ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 10.5 ശതമാനം ചുരുങ്ങുമെന്ന് ഫിച്ച് റേറ്റിങ്സ്
നേരത്തെ ജിഡിപി അഞ്ച് ശതമാനം ചുരുങ്ങുമെന്നായിരുന്നു ഫിച്ച് വിലയിരുത്തിയിരുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 10.5 ശതമാനം ചുരുങ്ങുമെന്ന് ഫിച്ച് റേറ്റിങ്സ്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ജിഡിപി കുത്തനെ ഇടിഞ്ഞതായി കഴിഞ്ഞ മാസം ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിരുന്നു.
വിപണി വീണ്ടും തുറന്ന സാഹചര്യത്തിൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ ജിഡിപി നിരക്ക് ഉയർന്നേക്കുമെന്നും ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ച് കണക്കാക്കുന്നു. എന്നാൽ വളർച്ച മന്ദഗതിയിലാകുമെന്ന സൂചനയും റേറ്റിങ് ഏജൻസി നൽകുന്നുണ്ട്. നേരത്തെ ജിഡിപി അഞ്ച് ശതമാനം ചുരുങ്ങുമെന്നായിരുന്നു ഫിച്ച് വിലയിരുത്തിയിരുന്നത്.
2020 -21 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ കാലയളവിൽ മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി കഴിഞ്ഞ മാസം എൻഎസ്ഒ (നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്) വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം, കഴിഞ്ഞ പാദത്തെ 3.1% വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 23.9 ശതമാനം ഇടിവാണുണ്ടായത്. 1996 മുതൽ രാജ്യം ത്രൈമാസ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്. ഏഷ്യയിലെ പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും മോശമായ രീതിയിൽ ആഭ്യന്തര വളർച്ച കൂപ്പുകുത്തിയതും ഇന്ത്യയിലായിരുന്നു. ചൈനയിൽ ജനുവരി- മാർച്ച് പാദത്തിൽ വളർച്ച നിരക്ക് കുറഞ്ഞതിന് ശേഷം ഏപ്രിൽ-ജൂൺ പദത്തിൽ 3.1 വളർച്ച രേഖപ്പെടുത്തിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ചുരുങ്ങുന്ന ജിഡിപി: രാജ്യത്തിന് തരുന്ന അപകട മുന്നറിയിപ്പുകള്‍
ഈ സാമ്പത്തിക വർഷം ജിഡിപി 9.5 ശതമാനം ഇടിയുമെന്ന് ആർബിഐ
ഇന്ത്യ ബംഗ്ലാദേശിനേക്കാള്‍ പിന്നിലാകുമെന്ന് ഐഎംഎഫ്; ആളോഹരി ജിഡിപി അത്യന്തം അപകടകരം