ഗെയിലിനെ ദുബായിൽ സുഖവാസത്തിന് കൊണ്ടുവന്നതാണോ?; പഞ്ചാബേ, വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ..
കുട്ടി ക്രിക്കറ്റിലെ രാജാവായ കിങ്സ് ഇലവന് പഞ്ചാബിന്റെ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ ഈ സീസണില്‍ യുഎഇയിൽ സുഖവാസത്തിന് കൊണ്ടുവന്നതാണോ എന്നാണ് ആരാധകരുടെ ചോദ്യം.
ഐ പി എൽ പാതിവഴിയിലെത്തിയപ്പോഴും അവസരം ലഭിക്കാതെ കഴിയേണ്ടി വന്നവരിൽ സാക്ഷാൽ ക്രിസ് ഗെയിലാണ് മുന്നിൽ. ലോകത്തിലെ ഏത് ട്വന്റി 20 ടീമിലും പ്ലേയിങ് ഇലവനിൽ ഒന്നാമത്തെ ചോയ്സാവുന്ന യൂണിവേഴ്സൽ ബോസിനെ ഇതുവരെയും ടീമിലുൾപ്പെടുത്താൽ പഞ്ചാബിന്റെ കോച്ച് കുംബ്ലെയ്ക്ക് തോന്നിയിട്ടില്ല.
കുട്ടി ക്രിക്കറ്റിലെ രാജാവായ കിങ്സ് ഇലവന് പഞ്ചാബിന്റെ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ ഈ സീസണില്‍ യുഎഇയിൽ സുഖവാസത്തിന് കൊണ്ടുവന്നതാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഓരോ മത്സരത്തിനു മുമ്പും ക്യാപ്റ്റൻ കെ എൽ രാഹുലാവട്ടെ, ഗെയിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ കളിക്കാരനാണെന്ന സർടിഫിക്കറ്റ് നൽകുന്നുണ്ട് താനും.
ഈ സീസണില്‍ കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളി മായങ്ക് അഗര്‍വാളാണ്. ഇരുവരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ ഗെയ്ലിന്റെ വഴിയടയുകയായിരുന്നു.
ഐപിഎല്ലില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ അവിഭാജ്യ ഘടകമാണ് ഈ 41 കാരന്. പഞ്ചാബ് ഈ സീസണിലെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിട്ടും ഗെയ്ല് ടീമിനു പുറത്തു തന്നെയാണ്.
ഗെയിലിന്റെ ടി20 റെക്കോർഡുകൾ ഇതാ:
1- ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ വ്യക്തിഗത സ്കോര്‍ അദ്ദേഹത്തിന്റെ (175) പേരിലാണ്. അന്ന് ഗെയിൽ സെഞ്ച്വറി തികച്ചത് 30 പന്തുകളിൽ നിന്ന്. ടി20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി.
2- ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതും ഗെയ്ല് തന്നെ (326 സിക്സര്‍).
3- 125 മത്സരങ്ങളിൽ നിന്നായി 4484 റൺസും 18 വിക്കറ്റുമാണ് ഐ പിഎല്ലിലെ ഗെയിലിന്റെ സമ്പാദ്യം. അതും 151. 3 എന്ന സ്ട്രൈക്ക് റേറ്റിൽ. ഇതിൽ ആറ് സെഞ്ച്വറിയും ഉൾപ്പെടും, ഐപിഎല്ലിലെ ഒരു കളിക്കാരനും ഇത്ര സെഞ്ച്വറിയെണ്ണം ഇല്ല.
4- എല്ലാ ട്വന്റി 20 മത്സരങ്ങളിലേയും കൂടി ഏറ്റവും കൂടുതൽ റൺസ് (13,296 runs - as of April 2020)
5- ടി20 യിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ.
6- ഏറ്റവും കൂടുതൽ ടി20 സെഞ്ച്വറികൾ (22)
7- ഐപിഎല്ലിലെ വേഗതയേറിയ 4000 റൺസ്
8- 300 IPL സിക്സർ തികയ്ക്കുന്ന ആദ്യ കളിക്കാരൻ
9- പരാജയപ്പെട്ട കളിയിലെ ഉയർന്ന സ്കോർ (151*)
10 ഒരു ടി20 ഫൈനലിലെ ഉയർന്ന സ്കോർ (146*)
11- യുവരാജ്, ഹസ്രത്തുള്ള സാസൈ എന്നിവർക്കൊപ്പം പങ്കുവക്കുന്ന വേഗതയേറിയ ടി20 ഫിഫ്റ്റി, 12 പന്തുകളിൽ നിന്ന്.
12- ഒരു ടി20 ഇന്നിങ്സിലെ ഏറ്റവും കൂടുതൽ സിക്സറുകൾ- 18 എണ്ണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!