ബോക്സിങ് ഡേ ടെസ്റ്റിന്റെ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു; ഇത്തവണയും രാഹുൽ ഇല്ല
മികച്ച ഫോമിലുള്ള കെ എൽ രാഹുലിനെ ഇത്തവണയും തഴഞ്ഞതാണ് ലിസ്റ്റിലെ കൗതുകം. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ 2–ാം ടെസ്റ്റ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് തുടക്കമാവുന്നത്.
ബോക്സിങ് ഡേ ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീം തങ്ങളുടെ പ്ലേയിങ് ഇലവനെ അനൗൺസ് ചെയ്തു. മികച്ച ഫോമിലുള്ള കെ എൽ രാഹുലിനെ ഇത്തവണയും തഴഞ്ഞതാണ് ലിസ്റ്റിലെ കൗതുകം. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ 2–ാം ടെസ്റ്റ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് തുടക്കമാവുന്നത്.
ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ രഹാനെയാണ് ടീമിനെ നയിക്കുന്നത്. പൃഥ്വി ഷായ്ക്കു പകരം ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയ്ക്കു പകരം ഋഷഭ് പന്തും ഷമിക്കു പകരം മുഹമ്മദ് സിറാജും കോഹ്ലിക്ക് പകരം ജഡേജയുമാണ് ടീമിലിടം പിടിച്ചത്.
JUST IN: India announce their playing XI for the Boxing Day Test ????
— ICC (@ICC) December 25, 2020
???? Shubman Gill, Mohammad Siraj to debut
???? Ravindra Jadeja ???? as the all-rounder
???? Rishabh Pant to take the gloves pic.twitter.com/RwjDS4j1X5
മൂന്നര ദിവസത്തിനുള്ളിലെ അഡ്ലെയ്ഡ് വിജയത്തോടെ ആത്മവിശ്വാസത്തോടെയാണ് ആസ്ട്രേലിയ മെൽബണിൽ ഇറങ്ങുന്നത്. ഒന്നാം ടെസ്റ്റിലെ ടീമിൽ മാറ്റമുണ്ടാകില്ലെന്നാണു പരിശീലകൻ ജസ്റ്റിൻ ലാംഗർ നൽകുന്ന സൂചന. പരുക്കു ഭേദമാകാത്തതിനാൽ ഡേവിഡ് വാർണർ ഈ ടെസ്റ്റിലും ഉണ്ടാവാനിടയില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഒടുക്കം നമുക്ക് രണ്ടുപേർക്കും കിട്ടിയില്ല അല്ലേ? ഇന്ത്യൻ ടീമിലെ 'മേഘം' ക്ലൈമാക്സ്
ഇനിയെന്തിന് ധോണിയുടെ പിൻഗാമിയായി പന്തും സാംസണും? രാഹുൽ ചേട്ടൻ സൂപ്പറാ!
പന്തിനു പകരക്കാരനായി ചിത്രത്തിലേ ഇല്ലാത്ത കെ എസ് ഭരത്; കാരണം ഇതാണ്
ടെസ്റ്റ് കളിക്കാന്‍ സാന്ടര് അനുയോജ്യനല്ലെന്ന് മാര്‍ക്ക് വോ