എങ്കിലും ഹെറ്റ്മയര്‍ കോഹ്ലിയോട് ഇത്രയും വേണ്ടായിരുന്നു!
ചെപ്പോക്കിലെ വെടിക്കെട്ടായിരുന്നു ഹെറ്റ്മയറുടെ ഇന്നിങ്സ്. 85 പന്തില്‍ എട്ടുഫോറും നാല് സിക്സറും അടിച്ച് ഹെറ്റ്മയര്‍ നൂറ് പിന്നിട്ടു.
ടോസ് നഷ്ടപ്പെടുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇത്രയൊന്നും ഭയന്നിട്ടുണ്ടാകില്ല. ചെപ്പോക്കിലെ പുല്‍ത്തകിടി ഈ രാത്രിയില്‍ കോഹ്ലിയും സംഘവും പൊഴിച്ച വിയര്‍പ്പ് തുള്ളികളാല്‍ നാണിച്ചു തലകുമ്പിട്ടുകാണും. സല്യൂട്ട്, ഹെറ്റ്മയര്‍-ഹോപ്പ്. വിന്‍ഡീസ് ക്രിക്കറ്റിന് പുതിയൊരു കുതിപ്പിനുള്ള ഹോപ്പ് നഷ്ടമായില്ലെന്ന് കാണിച്ചതിന്. ആദ്യ ഏകദിനത്തില്‍ ശക്തരായ ഇന്ത്യയെ അനായാസം കീഴ്പ്പെടുത്തി നേടിയ ജയം പരമ്പര വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പാണ് വിന്‍ഡീസ് നല്‍കിയത്.
Congratulations to West Indies on winning the first ODI ???????? #INDvWI pic.twitter.com/hG8J4GQPsa
— BCCI (@BCCI) December 15, 2019
50 ഓവറില്‍ എട്ടുവിക്കറ്റ് കളഞ്ഞാണ് ഇന്ത്യ 287 റണ്‍സില്‍ എത്തിയത്. ശ്രേയസ് അയ്യരും (70) പന്തും (71) ഒഴികെ വിന്‍ഡീസിനെ ആരും പരീക്ഷിച്ചതേയില്ല. വിന്‍ഡീസ് ക്ലേശമേതുമില്ലാതെ ലക്ഷ്യം മറികടന്നു. 13 പന്തും എട്ടുവിക്കറ്റും ബോണസ്.
ഏകദിനത്തിലെ അഞ്ചാം സെഞ്ച്വറി നേടിയ ഷിമ്രോണ്‍ ഹെറ്റ്മയറാണ് കോഹ്ലിയെയും സംഘത്തെയും തളര്‍ത്തിയത്. 106 പന്തില്‍ 139 റണ്‍സ് എടുത്ത ഹെറ്റ്മയര്‍ പുറത്താകുമ്പോള്‍ വിന്‍ഡീസ് ജയം ഉറപ്പിച്ചിരുന്നു. നങ്കൂരമിട്ട ഒപ്പമുണ്ടായിരുന്ന ഷായ് ഹോപ്പ് 151 പന്തില്‍ 102 റണ്‍സുമായി ജയത്തിലേക്ക് ടീമിനെ അടുപ്പിച്ചു. ഒമ്പത് റണ്‍സ് മാത്രമെടുത്ത സുനില്‍ അംബ്രേിസിനെ വീഴ്ത്തി ഇന്ത്യ മുന്നറിയിപ്പ് നല്‍കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഹോപ്പും ഹെറ്റ്മയറും അതെല്ലാം തല്ലിത്തകര്‍ത്തു.
ODI debutant Shivam Dube makes his way to the crease ????????@Paytm #INDvWI pic.twitter.com/fiz0YEdka8
— BCCI (@BCCI) December 15, 2019
ചെപ്പോക്കിലെ വെടിക്കെട്ടായിരുന്നു ഹെറ്റമയറുടെ ഇന്നിങ്സ്. 85 പന്തില്‍ എട്ടുഫോറും നാല് സിക്സറും അടിച്ച് ഹെറ്റ്മയര്‍ നൂറ് പിന്നിട്ടു. അര്‍ധശതകം പിന്നിടാന്‍ 50 പന്തുകള്‍ നേരിടേണ്ടിവന്ന ഹെറ്റ്മയര്‍ പിന്നീട് 35 പന്തുകള്‍കൊണ്ട് സെഞ്ച്വറി പൂര്‍ത്തിയാക്കി. ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടിലേക്ക് നീങ്ങിയ സഖ്യത്തെ വീഴ്ത്താന്‍ കോഹ്ലിക്ക് ആറ് ബൗളര്‍മാരെ പരീക്ഷിക്കേണ്ടിവന്നു. പക്ഷെ, അതൊന്നും ഹെറ്റ്മയറിനും ഹോപ്പിനും വെല്ലുവിളിയായതേയില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഗ്രൗണ്ടിൽ നിന്ന് ഗോളി ഓടിയതെങ്ങോട്ട്?
മലബാറിന്റെ സ്വന്തം സെവന്‍സ്
സെലിബ്രേഷൻ സ്റ്റൈൽ കൈമാറി റൊണാൾഡോ, ഒപ്പം ഡിബാലയും
ലയണൽ മെസിയും 17 വർഷങ്ങളും