ഇന്ത്യ കടന്ന മലയാളം സ്പൂഫ് Zantoor; ഇതിനെന്തിന് ഇന്റര്പോള്| അക്ഷയ് അഭിമുഖം
ഇനി 10 വർഷം കഴിഞ്ഞാലും 'സന്തൂർ' കമ്പിനി ഇതേ പരസ്യം തന്നെ വീണ്ടും ഇറക്കുമോ? അങ്ങനെയെങ്കിൽ ആ പരസ്യം എങ്ങനെ ആയിരിക്കും? എന്ന ചിന്തയിൽ നിന്നും ഒരു കൂട്ടം യുവാക്കൾ സന്തൂറിന്റെ ഒരു സ്പൂഫ് ആഡ് ഉണ്ടാക്കുകയായിരുന്നു. ശേഷം സംഭവിച്ചത് ചരിത്രം.
വർഷങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന പരസ്യ വാചകങ്ങളാണ് 'ഏത് കോളെജിലാ ?','ഞാനോ കോളെജിലോ ?' , 'നിങ്ങളുടെ ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല' തുടങ്ങിയവ. ഈ വാചകങ്ങൾ കേൾക്കുമ്പോൾ തന്നെ അറിയാം അത് ഏതു പ്രൊഡക്ടിന്റെ പരസ്യമാണെന്ന്. 'സന്തൂർ...സന്തൂർ' എന്ന പരസ്യം കാണാത്ത ഇന്ത്യക്കാർ തന്നെ ഉണ്ടാവാൻ സാധ്യത ഇല്ല. അത്രക്ക് മനസ്സിൽ പതിഞ്ഞൊരു പരസ്യമാണിത്. എത്രയോ വർഷങ്ങളായി സന്തൂർ കമ്പനി പിന്തുടരുന്നൊരു പരസ്യ ഫോർമാറ്റുണ്ട്. സന്തൂറിന്റേതായി പുറത്തുവരുന്ന ഓരോ പരസ്യങ്ങളിലും അതിലെ അഭിനേതാക്കൾ മാറുന്നതല്ലാതെ ഉള്ളടക്കം ഇതുവരെ മാറിയതായി കണ്ടിട്ടില്ല.
ഇനി 10 വർഷം കഴിഞ്ഞാലും 'സന്തൂർ' കമ്പിനി ഇതേ പരസ്യം തന്നെ വീണ്ടും ഇറക്കുമോ? അങ്ങനെയെങ്കിൽ ആ പരസ്യം എങ്ങനെ ആയിരിക്കും? എന്ന ചിന്തയിൽ നിന്നും ഒരു കൂട്ടം യുവാക്കൾ സന്തൂറിന്റെ ഒരു സ്പൂഫ് ആഡ് ഉണ്ടാക്കുകയായിരുന്നു. ശേഷം സംഭവിച്ചത് ചരിത്രം. 'Ads Of Future' എന്ന പേരിട്ട ആ സ്പൂഫ് വീഡിയോ മലയാളക്കരയിൽ നിന്നും സഞ്ചരിച്ച് എത്തിയത് ഇന്റർനാഷണൽ ഓഡിയൻസിന്റെ മുന്നിലേക്കാണ്. സന്തൂറിന് (santoor) പകരം 'Zantoor' എന്ന വാക്കാണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലും,ട്വിറ്ററിലും മറ്റും ഈ വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ട്വിറ്ററിൽ മലയാളികൾ അല്ലാത്ത പ്രേക്ഷകർക്കിടയിലേക്ക് ഈ വീഡിയോ ചെന്നതോട് കൂടി ഇത് യഥാർത്ഥ പരസ്യമാണെന്നും ഇത് ബാൻ ചെയ്യണമെന്നും ആവശ്യപെട്ട് പോലും ചിലർ രംഗത്ത് എത്തി. ഈ വൈറൽ വീഡിയോയുടെ പിന്നണിയിൽ പ്രവർത്തിച്ചത് അക്ഷയ്,സോണി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്.
'Zantoor'നെ കുറിച്ച് ഏഷ്യാവില്ലിനോട് സംവിധായകനായ അക്ഷയ് സംസാരിക്കുന്നു.

ഇത്തരത്തിലൊരു സ്പൂഫ് വീഡിയോ ഉണ്ടാക്കാമെന്ന് എപ്പോഴാണ് തീരുമാനിക്കുന്നത്?
ഞങ്ങൾക്കൊരു ടീം ഉണ്ട്. ടീമില്ലെല്ലാവരും കണ്ടന്റ് ക്രിയേറ്റേഴ്സാണ്. ഇതിന് മുൻപും ഞങ്ങൾ സീറോ ബജറ്റിൽ വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ചിലതൊക്കെ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഓരോ വർക്ക് ചെയ്തു കഴിയുമ്പോഴും ഇനി അടുത്തത് എന്തുചെയ്യുമെന്നുള്ളൊരു ആശങ്ക ഉണ്ടാവാറുണ്ട്. അങ്ങനെ ഇരിക്കവെയാണ് വരുൺ ധവാൻ അഭിനയിച്ച ഹിന്ദിയിലുള്ള സന്തൂറിന്റെ ആഡ് കാണുന്നത്. ഇവർക്ക് ഇതുവരെ ഈ പരസ്യ ഫോർമാറ്റ് മാറ്റി പിടിക്കാനായില്ലേ എന്ന ചിന്തയിൽ നിന്നുമാണ് ഈ സ്പൂഫ് വീഡിയോ ചെയ്യാമെന്ന് നമ്മൾ തീരുമാനിക്കുന്നത്. ഇനി ഭാവിയിലും ഇവർ ഇതേ പരസ്യം തന്നെ ആവുമോ ചെയ്യുന്നത് ?അങ്ങനെയെങ്കിൽ ഓഡിയൻസിനെ ഇവർ എങ്ങനെ കൺവിൻസ് ചെയ്യുമെന്നുള്ള ചിന്തയിൽ നിന്നുമാണ് നമ്മൾ ഈ സ്പൂഫ് വീഡിയോ ചെയ്യാൻ തീരുമാനിക്കുന്നത്.
ആദ്യ കാഴ്ചയിൽ തോന്നുന്ന ഒരു കാര്യം ഈ സ്പൂഫ് വീഡിയോയ്ക്ക് വേണ്ടി വലിയൊരു തുക ചെലവാക്കിയയിട്ടുണ്ട് എന്നാണ്. എത്ര രൂപയായിരുന്നു ഈ വീഡിയോയുടെ ബജറ്റ്?
ഏകദേശം 10,000 രൂപ ബജറ്റിലാണ് നമ്മൾ ഈ സ്പൂഫ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കോസ്റ്റ്യൂം വാടക, കാമറ, ജിമ്പൽ എന്നീ ഉപകരണങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് നമുക്ക് ഇത്രയുമൊരു തുക ചെലവായത്. പ്രൊഡക്ഷൻ സൈഡിൽ നമ്മടെ കൂടെ പ്രവർത്തിച്ചവരും ഇതിൽ അഭിനയിച്ചവരുമെല്ലാം പരിചയക്കാരാണ്. അതുകൊണ്ട് അവർക്ക് വേണ്ടി പൈസ മുടക്കേണ്ടി വന്നിട്ടില്ല.
എങ്ങനെയാണ് ഈ വീഡിയോ വൈറലാവുന്നത്?
ശരിക്കും ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വീഡിയോ വൈറലാവുന്നത്. ഞങ്ങൾക്ക് യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും ഈ വീഡിയോയ്ക്ക് യൂട്യൂബിൽ നിന്നും അധികം വ്യൂ ലഭിച്ചില്ല. ഇൻസ്റ്റാഗ്രാമിൽ വീഡിയോ പബ്ലിഷ് ചെയ്ത് 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും IGTVയിൽ 1 ലക്ഷം വ്യൂസായിരുന്നു വീഡിയോയ്ക്ക് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിലും,ട്വിറ്ററിലു
ഈ വീഡിയോ ഇന്റർനാഷണൽ തലത്തിൽ എത്തിയത് എങ്ങനെയായിരുന്നു? എന്തായിരുന്നു പ്രതികരണം?
ട്വിറ്ററിലൂടെയും മറ്റുമാണ് ഇന്റർനാഷണൽ ഓഡിയൻസിലേക്ക് ഈ വീഡിയോ എത്തിയത്. ഞങ്ങൾക്ക് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ആളുകളിൽ നിന്നും കിട്ടുന്നത്. ഈ വീഡിയോ ഇഷ്ടപ്പെട്ടവരുണ്ട്. ഇതൊരു സ്പൂഫ് ആണെന്ന് മനസ്സിലാക്കാതെ കണ്ടവരുണ്ട്. സന്തൂർ ഇങ്ങനെ ഒരു പരസ്യം ഇറക്കിയോയെന്ന് വിചാരിച്ച് ഈ വീഡിയോ കണ്ട ആളുകളുണ്ട്. റിഡികുലസ് എന്ന് കമന്റ് ചെയ്തവരുണ്ട്. കോൺടെക്സ്റ്റ് ഇല്ലാതെ കണ്ടാൽ ഈ വീഡിയോ മനസിലാകണമെന്നില്ല.
ഒരു ആഫ്രിക്കൻ സിറ്റിസൺ ട്വിറ്ററിൽ ഈ വീഡിയോ കണ്ടിട്ട് ഇത് നിരോധിക്കണമെന്ന് കമന്റ് ചെയ്തു . ഇന്റർപോളിന്റെ സഹായത്തോട് ഈ വീഡിയോ ബാൻ ചെയ്യണമെന്നായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ഇതൊരു സ്പൂഫ് ആഡ് ആണെന്നുള്ള മറുപടി ഞങ്ങൾ കൊടുത്തു. ഇന്റർനാഷണൽ ഓഡിയൻസിലേക്ക് ഈ വീഡിയോ എത്തിയത് ഞങ്ങളെ സംബന്ധിച്ച് അതിശയകരമായ കാര്യമാണ്.

ഇതിനു മുൻപ് നിങ്ങൾ ചെയ്ത ചില വർക്കുകൾ വൈറലായിട്ടുണ്ട്. അതിനെ കുറിച്ച് പറയുമോ?
'ലൂസിഫറി'ന്റെ സെറ്റിൽ പൃഥ്വിരാജ് എങ്ങനെയാവും ക്ളൈമാക്സ് ചിത്രീകരിച്ചിട്ടുണ്ടാവുക എന്ന ഒരു വീഡിയോ ചെയ്തിരുന്നു. 30 സെക്കൻഡ് ദൈർഘ്യമേ അതിനുണ്ടായിരുന്നുള്ളൂ. അത് കുറെ ആളുകൾ കാണുകയും ഒടുവിൽ സാക്ഷാൽ പൃഥ്വിരാജ് തന്നെ കാണുന്ന സാഹചര്യം ഉണ്ടായി. പിന്നീട് സുപ്രിയ പൃഥ്വിരാജ് അത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. അതായിരുന്നു ഞങ്ങളുടെ ഫസ്റ്റ് വൈറൽ വർക്ക്. ഇന്ത്യൻ സിനിമയിലെ സ്ഥിരം ക്ലീഷെയായ 'നായകന്മാർ കൊക്കയിൽ വീണാൽ കാട്ടുമൂപ്പൻ വന്നു രക്ഷിക്കും' എന്ന ഒരു കോൺസെപ്റ്റായിരുന്നു ഞങ്ങൾ സ്പൂഫായി ചെയ്തതിൽ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു വീഡിയോ.
ക്രൂവിനെ കുറിച്ച് പറയുമോ?
ഞാനൊരു ടെക്കിയാണ്. നാല് വർഷമായി ടെക്നോപാർക്കിൽ വർക്ക് ചെയ്യുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടാണ് ഇൻഡിപെൻഡന്റ് ഫിലിം മേക്കിങ്,വീഡിയോ ക്രിയേഷൻ എന്ന ഫീൽഡിലേക്ക് ഇറങ്ങിയത്. എനിക്കൊപ്പം ടീമിലുള്ളത് മനു,സോണി ,അഭയ് എന്നിവരാണ്. മനു മോഹനാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. സോണി മാത്യുവാണ് എന്റെ കോ-റൈറ്റർ. അഭയ് എന്റെ കസിനാണ്. അവൻ ഈ വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ കണ്ടെന്റ് ക്രിയേറ്റേഴ്സ് ആണെങ്കിലും ഞങ്ങളുടെ ലക്ഷ്യം സിനിമയാണ്.
എന്താണ് ഭാവി പ്രോജക്ടുകൾ ?
ഞങ്ങൾ ഇപ്പോൾ ഒരു ഇൻഡിപെൻഡന്റ് സിനിമയിൽ വർക്ക് ചെയ്യുന്നുണ്ട്. 'ഒളിപ്പോര്' എന്നാണ് പ്രൊജക്ടിന്റെ പേര്. ആക്ഷൻ കോമഡി ഴോണറിലാണ് അത് ഒരുക്കിയിരിക്കുന്നത്. ഞാനാണ് 'ഒളിപ്പോര്' ഡയറക്ട് ചെയ്യുന്നത്. സോണിയാണ് അത് എഴുതിയിരിക്കുന്നത്. 50 മിനുട്ട് ദൈർഘ്യം ഉണ്ട് ഈ ഫിലിമിന്. ഇത്രയും നാൾ ഒ ടിടി റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഒടിടി മാർക്കറ്റ് നമുക്ക് ഇപ്പോൾ അനുകൂലമല്ല, കാരണം അവർക്ക് വേണ്ടത് ഹിന്ദി കണ്ടന്റുകളാണ്. അതുകൊണ്ട് നമ്മൾ ഇപ്പോൾ നല്ലൊരു യൂട്യൂബ് ചാനലിൽ ഈ ഫിലിം റീലിസ് ചെയ്യാനുള്ള പരിഗണനയിലാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'ഞാൻ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യയിലെ ജനങ്ങൾ കാരണമാണ്'; ഒരു കോടി നൽകാനൊരുങ്ങി കാർത്തിക്ക് ആര്യൻ
പ്രധാന മന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി നൽകി അക്ഷയ് കുമാർ
വീരനെ തിരിച്ചുകിട്ടി; ആലുവ ഗാരേജിനു സമീപത്തുനിന്നും
'പേയ്മെന്റ് രൂപയിലോ ഡോളറിലോ?'; പബ്ജിക്ക് പകരം ഫൗജി കൊണ്ടുവന്ന അക്ഷയ് കുമാറിനോട് ചോദ്യവുമായി സോഷ്യൽ മീഡിയ