വ്യത്യസ്തരായ മനുഷ്യരെ തേടി ജീവിതങ്ങൾ തേടി ഇത്തവണ ചെന്നെത്തി നിന്നത് പാലാരിവട്ടം മെട്രോ സ്റ്റേഷനടുത്തുള്ള പവർ ഹൗസ് റോഡിലേക്ക് തിരിയുന്ന ഇടവഴിയിലാണ്. നട്ടുച്ച സമയം. വെയിലാളിക്കത്തുന്നുണ്ട്. റോഡരികിലായി ഒരു കൈവണ്ടി കാണാം. വണ്ടിയിൽ നിറയെ കപ്പയും. മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു ജീവിതം മുഴുവൻ കണ്ണുകളിലൊളിപ്പിച്ച ഒരു മനുഷ്യനും പാതയോരത്തിരിക്കുന്നുണ്ട്. പ്രത്യേകിച്ച് വികാരങ്ങളൊന്നുമില്ലെങ്കിലും അയാളുടെ കണ്ണുകളിൽ ഒരു ജീവിതപ്പരപ്പ് മുഴുവനായും കാണാം. പകൽ മുഴുവൻ ഈ കൈവണ്ടിയിൽ അയാൾ എറണാകുളത്തെ ഊടുവഴികളിലൂടെ കപ്പയുമായി അലയുകയാണ്. പെരുമ്പാവൂകാരനായ അയാളുടെ പേര് ശിവൻ. ആദ്യമൊന്നമ്പരന്നെങ്കിലും പതിയെ ചുരുങ്ങിയ വാക്കുകളിൽ ഉത്തരങ്ങളായി അയാൾ ജീവിതം പറയാൻ തുടങ്ങി. കേൾക്കാം, HOMOSAPIENS EP: 3- കൈവണ്ടിയിൽ ജീവിതം പേറി ശിവൻ.
Related Stories
ഇന്ത്യൻ 2 ഷൂട്ടിങ് അപകടം: ഇത്രയും വേദനിപ്പിച്ച അപകടം ജീവിതത്തിലുണ്ടായിട്ടില്ലെന്ന് കമൽ
യേശുദാസ് ജീ, ഏത് പ്രായക്കാർക്കും അങ്ങയുടെ പാട്ടുകളിഷ്ടമാണ്; മോഡിയുടെ ട്വീറ്റ്
റിലീസിനു മുന്നോടിയായി ചിത്രപ്രദർശനം; പറയുന്നത് 'കോട്ടയ'ത്തിന്റെ കഥ
ബോളിവുഡിൽ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി സന്തോഷ് ശിവൻ