ബ്രാവോയും ഗെയിലുമൊക്കെ ഡാൻസ് മറന്നപ്പോൾ ബിഹു സ്റ്റെപ്പുകളുമായി ആർച്ചർ ആഘോഷിക്കുന്നുണ്ട് കളത്തിൽ
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ യുവ ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കിയശേഷം രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറിന്റെ ബിഹു നൃത്തം വൈറലായി.
വിക്കറ്റെടുത്താൽ നൃത്തച്ചുവടുകൾ വെക്കാറുള്ള ഡ്വയിൻ ബ്രാവോയ്ക്ക് ഈ ഐപി എല്ലിൽ ഇതുവരെയും അതിനുള്ള അവസരം കാര്യമായി കിട്ടിയിട്ടില്ല. പതിവിനു വിപരീതമായി ചെന്നൈയുടെ സ്ഥിതി പരിതാപകരമായി തുടരുന്നത് തന്നെ കാരണം. പിന്നെ മുമ്പ് ഗഗ്നം സ്റ്റൈൽ നൃത്തച്ചുവടുകളുമായി കളം വാണ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിനാവട്ടെ, ഇതുവരെയും പ്ലേയിങ് ഇലവനിൽ പോലും സ്ഥാനം കിട്ടിയിട്ടില്ല. എന്നാലോ, കളിക്കളത്തിൽ നൃത്തച്ചുവടുകളുമായി എത്തുന്നത് മറ്റു ചിലരാണ്...
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ യുവ ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കിയശേഷം രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറിന്റെ ബിഹു നൃത്തം വൈറലായി. ഇന്നിങ്സിലെ ആദ്യപന്തിൽ തന്നെ പൃഥ്വി ഷായെ ക്ലീൻ ബൗൾഡാക്കിയാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ആർച്ചർ ബിഹു നൃത്തം പുറത്തെടുത്തത്. അസമിലെ പരമ്പരാഗത നൃത്തമായ ബിഹു നൃത്തം ആർച്ചർ തകർത്താടുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ ടീമിൽ വിജയറൺ കുറിച്ച് നൃത്തമാടിയ സഹതാരം റിയാൻ പരാഗിനെ അനുകരിച്ചാണ് ആർച്ചർ കളത്തിലും നൃത്തച്ചുവടുകൾ പയറ്റിയത്.
Jofra Archer doing the Assamese folk dance Bihu – one of the few things 2020 has got right ???? #JofraArcher #RRvsDC pic.twitter.com/YlNEI0gtNR
— Ashish Sahani (@AshishCupid11) October 14, 2020
മത്സരത്തിന്റെ ആദ്യ ഓവർ ബോൾ ചെയ്ത ആർച്ചറിന്റെ ആദ്യ പന്ത് പ്രതിരോധിക്കാനുള്ള ഷായുടെ ശ്രമം പരാജയപ്പെടുകയും താരം ക്ലീൻ ഗോൾഡൻ ഡക്കായി പുറത്താവുകയും ചെയ്തു. അതോടെയാണ് നൃത്തച്ചുവടുകളുമായി ആർച്ചർ കളം വാണത്.ഇതിനിടെ റിയാൻ പരാഗും നൃത്തച്ചുവടുമായി ആർച്ചറിനൊപ്പം ചേർന്നു.
കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇതേ വേദിയിൽ രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ച സിക്സർ കുറിച്ചതിനു പിന്നാലെയാണ് റിയാൻ പരാഗ് ഈ നൃത്തച്ചുവടുകൾ ആദ്യമായി പുറത്തെടുത്തത്.
നൃത്തമാടിയെങ്കിലും ആർച്ചറിന്റെ രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസിനോട് 13 റൺസ് പരാജയം ഏറ്റുവാങ്ങി. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ്. രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ചില കാര്യങ്ങൾ ആരുടെയും നിയന്ത്രണത്തിലല്ല, നമുക്ക് കാത്തിരിക്കാം; IPL നടക്കുമോ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഗാംഗുലി
VIDEO: ഈ വർഷം ഐ പി എൽ നടന്നില്ലെങ്കിൽ എത്ര കോടി രൂപ നഷ്ടമാവും?
ഇപ്പോൾ IPL അല്ല, ജനസുരക്ഷയാണ് പ്രധാനം; BCCI തീരുമാനം ഫ്രാഞ്ചൈസികള് പാലിക്കും: ഗാംഗുലി
എങ്ങനെ പരുക്ക് വരാതിരിക്കും; ഒരു വർഷം ആർച്ചർ എറിഞ്ഞത് 400 ലധികം ഓവറുകൾ!