ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിലെത്തുമോ? സാധ്യതകൾ ഇങ്ങനെ
ഓസീസിനെതിരേ സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ സമനില പിടിച്ചുവാങ്ങിയതോടെ പോയിന്റ് പട്ടികയില്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്കായിട്ടുണ്ട്.
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫോട്ടോഫിനിഷിലേക്ക്. നിലവിൽ ആസ്ത്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ നാലു ടീമുകളാണ് ഫൈനലിനായി ഇഞ്ചോടിഞ്ച് പോരടിക്കുന്നത്.
ഓസീസിനെതിരേ സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ സമനില പിടിച്ചുവാങ്ങിയതോടെ പോയിന്റ് പട്ടികയില്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്കായിട്ടുണ്ട്. പക്ഷെ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തി ന്യൂസിലാൻഡ് തൊട്ടുതാഴെയുണ്ട്.
ഇന്ത്യയുടെ ഫൈനല്‍ സാധ്യതകൾ ഇങ്ങനെയാണ്:
കൂടുതല്‍ പോയിന്റ് നേടിയ നേടിയ ടീമെന്ന ക്രമത്തിലല്ല, മറിച്ച് പോയിന്റിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ പട്ടിക ക്രമീകരിച്ചിരിക്കുന്നത്.
നിലവിൽ പോയിന്റ് അടിസ്ഥാനത്തിൽ ന്യൂസിലാന്‍ഡ് ഒന്നാമതാണ്.. 420 പോയിന്റ് അവര്‍ക്കുണ്ട്. ഇന്ത്യയുടെ സമ്പാദ്യം 400 പോയിന്റാണ്. 332 പോയിന്റുള്ളള ഓസീസാണ് മൂന്നാമത്.
എന്നാല്‍ പോയിന്റ് ശതമാനം പരിഗണിക്കുമ്പോള്‍ ഓസീസ് തലപ്പത്തുണ്ട് (73.8%). ഇന്ത്യ (70.2%), ന്യൂസിലാന്‍ഡ് (70%) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു. ഇംഗ്ലണ്ടാണ് (60.8%) നാലാമതുള്ള ടീം.
ഇന്ത്യക്കും ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനും ഇടയില്‍ ഇനി അവശേഷിക്കുന്നത് അഞ്ചു ടെസ്റ്റുകള്‍ മാത്രമാണ്. ഇവയിലൊന്ന് ഓസീസിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റാണെങ്കില്‍ ശേഷിച്ച നാലെണ്ണം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയിലുമാണ്. ഈ അഞ്ചു ടെസ്റ്റുകളില്‍ ഏറ്റവും കുറഞ്ഞത് മൂന്നെണ്ണത്തിലെങ്കിലും വിജയിക്കുകയും ശേഷിച്ച രണ്ടെണ്ണത്തില്‍ സമനില പിടിക്കുകയും ചെയ്താല്‍ ഇന്ത്യക്കു ഫൈനലില്‍ സ്ഥാനമുറപ്പിക്കാം. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ആകെ പോയിന്റ് 720ഉം പോയിന്റ് ശതമാനം 70.8 ആവുകയും ചെയ്യും.
ടെസ്റ്റ് റാങ്കിങും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പും തീര്‍ത്തും വ്യത്യസ്തമാണ്. രണ്ടും ഐസിസിക്കു കീഴില്‍ വരുന്നതാണെങ്കിലും ഒന്നു റാങ്കിങും മറ്റൊന്നു ചാംപ്യന്‍ഷിപ്പുമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വിശാഖപട്ടണത്തിലെ ഷമിയുടെ തീയുണ്ടകള്‍
അവസാന എട്ടിൽ 4 ലും സെഞ്ച്വറി; കളി നടന്നാൽ സൗത്താഫ്രിക്കയെ കോഹ്ലി 'ചവിട്ടി'മെതിക്കും, കട്ടായം!
ഏകദിനത്തിൽ തലമുറമാറ്റം; ഓപൺ ചെയ്യാൻ ഇനി പ്രിഥ്വി ഷാ- മായങ്ക് സഖ്യം
കൊറോണ വ്യാപനം: ഇന്ത്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് നീളും, ശ്രീലങ്കൻ പര്യടനവും റദ്ദാക്കി