പല്ലുകളെക്കുറിച്ചുള്ള അടിസ്ഥാന അറിവ്, കുട്ടികളുടെ ദന്ത സംരക്ഷണം, ഭിന്നശേഷിക്കാരായ കുട്ടികളുടെ ദന്ത സംരക്ഷണം, ദന്ത രോഗം ഒഴിവാക്കാനുള്ള പ്രതിരോധ നടപടികൾ എന്നിവയെ കുറിച്ച് പാലിയം ഇന്ത്യ കൺസൾട്ടന്റ് ഡോ. ശ്രീദേവി വാര്യർ വിശദീകരിക്കുന്നു.
ശാരീരിക ആരോഗ്യം പരിപാലിക്കുന്നതിന് ഏറെ ശ്രദ്ധ നൽകേണ്ടുന്ന ഒന്നാണ് ദന്താരോഗ്യം സംരക്ഷിക്കുക എന്നത്. പല്ല് മനുഷ്യന്റെ അമൂല്യ സ്വത്താണ്. വാർധക്യ കാലം വരെ അതിനെ കാത്തുസൂക്ഷികേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്ക് ആദ്യ പല്ല് മുളയ്ക്കുന്നത് മുതൽ അതിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പല്ലും മോണയും വൃത്തിയായി സൂക്ഷിച്ചാൽ അണുബാധ, പോട്, വേദന എന്നിവ ഒഴിവാക്കാം. കുഞ്ഞു പല്ലുകൾ ദ്രവിച്ചാൽ അത് അടിയിലെ സ്ഥിരമായ പല്ലുകൾക്കും കേടുവരുത്തിയേക്കാം. പല്ലുകൾക്ക് വരുന്ന കേട് മറ്റ് അസുഖങ്ങൾക്ക് കാരണമാകും. അതിനാൽ ദന്തസംരക്ഷണം എന്നത് ആരോഗ്യ സംരക്ഷണത്തിലെ പ്രധാനപ്പെട്ട ഒന്നായി കാണേണ്ടതുണ്ട്. കുട്ടിക്കാലത്ത് മുതൽ തന്നെ ഈ ശീലം വളർത്തിയെടുക്കണം. കുട്ടികളിൽ ദന്ത സംരക്ഷണം ഏറെ ആവശ്യമുള്ള ഒന്നാണ്. ശാരീരികവും മാനസികവുമായ പ്രതിസന്ധികൾ നേരിടുന്നവരെ സംബന്ധിച്ച് ദന്ത സംരക്ഷണം ഏറെ സൂക്ഷ്മതയോടെ നിറവേറ്റുണ്ട ഒന്നാണ്.
പല്ലുകളുടെ ഘടന
ക്രൗൺ, കഴുത്ത്, റൂട്ട് (crown, neck, root) അടങ്ങുന്നതാണ് ഒരു പല്ലിന്റെ ഘടന. പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗം ആണ് ക്രൗൺ. റൂട്ടുകൾ മോണയുടെ അകത്താണ്, അവ മോണയിൽ നിന്നും താടിയെല്ലിന്റെ അസ്ഥിയിലേക്ക് നീണ്ടുകിടക്കുന്നു. പല്ലുകൾ ഇനാമൽ എന്നറിയപ്പെടുന്ന ഒരു സംരക്ഷിത പാളിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. കിരീടത്തിനും റൂട്ടിനും ഇടയിൽ ഉള്ള ഭാഗത്തെ കഴുത്ത് എന്ന് വിളിക്കുന്നു.
പാൽ പല്ലുകൾ
കുട്ടിയുടെ വായിലെ പ്രാഥമിക പല്ലാണ് ഇത്. അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞ് ഉള്ളപ്പോൾ തന്നെ ഈ പല്ലുകൾ രൂപം കൊള്ളാൻ തുടങ്ങും. ജനിച്ച് 6 മാസത്തിന് ശേഷം ഇത് പുറത്തുവരാൻ തുടങ്ങുന്നു. രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമാകുമ്പോഴേക്കും 20 പാൽ പല്ലുകൾ പുറത്തുവന്നിരിക്കും. ചവയ്ക്കാനും മുഖാകൃതിക്കും സംസാരത്തിലെ വ്യക്തതയ്ക്കും വേണ്ടി കുഞ്ഞുങ്ങൾക്ക് പാൽ പല്ല് ആവശ്യമാണ്. പാൽ പല്ലുകൾ ചെറുതും വെളുത്തതുമാണ്. കുഞ്ഞുങ്ങൾ പാൽകുപ്പിയും ചവച്ചു ഉറങ്ങിയാൽ അതിന്റെ നിപ്പിളിൽ ശേഷിക്കുന്ന പാല് കാരണം കുഞ്ഞിന്റെ പല്ലുകൾക്ക് ക്ഷയം സംഭവിക്കുന്നു . ഭക്ഷണം നൽകിയ ശേഷം കുഞ്ഞിന്റെ പല്ലുകൾ കഴുകണം. വായ് കഴുകാൻ കഴിയുന്നില്ലെങ്കിൽ, അവർക്ക് പിന്നീട് വെള്ളം നൽകുക.
സ്ഥിരമായ പല്ലുകൾ
നമ്മുടെ വായിലെ ആദ്യത്തെ സ്ഥിരമായ പല്ലുകൾ മോളാർ പല്ലുകളാണ്. ആറ് വയസ്സ് മുതൽ 21 വയസ്സ് വരെയുള്ള കാലയളവിലാണ് സ്ഥിരമായ പല്ലുകൾ ഉണ്ടാകുന്നത്. ആകെ 32 പല്ലുകൾ വളർന്നു വരും. ഓരോ താടിയെല്ലിലും 16 എണ്ണം.(സ്ഥിരമായ) പല്ലുകൾ ശക്തിയുള്ളതും മഞ്ഞനിറത്തിലുള്ളതുമാണ്.

നിങ്ങളുടെ കുട്ടിയുടെ പല്ലുകൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം?
1. വൃത്താകൃതിയിലുള്ള ചലനങ്ങൾ പിന്തുടർന്ന് ദിവസം രണ്ടുതവണ കുട്ടിയുടെ പല്ല് തേക്കുക.
2. കുട്ടികൾക്ക് അനുയോജ്യമായ ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഭക്ഷണം കഴിച്ചതിനുശേഷവും കിടക്കയ്ക്ക് മുമ്പും അവരുടെ പല്ലുകൾ വൃത്തിയാക്കണം.
3. കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ബ്രഷ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. പുറമെ പല്ലുകൾക്കിടയിൽ വൃത്തിയാക്കാൻ ഫ്ളോസ് ചെയ്യാനും ശീലിപ്പിക്കണം.
4. ടൂത്ത് പേസ്റ്റ് വിഴുങ്ങരുതെന്ന് അവരെ ഓർമ്മിപ്പിക്കുക
5. ആദ്യത്തെ പല്ല് മുളക്കുന്ന സമയം മുതൽ ഏഴ് അല്ലെങ്കിൽ എട്ട് വയസ്സ് വരെ പല്ല് തേയ്ക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക
6. ഓരോ മൂന്ന് മാസത്തിലും ടൂത്ത് ബ്രഷുകൾ മാറ്റുക
ഭിന്നശേഷിക്കാരായ കുട്ടികളുടെ ദന്ത സംരക്ഷണം
ഭിന്നശേഷിക്കാരായ കുട്ടികൾ പല്ലുകൾ നന്നായി പരിപാലിക്കേണ്ടത് പലപ്പോഴും വളരെ ശ്രമകരമായ ഒരു കാര്യമാകാറുണ്ട്.. ശാരീരികവും മാനസികവും ഉൾപ്പടെയുള്ള പരിമിതികൾ ഉള്ളതിനാൽ ദന്താരോഗ്യം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾ കൊണ്ട് തന്നെ അവരിൽപലർക്കും അത് നിർവഹിക്കുന്നതിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടാറുമുണ്ട്. ഭിന്നശേഷിയുള്ളവർക്ക് അവരുടെ പുഞ്ചിരിയാണ് പുറം ലോകവുമായുള്ള ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല മാർഗം, അതിനാൽ തന്നെ ആ പുഞ്ചിരി നിലനിർത്താൻ പല്ലിന് കൂടുതൽ ശ്രദ്ധ നൽകണം. ഈ കുട്ടികളിൽ മിക്കവർക്കും വ്യത്യസ്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കഴിക്കാൻ ദിവസേന ധാരാളം മരുന്നുകൾ കാണും ഇത് മൂലം പലപ്പോഴും പല്ല് വേദനയ്ക്ക് പ്രാധാന്യം നൽകാറില്ല. ഏതെങ്കിലും സാഹചര്യത്തിൽ പല്ലിന് വേദന വന്നാൽപോലും അവരെ ദന്താശുപത്രിയിലേക്ക് കൊണ്ട് പോവുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.
എന്തുകൊണ്ട് കൂടുതൽ ശ്രദ്ധ?
ഓരോ കുട്ടികൾക്കും വ്യത്യസ്ത പ്രശ്നങ്ങളാണുള്ളത്, ചിലർക്ക് ശാരീരികപരമായ ഭിന്നശേഷികൾ ഉണ്ടെങ്കിലും അവർക്ക് മറ്റുള്ളവർ നൽകുന്ന നിർദ്ദേശങ്ങൾ മനസിലാക്കാൻ കഴിയും. എന്നാൽ മാനസിക പരിമിതി ഉള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശങ്ങൾ അവർക്ക് ശരിയായി പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല.
ചില കുട്ടികൾ രോഗനിർണയത്തിനായി അവരുടെ ദന്ത ഡോക്ടറുമായി സഹകരിക്കില്ല. മരുന്നുകൾ കഴിക്കുന്നത് കാരണം ചില കുട്ടികളുടെ വാ വരണ്ടുപോകുന്ന അവസ്ഥയുണ്ടാകുന്നു.
.
പ്രവേശനക്ഷമത : നമ്മുടെ രാജ്യത്ത്, ഭിന്നശേഷിക്കാരായ കുട്ടികളുടെ സഞ്ചാര മാർഗത്തിന് പ്രത്യേക ക്രമീകരണങ്ങളൊന്നുമില്ല. പല ആശുപത്രികളിലും വീൽചെയർ പാതയില്ല . ഇത്തരം നിരവധി പരമിതകൾ ഇവർ നേരിടുന്നുണ്ട്.
ന്യൂറോ മസ്കുലർ പേശി പ്രശ്നങ്ങൾ: ചില കുട്ടികൾക്ക് ഭക്ഷണം ശരിയായി വിഴുങ്ങാനോ ചവയ്ക്കാനോ കഴിയില്ല. കഴിക്കുമ്പോൾ ചില കുട്ടികൾക്ക് ഛർദ്ദി പ്രവണത ഉണ്ടാകും (gag reflex). ദന്ത രോഗവിദഗ്ദ്ധൻ എന്തെങ്കിലും ഉപകരണങ്ങൾ വായിലേക്ക് ഇടുപോൾ ചിലപ്പോൾ ആ പ്രവണത ഉണ്ടാകും. ഇത് ഇവരെ ചികിത്സയ്ക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഒരു അപകടസാധ്യതയാണ്.
ഹൃദയ സംബന്ധമായ അസുഖം: ഡൗൺ സിൻഡ്രോം പോലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മിട്രൽ വാൽവ് പ്രോലാപ്സ്, ഹാർട്ട് വാൽവ് ക്ഷതം എന്നിങ്ങനെ പല ഹൃദയ രോഗങ്ങൾക്കും സാധ്യതയുണ്ട്.ഈ കുട്ടികളുടെ പല്ലുകൾ ശരിയായി പരിപാലിച്ചില്ലെങ്കിൽ അത് അണുബാധയ്ക്ക് കാരണമാകും. ഈ അണുബാധ ഹൃദയത്തിന്റെ ദുർബലമായ വാൽവിനെയും ബാധിച്ചു ഹൃദയ അണുബാധയ്ക്ക് കാരണമാകുന്നു.
അനിയന്ത്രിതമായ ശരീര ചലനങ്ങൾ: വൈകല്യമുള്ള ചില കുട്ടികൾക്ക് അവരുടെ ശരീര ചലനങ്ങളുടെ നിയന്ത്രണം ഇല്ല, അത്തരം സന്ദർഭങ്ങളിൽ ഉപകരണങ്ങളുടെ സഹായത്തോടെ അവരുടെ പല്ലുകളിലെ രോഗനിർണയം സാധ്യമല്ല.

ചുഴലി (seizures ): വളർന്നു വരുന്ന ഭിന്നശേഷിക്കാരായ മിക്ക കുട്ടികളിലും ജീവിതത്തിലുടനീളം ചുഴലി ഉണ്ടാകാറുണ്ട് . അക്കാലത്ത് പല്ല് , നാവ്, കവിൾ എന്നിവ കടിക്കും. ഇതുകൂടാതെ, ദന്തരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് പോകുമ്പോൾ ഉപകരണങ്ങൾ ശബ്ദം പുറപ്പെടുവിക്കുമ്പോഴോ വായിൽ വെള്ളം തളിക്കുമ്പോഴോ കുട്ടികൾക്ക് ചുഴലി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ദന്താശുപത്രി സന്ദർശനം അത്തരം കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്.
കാഴ്ച ,കേൾവി പരിമിതകൾ: ഇത്തരം കുട്ടികൾക്ക്, അവർക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയില്ല. രോഗനിർണയ സമയത്ത് മാതാപിതാക്കൾക്ക് പുറത്ത് കാത്തിരിക്കാൻ നിർദ്ദേശം നൽകുന്നു, ഇത് കുട്ടിയെ പരിഭ്രാന്തരാക്കുകയും കുട്ടി സഹകരിക്കാതിരിക്കുകയും ചെയ്യുന്നു.
.
പല്ലിന്റെ പ്രധാന പ്രശ്നങ്ങൾ
1. പല്ല് നശിക്കൽ
2. മാലോക്ലൂഷൻ- തെറ്റായ ക്രമീകരണവും തെറ്റായ വിന്യാസവും
3. മോണരോഗം - മോണയിൽ ബാക്ടീരിയ അല്ലെങ്കിൽ പ്ലാക് മൂലം വീക്കം ഉണ്ടാക്കുന്നു.
4. വിരൽ കുടിക്കുന്നതോ നാവ് തള്ളുന്നതോ കാരണമാകും
5. പല്ലുകളുടെ നിര വികലമാക്കൽ
6. വൈകുന്ന ദന്ത വളർച്ച
7. ഹൃദയാഘാതം
8. നാക്ക് കൊണ്ട് തള്ളൽ, ലിപ് സക്കിംഗ്
9. കേടായ പല്ലുകൾ എടുത്ത് കളയാനുള്ള അധിക ബുദ്ധിമുട്ട്.
പല്ല് ശോഷണം
നമ്മുടെ വായിൽ ബാക്ടീരിയകളുണ്ട്. എന്നാൽ നമ്മൾ കൂടുതൽ പഞ്ചസാര കഴിക്കുമ്പോൾ അത് ഒരു ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് വഴി ബാക്ടീരിയ ബാഹ്യ പാളികളിലോ ഇനാമലിലോ സജീവമാക്കുന്നു. അത് വഴി പല്ലിനും മോണക്കും ചവയ്ക്കുന്ന ഭാഗത്തും വിടവുകൾ ഉണ്ടാക്കുന്നു.
പ്രാരംഭ ഘട്ടത്തിൽ, ഇത് ഒരു വെളുത്ത പാടായി കാണാൻ കഴിയും. ധാരാളം ലക്ഷണങ്ങളൊന്നുമില്ല. പക്ഷേ ശ്രദ്ധിക്കാതെ പോയാൽ അവശേഷിക്കുന്നു, പല്ലുവേദന അല്ലെങ്കിൽ പല്ലിന്റെ സംവേദനക്ഷമത ഉണ്ടാകുന്നു.. ഇത് തുടരുകയാണെങ്കിൽ, വേദന, നീർവീക്കം, പനി എന്നിവയ്ക്ക് കാരണമാകുന്നു.
മോണ രോഗങ്ങൾ
ബാക്ടീരിയ പല്ലിന് ചുറ്റും നേർത്ത പാളി ഉണ്ടാക്കുന്നു. ഇത് ശ്രദ്ധിക്കാതെ വിടുകയാണെങ്കിൽ, അത് ടാർട്ടർ രൂപപ്പെടാൻ കാരണമാകും. കുട്ടികൾ മരുന്ന് കഴിക്കുന്നത് കാരണം മോണകൾ വീർക്കുന്നതോ ഉമിനീർ കുറയുന്നതോ പോലുള്ള അവസ്ഥകൾ സംഭവിക്കാം. ഇത് പല്ലുകൾക്ക് നാശമുണ്ടാക്കാം. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാകും. ധാരാളം വെള്ളം കുടിക്കുന്നത് ഇതിന് പരിഹാരമാകും. ഉപ്പുവെള്ളം കൊണ്ട് വായ് കഴുകുന്നതും നല്ലതാണ്. മോണ വൃത്തിയാക്കാൻ പ്രൊഫഷണൽ സഹായം തേടുക.
ഡ്രൂളിംഗ്
ഉമിനീർ തുടർച്ചയായി പുറന്തള്ളുന്ന അവസ്ഥ മറികടക്കാൻ ചുണ്ടുകൾ അടച്ചുപിടിച്ചുള്ള വ്യായാമത്തിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
എങ്ങനെ പല്ല് തേയ്ക്കും?
ഒരു സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുക. നിങ്ങളുടെ മുകളിലെ പല്ല് തേക്കുന്ന സമയത്ത്, നിങ്ങളുടെ ബ്രഷ് മുകളിലേക്ക് നീക്കുക. നിങ്ങളുടെ താഴത്തെ പല്ല് തേക്കുന്ന സമയത്ത്, നിങ്ങളുടെ ബ്രഷ് താഴേക്ക് നീക്കുക. വൃത്താകൃതിയിലുള്ള ചലനം ഉപയോഗിക്കുക.ബ്രഷിന്റെ വലിപ്പം കൂടരുത്.
Courtesy:
Dr Sridevi Warrier
Kripa Kunjumon
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!