ഐഫോണിന്റെ പുതിയ മുഖം കാണുമ്പോള്‍ ആന്‍ഡ്രോയിഡിന്റെ മുട്ട് വിറക്കുമോ?
2019ലെ സ്മാര്‍ട്ട് ഫോണുകളുടെ വസന്ത കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോവുന്നത്. ഇത് വെറും ഭംഗി വാക്കല്ല. ഒരുപാട് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ ഇറങ്ങി, ഇനി ഇറങ്ങാനുമുണ്ട്. എന്നാല്‍ ഈ ഫോണുകളെല്ലാം ഇനി ഐഫോണിനോട് മുട്ടാന്‍ തയ്യാറെടുക്കാന്‍ സമയമായി. ഈ വര്‍ഷത്തെ ഐഫോണ്‍ റിലീസ് വിദൂരമല്ല.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഐഫോണ്‍ മൂന്ന് മോഡലുമായി വരുമെന്ന് PhoneArena റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ മോഡല്‍ അനുസരിച്ച് നോക്കുമ്പോള്‍ ഐഫോണ്‍ XI, ഐഫോണ്‍ XI മാക്സ്, ഐഫോണ്‍ XIR എന്നീരിതിയിലാവും പുറത്തിറങ്ങുക.
2018 ഇറങ്ങിയ ഈ മൂന്ന് മോഡലുകളില്‍ ഏറ്റവും ശ്രദ്ധേയമായ ഗുണം ബാറ്ററി ലൈഫാണ്. വലിയ ബാറ്ററി സൈസും, ലോ റെസല്യൂഷന്‍ ഡിസ്പ്ലെയും, ആപ്പിളിന്റെ A12 ബയോണിക്ക് ചിപ്പ്സെറ്റും തുടങ്ങിയ ഇന്റേണല്‍ ഐറ്റംസ് നിലനില്‍ക്കെയാണ് ഈ ബാറ്ററി ലൈഫ് കിട്ടുന്നത്. ഇനി വരാന്‍ പോവുന്ന മോഡലുകളില്‍ ഇതിലും കൂടുതല്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 3,110 mAh ബാറ്ററിയാണ് പുതിയ മോഡലിന് വരാന്‍ സാധ്യത. എന്നാലും ആന്‍ഡ്രോയിഡ് ഫോണുകള്‍ കൊടുക്കുന്ന ബാറ്ററി ഇതുവരെ ഐഫോണ്‍ മറികടന്നിട്ടില്ല.
ചൈനീസ് കമ്പനിയായ ആംപ്രക്സ് ആണ് ഇറങ്ങാനിരിക്കുന്ന ഐഫോണിന്റെ ബാറ്ററി നിര്‍മ്മിക്കുന്നത്. 3110 mAh ഉള്ള ഈ ബാറ്ററിയുടെ നിര്‍മ്മാണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് അക്ഷരം എല്‍ രൂപത്തിലാവും ബാറ്ററി. മുമ്പ് ഉണ്ടായിരുന്ന ഐ രൂപത്തിലുള്ള ബാറ്ററിയേക്കാള്‍ നല്ലത് ഇതാണ്. ഇതുവഴി മറ്റു ആക്സ്സസറീസിക്കുള്ള കൂടുതല്‍ സ്ഥലം ലഭ്യമാവും. ഇങ്ങനെയൊക്കെ ഗുണമുണ്ടെങ്കിലും വലിയ എണ്ണത്തില്‍ ഉണ്ടാക്കാന്‍ പ്രയാസമാണ്.
ആപ്പിള്‍ ഐഫോണ്‍ XIR പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകള്‍:
ബാറ്ററി ലൈഫില്‍ 5% വര്‍ദ്ധനയുണ്ടെങ്കിലും പുറമെയുള്ള ഡിസൈനുകളില്‍ വലിയ മാറ്റളുണ്ടാവില്ല. 6.1 ഇഞ്ച് ഡിസ്പ്ലെയില്‍ നിലവിലെ സ്ക്രീന്‍ റെസല്യൂഷനായ 1792 x 828ല്‍ മാറ്റമുണ്ടാവാം. ക്യാമറയില്‍ കാര്യമായ മാറ്റം വരും. ഡ്യുല്‍ ക്യാമറ മോഡ്യൂളാണ് ഈ വര്‍ഷം വരാന്‍ സാധ്യത. ഒപ്പം ആള്‍ട്രാവൈഡ് സെന്‍സറും. പ്രോസ്സസറിലും മാറ്റം വരും, ആപ്പിളിന്റെ A13 ആയിരിക്കും പുതിയ പ്രോസ്സസര്‍. റാം കൂടാന്‍ സാധ്യതയുണ്ട്. പുതിയ ഫോണില്‍ ഒ.എസ് iOS 13 ആവും. ഐഫോണിന്റെ പുതിയ മുഖത്തിനായി സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വരും.