സ്പാർക്കില്ലെന്ന് പറഞ്ഞ റിതുരാജിനെക്കുറിച്ച് ധോണി ഇപ്പോൾ പറയുന്നു; അയാളെ വേണ്ടവിധം വിശകലനം ചെയ്യാനായില്ല, പിന്നെ ഒരു പന്ത് കൊണ്ട് ഒരാളെ അളക്കാനാവില്ലല്ലോ!
മത്സരത്തിൽ താരമായത് റുതുരാജ് ഗെയ്ക് വാദ് എന്ന ധോണി തന്നെ മുൻതോൽവിയുടെ പ്രെസന്റേഷൻ സമയത്ത് വേണ്ടത്ര സ്പാർക്കില്ലെന്ന് പറഞ്ഞ യുവതാരമാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരം അർധസെഞ്ച്വറിയുമായി ചെന്നൈയുടെ വിജയശിൽപിയാവുന്നത്.
ആദ്യമത്സരങ്ങളിലെ പരാജയത്തിനൊടുവിൽ വിജയവഴിയിലാണ് ചെന്നൈ. ടൂർണമെന്റിൽ നിന്ന് ഏതാണ്ട് പുറത്തായെങ്കിലും ഏത് ടീമിന്റേയും പ്ലേ ഓഫിലുള്ള അത്താഴം മുടക്കുന്ന മൂഡിലാണ് അവരുടെ വിജയങ്ങളെല്ലാം. ആവേശം അവസാനപന്ത് വരെ നീണ്ട മത്സരത്തിനൊടുവിൽ രവീന്ദ്ര ജഡേജയുടെ ഇരട്ട സിക്സറുകൾ വിജയം കൊണ്ടുവന്നപ്പോൾ കൊൽക്കത്തയ്ക്ക് അത്യാവശ്യമായിരുന്ന വിജയമാണ് അവർ തട്ടിപ്പറിച്ചെടുത്തത്.
മത്സരത്തിൽ താരമായത് റുതുരാജ് ഗെയ്ക് വാദ് എന്ന ധോണി തന്നെ മുൻതോൽവിയുടെ പ്രെസന്റേഷൻ സമയത്ത് വേണ്ടത്ര സ്പാർക്കില്ലെന്ന് പറഞ്ഞ യുവതാരമാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരം അർധസെഞ്ച്വറിയുമായി ചെന്നൈയുടെ വിജയശിൽപിയാവുന്നത്. ഇതിനൊപ്പം ഈ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും ഗെയ്ക്വാദ് തന്നെ.

കൊൽക്കത്ത ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ബാക്കി നിൽക്കെയാണ് ഗെയ്ക് വാദിന്റെ അർധസെഞ്ച്വറിയുടെ ബലത്തിൽ ചെന്നൈ മറികടന്നത്.
നേരത്തെ രാജസ്ഥാനെതിരായ മത്സരവും തോറ്റതോടെ പ്രെസന്റേഷൻ സമയത്തെ ധോണിയുടെ തോൽവിയ്ക്കുള്ള കാരണം പറച്ചിൽ വിവാദമായിരുന്നു. രാജസ്ഥാനെതിരായ മത്സര ശേഷം സിഎസ്കെ ടീമിലെ യുവതാരങ്ങളുടെ അഭാവത്തെക്കുറിച്ച് ധോണി പ്രതികരിച്ചത് വേണ്ടത്ര സ്പാർക്കില്ലാത്തവരാണ് ചെന്നൈയുടെ യുവതാരങ്ങളെന്നും അതുകൊണ്ടാണ് അവരെ ഉൾപ്പെടുത്താത്തത് എന്നുമായിരുന്നു. പ്രധാനമായും അതിന്റെ മുന ചെന്ന് പതിച്ചത് ആദ്യമത്സരത്തിൽ പൂജ്യനായി ഔട്ടായ ഗെയ്ക് വാദിൻരെ നേർക്ക് തന്നെയായിരുന്നു.
പിന്നീട് മുൻതാരങ്ങളടക്കം സോഷ്യൽ മീഡിയയിൽ ധോണിയ്ക്കെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. മുമ്പ് ഗാംഗുലി ക്യാപ്റ്റനായപ്പോൾ ടീമിലെത്തിയ താരമാണ് ധോണി. ഗാംഗുലിയുടെ കീഴിൽ ആദ്യ 4 മത്സരങ്ങളിൽ ധോണി ആകെ നേടിയ റൺസ് 7.33 ആവറേജിൽ വെറും 22 റൺസ് മാത്രമായിരുന്നു. ഉയർന്ന സ്കോറാവട്ടെ, 12 ഉം. അന്ന് ഗാംഗുലി സ്പാർക്കില്ലെന്ന് പറഞ്ഞ് പുറത്തിരുത്തിയിരുന്നെങ്കിൽ ഇന്നീ കാണുന്ന ധോണി ഉണ്ടാകുമായിരുന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
ഈ മത്സരത്തിലും ഗെയ്ക് വാദ് അർധസെഞ്ച്വറി നേടിയതോടെ പ്രെസന്റേഷൻ സമയത്തെ വാക്കുകളും ക്രിക്കറ്റ് ആരാധകർ കൗതുകത്തോടെയാണ് ശ്രവിച്ചത്.
പ്രെസന്റേഷൻ സമയത്തെ ധോണിയുടെ വാക്കുകൾ ഇതാ:
മത്സരത്തിലെ ക്ലൈമാക്സാണ് ഞങ്ങൾക്ക് അനുകൂലമായി ഭവിച്ചത്. ഈ സീസണിൽ ജഡേജ മികച്ച രീതിയിലാണ് ഞങ്ങൾക്കായി കളിച്ചത്. ഡെത്ത് ഓവറുകളിൽ ജഡേജ മാത്രമാണ് ഞങ്ങൾക്കായി സ്കോർ നേടിയത്. മറ്റൊരാൾ കൂടി ജഡേജയ്ക്ക് തുടക്കം മുതലേ കൂട്ടുണ്ടായിരുന്നെങ്കിൽ നന്നായേനെ. റിതുരാജ് അദ്ദേഹത്തിന്റെ കഴിവുകൾ ലോകത്തിനു മുന്നിൽ കാട്ടിക്കൊണ്ടിരിക്കുകയാണ്. നേരത്തെ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തെ വേണ്ടവിധത്തിൽ വിശകലനം ചെയ്യാനൊന്നും സമയം കിട്ടിയിരുന്നില്ല. കഴിവുള്ള യുവതാരങ്ങളിലൊരാളായി വളരുകയാണ് അദ്ദേഹം. അദ്ദേഹം കൂടുതൽ സംസാരിക്കുന്ന ആളൊന്നുമല്ല. ഒരാളുടെ മനസിനുള്ളിൽ നടക്കുന്ന സമ്മർദങ്ങൾ അവർക്ക് മാത്രമല്ലേ അറിയൂ. ആദ്യമത്സരത്തിൽ അദ്ദേഹത്തെ ഇറക്കിയപ്പോൾ സ്റ്റെപ് ഔട്ട് ചെയ്ത് കളിച്ച് ആദ്യപന്തിൽ തന്നെ ഔട്ടാവുകയായിരുന്നു അദ്ദേഹം. പക്ഷേ ഒരു പന്ത് കൊണ്ട് ഒരാളെ അളക്കാനാവില്ലല്ലോ. അദ്ദേഹം തനിക്ക് കിട്ടിയ അവസരങ്ങളെ ഉപയോഗിച്ച വിധം ആവേശം കൊള്ളിക്കുന്നതാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!