമനസിലേക്ക് ഇമ്പമാർന്ന താളമായി ഗിരീഷിന്റെ സംഗീതം ഇടം പിടിച്ചു. ഗിരീഷ് എൽ കുട്ടൻ ജീവിതം പറയുന്നത് കേൾക്കാം. HOMOSAPIENS EP 1- പാട്ടുകളുടെ കടവത്ത് ഗിരീഷ്
Related Stories
എ ആര് റഹ്മാനൊപ്പം മിസ്റ്റര്‍ റോമിയോ മുതല്‍ ബിഗില്‍ വരെ; സംഗീതയുടെ ഗാനങ്ങള്‍
തമിഴ് നടി പാർവൈ മുനിയമ്മ അന്തരിച്ചു
ന്യൂജെൻ പാട്ടുകൾ നിലനിൽക്കില്ല; പുതിയ പാട്ടുകളെ പറ്റി പി ജയചന്ദ്രൻ
യേശുദാസ് ജീ, ഏത് പ്രായക്കാർക്കും അങ്ങയുടെ പാട്ടുകളിഷ്ടമാണ്; മോഡിയുടെ ട്വീറ്റ്