ക്യാച്ച് ഡ്രോപ് ചെയ്ത നാണക്കേടില്‍നിന്ന് കോഹ്ലിയെ രക്ഷിച്ച മാത്യു വൈഡിന്റെ ദുര്യോഗം
അതിവേഗം പന്ത് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് കോഹ്ലി ക്യാച്ച് വിട്ടതിന്റെ ഖേദം തീര്‍ത്തു.
ക്യാച്ച്സ് വിന് മാച്ച്സ് ക്രിക്കറ്റിലെ പ്രചാരമേറിയ ശൈലിയാണ്. ഓസ്ട്രേലിയക്കെതിരായ ടി-20യില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഒരു ക്യാച്ച് നഷ്ടമായതിന്റെ നാണക്കേടില്‍നിന്ന് അത്ഭുതകരമായ മോചനം സാധ്യമായി. അനായസ ക്യാച്ച് നഷ്ടപ്പെടുത്തുമെന്ന് കളിക്കാരോ കളി കണ്ടവരോ കരുതിക്കാണില്ല. കോഹ്ലിയുടെ കൈകളിലുടെ പന്ത് ഊര്‍ന്നിറങ്ങി. എങ്കിലും മാത്യു വൈഡിന്റെ അബദ്ധത്തില്‍ കോഹ്ലി മാനം കാത്തു.
What a calamity! #AUSvIND pic.twitter.com/2NeeTB4ixT
— cricket.com.au (@cricketcomau) December 6, 2020
രണ്ടാം ടി-20യില്‍ എട്ടാം ഓവറില്‍ വാഷിങടണ്‍ സുന്ദറിന്റെ അവസാന പന്തിലായിരുന്നു രസകരമായ ഈ നിമിഷങ്ങള്‍. മാത്യു വൈഡ് ഫ്ളിക്ക് ചെയ്ത പന്ത് കവറില്‍ കാവല്‍ നിന്ന ക്യാപ്റ്റന്‍ വിരാക് കോഹ്ലിയുടെ മുന്നിലേക്ക് അനായാസ ക്യാച്ചായി വന്നു. ഔട്ട് ആകുമെന്ന കാര്യത്തില്‍ മാത്യുവൈഡിനും സംശയം തോന്നിക്കാണില്ല, കോഹ്ലി ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നതുവരെ. തിരിച്ചുകിട്ടയ ആയുസ്സ് ആസ്വദിക്കാന്‍ പക്ഷെ വൈഡിന് സാധിച്ചില്ല. അതിവേഗം പന്ത് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് കോഹ്ലി ക്യാച്ച് വിട്ടതിന്റെ ഖേദം തീര്‍ത്തു. നിമിഷാര്‍ധം കൊണ്ട് രാഹുല്‍ വൈഡിന്റെ ഇന്നിങ്സിന് വിരാമമിട്ടു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!