ഇന്ത്യൻ ഫുട്ബോളിന് ആവശ്യം ഗ്രാസ്റൂട്ട് ഡെവലൊപ്മെന്റെന്ന് റോബ്ബി ഫൗളർ
ഇന്ത്യയിൽ പ്രതിഭകൾക്ക് യാതൊരു കുറവുമില്ല എന്നാൽ സംയമനത്തോടെ തീരുമാനങ്ങളെടുക്കുന്നതിൽ അവർ പ്രാപ്തരല്ല. നന്നേ ചെറുപ്പത്തിൽ ഫുട്ബോൾ വിദ്യാഭ്യാസം ലഭിക്കാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നതെന്നും റോബ്ബി ഫൗളർ പറഞ്ഞു.
ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ആവശ്യം ഗ്രാസ്റൂട്ട് ഡെവലൊപ്മെന്റാണെന്ന് ലിവർപൂൾ ഇതിഹാസവും ഈസ്റ്റ് ബംഗാൾ പരിശീലകനുമായ റോബ്ബി ഫൗളർ. ദ് ഗോൾ ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു മുൻ ഇംഗ്ലീഷ് താരം.
"ഇന്ത്യൻ ഫുട്ബോൾ മാറേണ്ടത് ഗ്രാസ്റൂട്ട് ലെവലിലാണ്. ഐ ലീഗിലും ഐഎസഎല്ലിലും കളിക്കാൻ പാകത്തിനുള്ള പുതുതലമുറയെ വാർത്തെടുക്കേണ്ടത് അത്യാവശ്യമാണ്." ലിവർപൂൾ, ലീഡ്സ് യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം പറഞ്ഞു.
ഈസ്റ്റ് ബംഗാളിലെ പല ഇന്ത്യൻ താരങ്ങളും ഇതുവരെ പരിശീലനം നേടാത്തവരാണ് എന്ന റോബ്ബി ഫൗളറിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് റോബ്ബി ഫൗളാർ പറഞ്ഞു. പല ഇന്ത്യൻ താരങ്ങൾക്ക് ഫുട്ബോളിന്റെ സാങ്കേതികതകൾ അറിയില്ല. ഇത് വളരെ ചെറുപ്പത്തിൽ പരിശീലനം ലഭിക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണ് എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഈസ്റ്റ് ബംഗാൾ പരിശീലകൻ വ്യക്തമാക്കി.
ഇന്ത്യയിൽ പ്രതിഭകൾക്ക് യാതൊരു കുറവുമില്ല എന്നാൽ സംയമനത്തോടെ തീരുമാനങ്ങളെടുക്കുന്നതിൽ അവർ പ്രാപ്തരല്ല. നന്നേ ചെറുപ്പത്തിൽ ഫുട്ബോൾ വിദ്യാഭ്യാസം ലഭിക്കാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നതെന്നും റോബ്ബി ഫൗളർ പറഞ്ഞു. പ്രീമിയർ ലീഗിലെ എക്കാലത്തെയും വലിയ ഏഴാമത്തെ ഗോൾസ്കോററാണ് റോബ്ബി ഫൗളർ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!