മൈക്കൽ വോൺ വരെ പറഞ്ഞു, ഈ ദേവദത്ത് ഒരുപാട് വർഷങ്ങൾ ഇന്ത്യൻ ജഴ്സിയിൽ വേണം; എന്നിട്ടും ടീമിന്റെ പടിക്കൽ നിർത്തി സെലക്ടർമാർ പേന മടക്കി
സാധാരണ ഗതിയിൽ ഈ ഐ പി എല്ലിലും ആർസിബിയ്ക്ക് വേണ്ടി പാർഥിപ് പട്ടേൽ തന്നെ ഓപൺ ചെയ്യുമെന്ന് കരുതിയിരുന്ന വേളയിലാണ് സർപ്രൈസ് പാക്കേജായി ദേവദത്ത് അരങ്ങേറുന്നത്. അസാമാന്യ ഫോമിൽ താരം ബാറ്റ് ചെയ്തതോടെ പാർഥിവിന് ഒരു മത്സരത്തിൽ പോലും അവസരവും കിട്ടിയില്ല. ദേവദത്ത് എന്ന താരത്തിന്റെ ഉദയവുമായി.
കഴിഞ്ഞ ദിവസമാണ് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കൽ വോൺ ബാംഗ്ലൂരിന്റെ പുതിയ ഓപണറും ഈ ഐ പി എല്ലിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ പ്രമുഖനുമായ മലയാളി താരം ദേവദത്ത് പടിക്കലിനെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്. ദേവദത്തിനെപ്പോലുള്ള കളിക്കാരനെ ഇന്ത്യൻ ജഴ്സിയിൽ ഒരുപാട് വർഷങ്ങൾ കളിക്കുന്നത് തനിക്ക് കാണണമെന്നായിരുന്നു വോണിന്റെ ആശംസ.
പക്ഷേ, ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അവസരം ലഭിക്കാതിരുന്ന മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനോട് ചെയ്ത നീതിനിഷേധത്തോടൊപ്പം ദേവദത്തിനോടും സെലക്ഷൻ കമ്മിറ്റി ചെയ്തത് കൊലച്ചതി തന്നെയെന്ന് പറയേണ്ടിവരും, താരത്തിന്റെ ഇതുവരെയുമുള്ള ഐ പി എല്ലിലെ മിന്നും പ്രകടനങ്ങൾ കാണുമ്പോൾ. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളിലായി ആകെ ആറു പേരാണ് ആർസിബി നിരയിൽനിന്ന് ഇടംപിടിച്ചത്. അതിൽ മുഹമ്മദ് സിറാജും ഉമേഷ് യാദവും വാഷിങ്ടൻ സുന്ദറുമുണ്ടെങ്കിലും ഏറ്റവും മികച്ച ഫോമിൽ കളിച്ച ദേവ്ദത്തിന് ഇടം ലഭിക്കാത്തത് ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയുമായിട്ടുണ്ട്.
സാധാരണ ഗതിയിൽ ഈ ഐ പി എല്ലിലും ആർസിബിയ്ക്ക് വേണ്ടി പാർഥിപ് പട്ടേൽ തന്നെ ഓപൺ ചെയ്യുമെന്ന് കരുതിയിരുന്ന വേളയിലാണ് സർപ്രൈസ് പാക്കേജായി ദേവദത്ത് അരങ്ങേറുന്നത്. അസാമാന്യ ഫോമിൽ താരം ബാറ്റ് ചെയ്തതോടെ പാർഥിവിന് ഒരു മത്സരത്തിൽ പോലും അവസരവും കിട്ടിയില്ല. ദേവദത്ത് എന്ന താരത്തിന്റെ ഉദയവുമായി.
ദേവദത്ത് പടിക്കലിന്റെയും എസ് ധോണിയുടെയും ജൻമദിനം ഒരേ ദിവസമാണ്. ജൂലൈ 7. മലപ്പുറത്തെ എടപ്പാളിൽ നിന്ന് കുടുംബം പിതാവിന്റെ ജോലിയുടെ ഭാഗമായി ഹൈദരാബാദിലേക്ക് ചേക്കേറി. ഇതിനിടെ മകന്റെ ക്രിക്കറ്റ് പ്രേമം മൂലം പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റും പന്തും വാങ്ങിക്കൊടുത്തു. പതിയെ ദേവദത്ത് വളരുകയായിരുന്നു.
അക്കാദമിയില്‍ പരിശീലനം തുടങ്ങിയ ദേവ് അധികം വൈകാതെ അണ്ടര്‍ 14 കര്‍ണാടക ടീമിലെത്തി. പിന്നാലെ കര്‍ണാടക പ്രീമിയര്‍ ലീഗിലെ ബല്ലാരി ടസ്കേഴ്സിലും മൂല്യമുള്ള താരമായി. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ നേടിയ 609റണ്‍സും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നേടിയ 580റണ്‍സും ദേവിനെ ഇന്ത്യ അണ്ടര്‍ 19 ടീമിലും ഇന്ത്യ എ ടീമിലും എത്തിച്ചു. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബ്രോഡ്കാസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മൈക്ക് ഹസണ് പിന്നീട് റോയല്‍ ചലഞ്ചേഴിസിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവനായി എത്തിയതോടെ ദേവ്ദത്തിന് ഏറെ ആരാധിക്കുന്ന റോൾ മോഡൽ വിരാട് കോഹ്ലിയുടെ ആര്‍സിബിയിലേക്കുള്ള പ്രവേശനവുമായി.
ഇപ്പോൾ ഈ ഐപിഎല്ലിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നായി മാറിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം. സൂര്യകുമാറിന്റെ അവിശ്വസനീയ പ്രകടനത്തെക്കുറിച്ച് വാചാലരാകുമ്പോഴും, ആരും കാണാതെ പോകാൻ പാടില്ലാത്തൊരു പ്രകടനവും കഴിഞ്ഞ മത്സരത്തിൽ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ദേവദത്തിന്റേതായി പിറന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർ സിബി നിരയിൽ ആദ്യ പവർപ്ലേയിൽ ജോഷ്വ ഫിലിപ്പിനൊപ്പം ദേവ്ദത്ത് പുറത്തെടുത്തത് അവിശ്വസനീയ പ്രകടനമായിരുന്നു. ദേവ്ദത്ത് മത്സരത്തിലാകെ നേടിയത് 45 പന്തിൽ 74 റൺസാണ്. ഇതിൽ 12 ഫോറും ഒരു സിക്സും ഉൾപ്പെടുന്നു. ഒടുവിൽ ബുമ്രയുടെ പന്തിൽ ബോൾട്ടിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയെങ്കിലും ആർസിബിയുടെ ടോപ് സ്കോറർ പട്ടം സ്വന്തമാക്കിയാണ് ദേവ്ദത്ത് മടങ്ങിയത്. യുവരാജ് സിങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു പടിക്കലിന്റെ ചില ഷോട്ടുകൾ. ഫീൽഡിങ്ങിലും അസാമാന്യ മികവുകാട്ടിയ ദേവ്ദത്ത്, മുംബൈയ്ക്കെതിരെ സൗരഭ് തിവാരിയെ പുറത്താക്കാൻ എടുത്ത പറക്കും ക്യാച്ചും അതിമനോഹരമായ മുഹൂർത്തമായി.
ഐപിഎൽ 13–ാം സീസണിൽ 12 ഇന്നിങ്സുകളിൽനിന്ന് 34.75 ശരാശരിയിൽ 417 റൺസാണ് ഇതുവരെ ദേവ്ദത്തിന്റെ സമ്പാദ്യം. ഇതിൽ നാല് അർധസെഞ്ചുറികളും ഉൾപ്പെടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!