കനലൊരു തരി മതി സ്റ്റോക്സിന്; ഊതിക്കത്തിച്ച് ഏത് ഗോലിയാത്തിനേയും മലർത്തിയടിക്കും
ഈ മത്സരത്തിനു മുമ്പ് നൂറിലേറെ പന്തുകൾ നേരിട്ടിട്ടും ഒരൊറ്റ സിക്സർ പോലുമടിക്കാൻ കഴിയാതെ ഉഴലുകയായിരുന്ന സ്റ്റോക്സിനെതിരെ ഏറെ വിമർശനങ്ങളും ഉയർന്നിരുന്നു. ആ വിമർശനങ്ങളെയൊക്കെ കാറ്റിൽ പറത്തിയായിരുന്നു സ്റ്റോക്സിന്റെ കിടിലൻ ഇന്നിങ്സ്.
സ്വതവേ മാർക്ക് നേടാൻ എളുപ്പമായ പരീക്ഷകളിലെല്ലാം ശരാശരി മാർക്ക് വാങ്ങി, ഏവരും കഠിനമെന്ന് കരുതുന്ന കണക്ക് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി പ്രോഗ്രസ് റിപ്പോർട്ടുമായി മറ്റു വിദ്യാർഥികളുടെയെല്ലാം അസൂയക്ക് പാത്രമാവുന്ന ചില വിദ്യാർഥികളെ കണ്ടിട്ടില്ലേ? അങ്ങനെയൊരാളാണ് ബെൻ സ്റ്റോക്സെന്ന് പറയാം. ഈ മത്സരത്തിനു മുമ്പ് നൂറിലേറെ പന്തുകൾ നേരിട്ടിട്ടും ഒരൊറ്റ സിക്സർ പോലുമടിക്കാൻ കഴിയാതെ ഉഴലുകയായിരുന്ന സ്റ്റോക്സിനെതിരെ ഏറെ വിമർശനങ്ങളും ഉയർന്നിരുന്നു. ആ വിമർശനങ്ങളെയൊക്കെ കാറ്റിൽ പറത്തിയായിരുന്നു സ്റ്റോക്സിന്റെ കിടിലൻ ഇന്നിങ്സ്.

മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന് ബെന്‍ സ്റ്റോക്സിന്റെയും (107*) മലയാളി താരം സഞ്ജു സാംസണിന്റെയും (54*) തകര്‍പ്പന്‍ ഇന്നിങ്സുകളുടെ പിൻബലത്തിൽ കൈവരിക്കുമ്പോൾ ആവേശത്തിൽ മുൻ ഇന്ത്യൻ ഓപണർ വീരേന്ദ്ര സേവാഗ് ട്വീറ്റ് ചെയ്തതിങ്ങനെ. ഡൽഹി മെട്രോയിൽ ഇരിക്കാനൊരു സീറ്റും ജീവിതത്തിൽ യഥാർത്ഥ പ്രേമവും ഐ പി എൽ പ്ലേ ഓഫിൽ ഒരു ഇടവും കിട്ടുക എന്നത് കഠിനമാണ്. രാജസ്ഥാൻ ഇപ്പോഴും ജീവനോടെയുണ്ട്. ബെൻ സ്റ്റോക്സ്, താങ്കളുടേത് ഔട്ട് സ്റ്റാന്റിങ് ഇന്നിങ്സായിരുന്നു.
59 പന്തുകളിലാണ് സ്റ്റോക്സ് ഈ സീസണില്‍ തന്റെ ആദ്യത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സ്കോര്‍ 60 പന്തില്‍ 14 ബൗണ്ടറികളും മൂന്നു സിക്സറുമടക്കമാണ് സ്റ്റോക്സ് ടീമിന്റെ അമരക്കാരനായത്. സഞ്ജു 31 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്സറും നേടി. ആദ്യ രണ്ടു കളികളിലെ ഫിഫ്റ്റികള്‍ക്കു ശേഷം സഞ്ജുവിന്റെ ആദ്യത്തെ അര്‍ധസെഞ്ച്വറി നേട്ടം കൂടിയാണിത്. റണ്‍ചേസില്‍ 44 റണ്‍സാവുമ്പോഴേക്കും റോബിന് ഉത്തപ്പ (13), നായകന് സ്റ്റീവ് സ്മിത്ത് (11) എന്നിവരുടെ വിക്കറ്റുകള്‍ രാജസ്ഥാനു നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സ്റ്റോക്സ്- സഞ്ജു ജോടി സെഞ്ച്വെറി കൂട്ടുകെട്ടിലൂടെ രാജസ്ഥാന് വിജയം സമ്മാനിച്ചു.

തോറ്റാല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിക്കുമെന്ന വെല്ലുവിളിയുമായി ഇറങ്ങിയ രാജസ്ഥാന് റോയൽസ് പക്ഷേ, ഇത്തവണ എന്തോ മനസിലുറപ്പിച്ചു തന്നെയായിരുന്നു കളത്തിലിറങ്ങിയത്. വമ്പന്‍ റണ്‍ചേസ് നടത്തി പോയിന്റ് ടേബിളിൽ മുന്നിലുള്ള മുംബൈയുടെ കഥ കഴിക്കുമ്പോൾ അത് ഗോലിയാത്തിനെ മലർത്തിയടിച്ച ദാവീദിന്റെ കഥ പോലെയായി. ഇതോടെ ടൂർണമെന്റിൽ ഇനിയും പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനും രാജസ്ഥാന് കഴിഞ്ഞു.
ഐപിഎല്ലിന്റെ 13ാം സീസണ് ക്ലൈമാക്സിലേക്കു നീങ്ങവെ മല്‍സരഫലങ്ങളും പോയിന്റ് പട്ടികയും മാറിമറിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ആദ്യമത്സരത്തിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്സ് മൂന്നാമതുള്ള റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഞെട്ടിച്ചതിനു പിന്നാലെയാണ് രാജസ്ഥാന് റോയല്‍സാണ് ഒന്നാം സ്ഥാനക്കാരും നിലവിലെ ചാംപ്യന്മാരുമായ മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ചത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ അഞ്ചു വിക്കറ്റിനാണ് 195 റണ്‍സ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ 21 ബോളില്‍ ഏഴു സിക്സറുകളും രണ്ടു ബൗണ്ടറിയുമടക്കം 60 റണ്‍സോടെ പുറത്താവാതെ നിന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!