കൊവിഡ് പ്രതിരോധം: ഏറ്റവും മികച്ചതിൽ നിന്ന് കേരളം ഏറ്റവും മോശം അവസ്ഥയിലേക്ക്, വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ 15%വും കേരളത്തിൽ നിന്നാണ്. കേരളത്തിന് പുറമെ കർണാടക, ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലാണ് പുതിയ കൊവിഡ് കേസുകൾ ഉയരുന്നത്.
കൊവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. തുടക്കത്തിൽ കാണിച്ച പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിൽ പിന്നീട് ഉണ്ടായില്ല. ഈ വീഴ്ചകൾക്ക് ഇപ്പോൾ വലിയ വില നൽകേണ്ടി വരികയാണ്. പ്രതിവാര സംവാദ പരിപാടിയായ സൺഡേ സംവാദിലെ ടീസറിലാണ് കേരളത്തിനെതിരെയുളള മന്ത്രിയുടെ വിമർശനങ്ങൾ. കൊവിഡ് പ്രതിരോധത്തിൽ കേരളം ഏറ്റവും മികച്ചതിൽ നിന്ന് മോശമായതിലേക്ക് എങ്ങനെ എത്തിയെന്നതും ഉച്ചയ്ക്ക് സംപ്രേക്ഷണം ചെയ്യുന്ന വീഡിയോയിൽ മന്ത്രി വ്യക്തമാക്കുന്നുണ്ട്.
നിലവിൽ ഇന്ത്യയിലെ കൊറോണ വൈറസിനു ജനിതക പരിവർത്തനം സംഭവിച്ചിട്ടില്ല. മൂക്കിലൂടെ നൽകുന്ന വാക്സിനുകളൊന്നും ഇപ്പോൾ ഇന്ത്യയിലെ ജനങ്ങൾ പരീക്ഷിക്കുന്നില്ലെന്നും (ക്ലിനിക്കൽ ട്രയൽ) മന്ത്രി അറിയിച്ചു. കേരളം കൃത്യമായ കൊവിഡ് മരണക്കണക്കുകൾ പുറത്തുവിടുന്നില്ലെന്ന വിമർശനം നേരത്തേ കേന്ദ്രം ഉന്നയിച്ചിരുന്നു. രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ 15%വും കേരളത്തിൽ നിന്നാണ്. കേരളത്തിന് പുറമെ കർണാടക, ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലാണ് പുതിയ കൊവിഡ് കേസുകൾ ഉയരുന്നത്.
Tune-In to #SundaySamvaad at 1PM to know about the evolving #pandemic
— Dr Harsh Vardhan (@drharshvardhan) October 18, 2020
Has the virus mutated?
How did Kerala go from best to worst performing against #COVID19?
Is there any intranasal Vaccine for COVID19?
Mismatch in number of #Covid related deaths?#WATCH me answer these & more pic.twitter.com/OtvVjUG6fc
സംസ്ഥാനത്ത് ഇന്നലെ വരെയുളള കണക്കുകള്‍ പ്രകാരം 96,004 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. ഇന്നലെ മാത്രം 9,016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,139 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 26 പേരുടെ മരണങ്ങള് കൊവിഡിനെ തുടര്‍ന്നാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,935 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,965 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,971 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗബാധിതരുടെ എണ്ണവും കൂടുമ്പോൾ പരിശോധനകൾ സർക്കാർ കുറയ്ക്കുകയാണെന്ന ആരോപണം പ്രതിപക്ഷ നേതാവ് അടക്കം നേരത്തെ ഉന്നയിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ആലപ്പുഴ, പത്തനംതിട്ട അടക്കം ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ; കടകള്‍ തുറക്കുന്നത് ഏഴ് മുതല്‍ അഞ്ച് മണി വരെ
ലോക്ക് ഡൗൺ, അതീവ പ്രതിസന്ധി; കേന്ദ്രം ഇപ്പോഴും സാമ്പത്തിക സഹായം നൽകുന്നില്ലെന്ന് മന്ത്രി തോമസ് ഐസക്ക്
പൊലീസ് നിർദേശം ലംഘിച്ച് കൊച്ചി പനമ്പിളളി നഗറിൽ തുടർച്ചയായി പ്രഭാതസവാരി; സ്ത്രീകൾ അടക്കം 41 പേർക്കെതിരെ കേസെടുത്തു
50 സീറ്റുളള ബസില്‍ 25 പേര്‍ക്ക് യാത്ര, വിവാഹത്തിനും ശവസംസ്കാരത്തിനും 20 പേര്; ഇളവുകള്‍ ഇങ്ങനെ