ഒരു മലയോര പ്രദേശത്തെ വടം വലി സംഘത്തിന്റെ കഥയാണ് ആഹാ പറയുന്നത്
ഇന്ദ്രജിത്തിന്റെ പുതിയ ചിത്രമായ ആഹായുടെ ടീസർ ഇറങ്ങി. 'ജീവിച്ചൻ ആശാനും പിള്ളേരും വരുന്നുണ്ടെന്ന് കേട്ടാൽ കേരളത്തിൽ ഏത് ടീമും ഒന്ന് പേടിക്കും' എന്ന ഉറപ്പാണ് ആഹാ ടീസർ തരുന്നത്. ഒരു മലയോര പ്രദേശത്തെ വടം വലി സംഘത്തിന്റെ കഥയാണ് ആഹാ പറയുന്നത് എന്നാണ് ടീസറിൽ നിന്നും മനസിലാക്കാൻ കഴിയുക. ഇന്ദ്രജിത് ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മനോജ് കെ ജയന്, അശ്വിന് കുമാര്‍, സിദ്ധാര്‍ത്ഥ ശിവ, അമിത് ചക്കാലക്കല്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നു. വടംവലിക്കാരായി അഭിനയിക്കുന്നത് കൊണ്ട് തന്നെ നല്ല കായിക അധ്വാനം ചിത്രത്തിന് വേണ്ടി അഭിനേതാക്കൾ ചെയ്തിട്ടുണ്ട് എന്നുള്ളത് ടീസറിൽ നിന്നും വ്യക്തമാണ്.
ബിബിൻ പോൾ സാമുവലാണ് ചിത്രത്തിന്റെ സംവിധാനവും എഡിറ്റിങ്ങും. ടോബിത് ചിറയത്താണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ബാലചന്ദ്രനാണ് ഛായാഗ്രഹണം. സായനോര ഫിലിപ്പാണ് സംഗീതം. ഷെഫിൻ മായനാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്.
Related Stories
വലിപ്പാട്ട്, കുറുപ്പ്.. ആഹാ ഇന്ദ്രജിത്ത്!
ഇന്ദ്രജിത്തിന് അനിയന് പൃഥ്വിയുടെ ജന്മദിനസമ്മാനം; കണ്ടവര്‍ പറയുന്നു, ആഹാ!
'മലയാള സിനിമയുടെ സര്‍വ്വനാശം ഉടനെ പ്രതീക്ഷിക്കാം'; സംവിധായകന് വിജിത് നമ്പ്യാര്‍
'റാം' ഒരുങ്ങുന്നു; ചിത്രത്തിൽ താനുമുണ്ടെന്ന് ഇന്ദ്രജിത്