Photos | ക്രിക്കറ്റിൽ 90ലെ ജഴ്സികളുടെ കാലം, നേവി ബ്ലൂവില്‍ വിരാടിന്റെ ടീം ഇന്ത്യ
ഒൻപത് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ ഏകദിന മത്സരങ്ങൾ കളിക്കാൻ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിംബാബ്വെ ടീമുകൾക്കെതിരായ മത്സരങ്ങൾ കൊവിഡ് കാരണം റദ്ദാക്കിയിരുന്നു.
ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിൽ മത്സരങ്ങൾക്കായി ഇറങ്ങിയത്, അതാകട്ടെ ഓസ്ട്രേലിയൻ പര്യടനവും. ഐപിഎൽ കഴിഞ്ഞതിന് ശേഷമെത്തുന്ന ക്രിക്കറ്റ് പരമ്പരയിൽ ഏകദിനം, ട്വന്റി, ടെസ്റ്റ് മത്സരങ്ങളാണ് ഉളളത്. ഇത്തവണത്തെ ഓസ്ട്രേലിയൻ പര്യടനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ടീം ഇന്ത്യ പുതിയ ജഴ്സിയിലാണ് കളിക്കാനിറങ്ങിയത്.

1992ലെ ലോകകപ്പിൽ ഇന്ത്യൻ ടീം ധരിച്ച ജഴ്സിയുടെ അതെ മാതൃകയിലുളള ജേഴ്സികളാണ് താരങ്ങൾ അണിഞ്ഞത്. നേവി ബ്ലൂ നിറത്തിലുള്ള ജഴ്സിയിൽ മുതുകിന്റെ ഭാഗത്ത് വിവിധ നിറങ്ങൾ ചേർത്തിട്ടുണ്ട്. സ്പോൺസർമാരായ ബൈജുസ്, എംപിഎൽ എന്നിവയുടെ ലോഗോയും ജഴ്സിയിലുണ്ട്. പുതിയ ജഴ്സിയാകും പര്യടനത്തിലെന്ന് വ്യക്തമാക്കി ഓപ്പണർ ശിഖാർ ധവാൻ നേരത്തെ തന്നെ ഇതിന്റെ ചിത്രവും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന 1992ലെ ഏകദിന ലോകകപ്പ് മത്സരങ്ങളിൽ നേവി ബ്ലൂ നിറത്തിലുളള ജഴ്സി ധരിച്ചാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇന്ത്യ മാത്രമല്ല പല ടീമുകളും ഇത്തരത്തിൽ പഴയ ജഴ്സിയെ വീണ്ടും ട്രെൻഡാക്കുന്നുണ്ട്. ഈ വർഷം ആദ്യം 1999 ലെ ലോകകപ്പ് ജഴ്സികൾ അണിഞ്ഞ് ഓസ്ട്രേലിയ– ന്യൂസീലൻഡ് ടീമുകൾ കളിക്കാനിറങ്ങിയിരുന്നു.

ക്രിക്കറ്റിൽ ഇത്തരം മാതൃകയ്ക്ക് തുടക്കമിട്ടത് ഓസ്ട്രേലിയയാണ്.1985ലെ ലോകകപ്പിൽ അണിഞ്ഞിരുന്ന അതേ രീതിയിലുളള വസ്ത്രങ്ങൾ ധരിച്ചാണ് ഓസ്ട്രേലിയൻ കളിക്കാർ ഇതിന് തുടക്കമിട്ടത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് വീതം ഏകദിന, ട്വന്റി20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക. ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയാണ് വിജയിച്ചത്. ഏറ്റവും ഒടുവിൽ ഏകദിന പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോൾ 2–1ന് ഇന്ത്യ ജയിച്ചിരുന്നു.










ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇംഗ്ലീഷ് പ്രഹരം; 5 വിക്കറ്റുമായി വീണ്ടും ഷമി
അതൊക്കെ ഒരു കാലം; തോൽവിയ്ക്ക് കാരണം ബോളർമാർ തല്ലേറ്റു വാങ്ങുമ്പോൾ കൂളായി വന്ന് വിക്കറ്റെടുക്കുന്ന പാർട് ടൈമർമാരുടെ വംശനാശം
കൊവിഡ് കാലത്തെ ക്രിക്കറ്റ്
ടെസ്റ്റിലെ റെക്കോഡുകളിൽ കേമൻ സ്മിത്തോ, കോഹ്ലിയോ? കണക്കുകൾ പറയുന്നത്