സമാന ഇരട്ടകളിലെ രൂപവ്യത്യാസം പോഷകാഹാരം, ജീവിത ശൈലി പോലുള്ള പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നായിരുന്നു നേരത്തെയുള്ള പഠനങ്ങള്‍.
രൂപ സാദൃശ്യമുള്ള ഇരട്ടകള്‍ (Identical Twins) ഒന്ന് മറ്റൊന്നിന്റെ തനി ക്ലോണ്‍ അല്ലെന്ന് പുതിയ പഠനം. സമാന ഇരട്ടകളില്‍ 15 ശതമാനവും 100 നവും ജനിത വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
ഐസ് ലാന്‍ഡിലെ ഒരുസംഘം ഗവേഷകര്‍ 387 രൂപസാദൃശ്യമുള്ള ഇരട്ടകളില്‍ നടത്തിയ പഠനത്തിലാണ് ഈ വ്യത്യാസം കണ്ടെത്തിയത്. അണ്ഡവും ബീജവും സംയോജിച്ച് ഉണ്ടാകുന്ന ഒരു സിക്താണ്ഡം (Zygote) വിഭജിച്ച് ഉണ്ടായ ഇരട്ടകളിലാണ് ഇത്രയേറെ വ്യത്യാസം കണ്ടെത്തിയത്. ഇത്തരം ഇരട്ടകളടെ ഡിഎന്‍എയും അവരുടെ മാതാപിതാക്കളുടെ ഡിഎന്‍എയും വിശകലന വിധേയമാക്കി. ഇവ് ഡീകോഡ് ചെയ്തതില്‍നിന്നാണ് വ്യത്യാസങ്ങള്‍ കണ്ടെത്തിയതെന്ന് ഐസ് ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന് കാരി സ്റ്റെഫാന്സണ് നാച്വര്‍ ജെനിറ്റിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കി.

ഇവയില്‍ രൂപമാറ്റം യഥാര്‍ഥത്തില്‍ സംഭവിക്കുന്ന എന്നാണ് ഗവേഷണ ഫലം. ഈ രൂപമാറ്റം ഡിഎന്‍എ ശ്രേണിയില്‍തന്നെ വ്യത്യാസത്തിന് കാരണമാകുന്നു. സമാന ഇരട്ടകളില്‍ 15 മുതല്‍ 100 ശതമാനം വരെ വ്യത്യാസം ഉണ്ടാകുമെന്നാണ് ഇവരുടെ വാദം.
സമാന ഇരട്ടകളിലെ രൂപവ്യത്യാസം പോഷകാഹാരം, ജീവിത ശൈലി പോലുള്ള പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നായിരുന്നു നേരത്തെയുള്ള പഠനങ്ങള്‍. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കണ്ടെത്തലുകള്‍ വൈദ്യശാസ്ത്ര ഗവേഷണത്തിലും ചികിത്സാരീതിയിലും നിര്‍ണായകമായി മാറിയേക്കാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!