റാങ്കിങ്ങിൽ മൂന്നാമതുള്ള ഇന്ത്യയ്ക്ക് ഒന്നാമതെത്താനുള്ള വഴികളും വേണ്ടിവരുന്ന വിജയങ്ങളും
നിലവില്‍ മൂന്നാംസ്ഥാനത്തു നില്ക്കുന്ന ഇന്ത്യക്കു റാങ്കിങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ ഇപ്പോള്‍ ആസ്ട്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പര വിജയിക്കേണ്ടതുണ്ട്.
ഐസിസി റാങ്കിങിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ ടീം. നേരത്തേ ദീര്‍ഘകാലം റാങ്കിങില്‍ ഒന്നാംസ്ഥാനമലങ്കരിച്ചിട്ടുള്ള ടീം കൂടിയാണ് ഇന്ത്യ. ആസ്ട്രേലിയയാണ് ഇപ്പോള്‍ ഐസിസി റാങ്കിങിലെ നമ്പര്‍ വണ്‍ ടീം. രണ്ടാംസ്ഥാനത്തുള്ളത് ന്യൂസിലാന്‍ഡാണ്. ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് തന്നെ ന്യൂസിലാന്‍ഡ്- പാകിസ്താന് പരമ്പര അവസാനിക്കും. അതുകൊണ്ടു തന്നെ ഇനിയുള്ള ആഴ്ചകളില്‍ ടീമുകളുടെ റാങ്കിങില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
പാകിസ്താനെതിരായ ഒന്നാം ടെസ്റ്റില്‍ കിവീസ് വിജയിച്ചിരുന്നു. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് കൂടി വിജയിച്ചാല്‍ അവര്‍ ഓസീസിനെ മറികടന്ന് റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കുയരും. എങ്കിലും ഒന്നാം സ്ഥാനത്തേക്കെത്താൻ ഇന്ത്യയ്ക്കും വഴികളുണ്ട്. നിലവില്‍ മൂന്നാംസ്ഥാനത്തു നില്ക്കുന്ന ഇന്ത്യക്കു റാങ്കിങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ ഇപ്പോള്‍ ആസ്ട്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പര വിജയിക്കേണ്ടതുണ്ട്. ഇപ്പോള്‍ 114 പോയിന്റാണ് ഇന്ത്യക്കുള്ളത്. അടുത്ത രണ്ടു ടെസ്റ്റുകള്‍ കൂടി വിജയിച്ചാല്‍ ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തുന്നതിനൊപ്പം റാങ്കിങില്‍ നമ്പര്‍ വണ്ണാവാനും ഇന്ത്യക്കു കഴിയും.
നാലു ടെസ്റ്റുകളുടെ പരമ്പര 3-1നു സ്വന്തമാക്കിയാല്‍ ഇന്ത്യ 119 പോയിന്റോടെയാണ് തലപ്പത്തേക്കു കയറുക. ന്യൂസിലാന്‍ഡ്- പാകിസ്താന് ടെസ്റ്റ് പരമ്പര 1-1നു സമനിലയിലായാല്‍ ഓസീസിനെതിരായ പരമ്പര 2-1നു നേടിയാലും ഇന്ത്യക്കു ഒന്നാംനമ്പര്‍ ടീമാവാം. മാത്രമല്ല കിവീസ്- പാക് രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും 2-1ന്റെ പരമ്പര നേട്ടം ഇന്ത്യയെ ഒന്നാമതെത്തിക്കും. അതേസമയം ഇന്ത്യക്കെതിരേയുള്ള പരമ്പര 3-1നു സ്വന്തമാക്കിയാല്‍ കംഗാരുപ്പട ഒന്നാംസ്ഥാനം ഭദ്രമാക്കും. എന്നാല്‍ ഇന്ത്യ- ഓസീസ് പരമ്പര 2-2ന് അവസാനിക്കുകയും ന്യൂസിലാന്‍ഡ് പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര കൈക്കലാക്കുകയും ചെയ്താല്‍ കെയിൻ വില്യംസണും സംഘവും ഒന്നാമതെത്തും. നിലവിൽ വില്യംസൺ ആണ് ടെസ്റ്റ് ബാറ്റ്സമാൻമാരുടെ ലിസ്റ്റിൽ തലപ്പത്ത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഫിഫ ലോകറാങ്കിങ്ങിൽ ഇന്ത്യ താഴോട്ട്
വിരമിച്ചെങ്കിലും മനസിൽ ചില പ്ലാനുകളുണ്ട്; ഇന്ത്യയ്ക്ക് പുറത്തുള്ള ടി20 ലീഗുകളിൽ കളിക്കണം
സംശയലേശമന്യേ പറയാം, ലോകത്തെ ഏറ്റവും അവഗണിക്കപ്പെട്ട ബോളർ ഇദ്ദേഹമാണ്!
ബംഗ്ലാദേശിനോട് തോറ്റെങ്കിലും ഇന്ത്യൻ ടീമിന്റെ 'ഭാവി' ശോഭനമായിരിക്കും