ഇൻസ്റ്റയിൽ യൂസേർസ് കൂടുന്നു; പണി കിട്ടാതെ എങ്ങനെ ഉപയോഗിക്കാം
നമ്മള് സൂക്ഷിച്ചാല്‍ നമുക്ക് കൊള്ളാം എന്നത് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുമ്പോഴും ബാധകമാണ് എന്ന് ചുരുക്കം.
ഫെബ്രവരി 5 - സേഫർ ഇന്റർനെറ്റ് ദിനം, അങ്ങനെയും ഒരു ദിവസമുണ്ട്. എല്ലാവരും ഓൺലൈൻ ലോകത്തിൽ ജീവിക്കുമ്പോൾ നമ്മൾ എത്ര സുരക്ഷിതമാണെന്ന് ഓർക്കണ്ടേ? യുവാക്കളടക്കം ഒരു വലിയ കൂട്ടം യൂസേഴ്സ് ഫേസ്ബുക്കിൽ നിന്ന് കൂട് വിട്ട് ഇൻസ്റ്റാഗ്രാമിലേക്ക് കൂടുമാറുമ്പോൾ നമ്മൾ തീർച്ചയായും സുരക്ഷിതരാണോ എന്ന് ഉറപ്പുവരുത്തുന്നതാണ് നല്ലത്. നമ്മുടെ സ്വകാര്യതിയിലേക്കുള്ള നുഴഞ്ഞുകയറ്റവും സൈബർ ഭീഷണിയേയും എങ്ങനെ ഇൻസ്റ്റാഗ്രാമിലെ ഫീച്ചർ വെച്ച് നേരിടാം എന്ന് നോക്കാം.
റിപ്പോർട്ട് ചെയ്യുക
റിപ്പോർട്ട് ചെയ്യാൻ മടിക്കരുത്. ഇൻസ്റ്റാഗ്രാമിനു യോജിക്കാത്ത ഏത് പോസ്റ്റ് കണ്ടാലും റിപ്പോർട്ട് അടിച്ചിരിക്കണം. അതിപ്പോൾ ഡൈറക്റ്റ് മെസേജ് ആണെങ്കിൽ പോലും നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. നഗ്നത, വംശീയ അധിക്ഷേപം, വ്യക്തിപരമായ ആക്ഷേപം, ദുരുപയോഗം എന്നല്ലാം നിങ്ങളുടെ ശ്രദ്ധയിൽ വന്നാൽ റിപ്പോർട്ട് ചെയ്യണം. ഓൺലൈൻ സ്പയ്സ് ആണെന്ന കരുതലിൽ ഒന്നും നിസ്സാരമായി കാണരുത്. ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ലോകത്തെ കൈകാര്യം ചെയ്യുക എന്നാവട്ടെ ഓർമിക്കേണ്ടത്. പകർപ്പവകാശ ലംഘനം വരെ റിപ്പോർട്ട് ചെയ്യൽ ഒരോ യൂസേഴ്സിന്റെ യുക്തിസഹമായ ഉപയോഗത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുമല്ലോ. എല്ലാ റിപ്പോർട്ടും ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നതാണ്. മുഴുവൻ സമയവും നിങ്ങളുടെ റിപ്പോർട്ടിന് മറുപടിയുമായി ഒരു ടീം ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. അത് കൊണ്ട് മനസ്സുതുറന്ന് റിപ്പോർട്ട് ചെയ്യാം
എങ്ങനെ ബ്ലോക്ക് ചെയ്യാം?
ഭീഷണിപ്പെടുത്തലും, പീഡനവും, വ്യക്തിപരമായ അക്ഷേപവുമെല്ലാം എല്ലായിടത്തേയും പോലെ ഇൻസ്റ്റാഗ്രാമിലും കുറ്റകരമാണ്. അത്തരം കുറ്റം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുക. മോശമായി കമന്റുകളിലെ വാക്കുകൾ മാത്രമായി ബ്ലോക്ക് ചെയ്യാം. അത്തരം ബ്ലോക്ക് ചെയ്ത വാക്കുകൾ പബ്ലിക്കിൽ ഹൈഡാവുന്നതാണ്. നമ്മുടെ സമ്മതം കൂടാതെ അത് പോസ്റ്റിന് താഴെ കാണുകയില്ല.
സ്വകാര്യത, സ്വകാര്യത തന്നെ!
നിങ്ങളുടെ പ്രൊഫൈൽ ആര് കാണണമെന്നും ആർക്കോക്കെ സന്ദർശിക്കാമെന്നതും നിയന്ത്രിക്കാം. നിങ്ങൾക്ക് താൽപര്യമില്ലാതെ ആളുകളെ പ്രൊഫൈൽ കാണുന്നതിൽ മാറ്റാം. പ്രോഫൈലുകൾ പ്രൈവറ്റാക്കാം. നിങ്ങളുടെ പോസ്റ്റുകൾ ആർക്കോക്കെ കാണാം എന്ന് സെലക്റ്റ് ചെയ്ത് കൊടുക്കുകയും ചെയ്യാം. നിങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറീസ് ആരൊക്കെ കാണാമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ക്ലോസ് ഫ്രണ്ടസ് എന്ന ഓപ്ഷൻ കൊടുത്താൽ നിങ്ങളുടെ ബെസ്റ്റ് ബഡീസ് മാത്രമെ കാണൂ. എപ്പോഴും ഒരു സ്വന്തം സ്പേയ്സ് ഉണ്ടാകും - നിങ്ങളുടെ പ്രൈവസി നിങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് ചുരുക്കം.
അക്കൗണ്ടുകളുടെ സുരക്ഷിതത്ത്വം
സ്വന്തം അക്കൗണ്ടുകൾ എപ്പോഴും സേഫ് ആണെന്ന് ഉറപ്പുവരുത്തുക. പാസ്-വേര്‍ഡിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നല്ല സ്ട്രോങ്ങ് പാസ്-വേർഡ് വെക്കാൻ എപ്പോഴും ശ്രദ്ധിക്കുക. മൊബൈൽ നമ്പറോ, സ്വന്തം പേരിനോപ്പം 123 എന്നോ കൊടുക്കരുത്. അക്ഷരങ്ങളും, നമ്പരുകളും, കാരക്റ്ററുകൾ ഒക്കെ ഉപയോഗിച്ച് പാസ് വേർഡ് സെറ്റ് ചെയ്യുക. പിന്നെ ഇടക്ക് പാസ് വേർഡ് മാറ്റുക.
ഇൻസ്റ്റാഗ്രാമിലെ 'ടു-ഫാക്റ്റർ ഒതന്റിക്കേഷന്‍' ഉപയോഗിക്കുക. മറ്റൊരു നുഴഞ്ഞ് കയറ്റം തടയാനുള്ള നല്ല മാർഗമാണിത്
അറിയാത്തവരെ സഹായിക്കാം
എങ്ങനെ റിപ്പോർട്ട് ചെയ്യാം എന്ന് തേടി നടക്കുന്നവരെ എളുപ്പത്തിൽ സഹായിക്കാം. ഏതെങ്കിലും യൂസേർസിന് ഉപദ്രവം നേരിടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അവ റിപ്പോർട്ടുചെയ്യാം. അടുത്ത തവണ ലോഗ് ഇൻ ചെയ്യുമ്പോൾ അവർക്ക് ഹെൽപ്പ്ലൈനുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കും.
പരസ്യത്തെ തടയാം
പോസ്റ്റിനിടക്ക് വരുന്ന പരസ്യങ്ങൾ പലപ്പോഴും യൂസേർസിനെ വെറുപ്പിക്കാറുണ്ട്. പക്ഷെ ഇത് തടയാൻ ഒരോ പരസ്യത്തിനും താഴെയുള്ള ഫീഡ്ബാക്ക് കൊടുത്താൽ മതി. ഒരു തവണ റിപ്പോർട്ട് ചെയ്താൽ പിന്നെ അധികം വരുന്നത് കുറയും.
സമയത്തെ നിയന്ത്രിക്കാം
കൂടുതൽ നേരം നമ്മൾ ഇൻസ്റ്റാഗ്രാമിൽ ചിലവഴിക്കുമ്പോൾ സമയം ഒരുപാട് പാഴാക്കി എന്ന കുറ്റബോധവും യൂസേർസിനിടയിൽ കൂടും. ഇത് പലതരത്തിലും അവരുടെ വ്യക്തിപരമായ ജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇൻസ്റ്റാഗ്രാമിൽ നമ്മൾ എത്ര സമയം ചിലവഴിച്ചെന്നറിയാം. നിങ്ങൾക്ക് സ്വയം അലർട്ട് ഉണ്ടാക്കി ഉപയോഗത്തെ നിയന്ത്രിക്കാം.
കേവലമായ ഒരു അടിച്ചു പൊളി സംഭവം മാത്രമായി കണ്ടു ഇന്‍സ്റ്റാഗ്രാമിനെ ലാഘവത്തോടെ കണ്ടാല്‍ , അത് നിങ്ങളുടെ സ്വകാര്യതയെ പല തരത്തിലും ബാധിക്കും എന്നതാണ് മുഖ്യമായും പറയാന്‍ ആഗ്രഹിക്കുന്ന ഘടകം. നമ്മള് സൂക്ഷിച്ചാല്‍ നമുക്ക് കൊള്ളാം എന്നത് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുമ്പോഴും ബാധകമാണ് എന്ന് ചുരുക്കം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!