അടുത്ത 7 മത്സരങ്ങളും ജയിക്കും, നോക്കൗട്ടിലുമെത്തും; പഞ്ചാബ് കളിക്കാൻ കൂട്ടിയില്ലെങ്കിലും ഗെയിലിന് ടീമിൽ വൻ ആത്മവിശ്വാസമുണ്ട്
ഞങ്ങള്‍ എല്ലാ മത്സരങ്ങളും വിജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. അത് ഇപ്പോഴും സാധ്യമാണ്. ക്രിസ് ഗെയ്ല് പറയുന്നു.
താരസമ്പുഷ്ടമാണെങ്കിലും തുടർതോൽവികളുടെ പേരിൽ ആരാധകരടക്കം തള്ളിപ്പറഞ്ഞ ടീമാണ് കിങ്സ് ഇലവൻ പഞ്ചാബ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഏതാണ്ട് ടൂർണമെന്റിൽ നിന്ന് പുറത്തായ ടീം വരാനിരിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ നോക്കൗട്ടില്‍ എത്താന്‍ സാധിക്കൂ. അവസരത്തിനൊത്ത് ഉയരാത്തതില്‍ ടീമിനെതിരെ വ്യാപക വിമര്‍ശവും ഉയരുന്നുണ്ട്. എന്നാൽ ഇതൊക്കെ തള്ളിക്കളഞ്ഞ പഞ്ചാബിന്റെ താരവും സൂപ്പർ സ്റ്റാറുമായ ക്രിസ് ഗെയിൽ പറയുന്നു, പഞ്ചാബിന്റെ അടുത്ത ഏഴ് മത്സരങ്ങളും വിജയിക്കും. നോക്കൗട്ടിലും എത്തും!
ഈ സീസണില്‍ ഇതുവരെയും പഞ്ചാബ് അദ്ദേഹത്തെ കളത്തിലിറക്കിയിട്ടില്ല. നേരത്തെ തന്നെ ഇറങ്ങേണ്ട ഗെയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.
ഞങ്ങള്‍ എല്ലാ മത്സരങ്ങളും വിജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. അത് ഇപ്പോഴും സാധ്യമാണ്. ക്രിസ് ഗെയ്ല് പറയുന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ഞങ്ങളുള്ളതെന്ന് അറിയാം. പക്ഷേ എന്നാലും ഇപ്പോഴും പ്ലേ ഓഫിലെത്താനുള്ള വഴികളൊന്നും അടഞ്ഞിട്ടില്ല. മുന്നോട്ട് പോകാനുള്ള ഏക വഴി ഇവിടെ നിന്നുള്ള എല്ലാ മത്സരങ്ങളും ജയിക്കുക എന്നത് മാത്രമാണ്. ഞങ്ങള്‍ അത് ചെയ്ത് കാണിക്കാന്‍ പോവുകയാണ്. ഗെയ്ല് ആത്മവിശ്വാസത്തോടെ പറയുന്നു.
അതേസമയം കിംഗ്സ് ഇലവന് പേജില്‍ ഗെയ്ല് അടുത്ത മത്സരത്തിൽ കളിക്കുമെന്ന കാര്യം അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ആരാധകരേ, യൂണിവേഴ്സ് ബോസ് തിരിച്ചെത്തിയിരിക്കുന്നു. നിങ്ങളെല്ലാവരും ഒരുപാട് കാത്തിരുന്നു എന്ന് എനിക്കറിയാം. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്, അതല്ലെങ്കില്‍ എന്തെങ്കിലും വലുത് യൂണിവേഴ്സ് ബോസിന് വീണ്ടും സംഭവിക്കണം. അതുണ്ടാവില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഗെയ്ല് പങ്കുവെച്ച വാർത്ത ഇങ്ങനെ.
നേരത്തെ ആദ്യ മത്സരം മുതല്‍ ഗെയ്ലിനെ കളിപ്പിക്കാതിരിക്കുന്നതില് കുംബ്ലെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അതേസമയം മറ്റൊരു വിദേശതാരമായ ഗ്ലെന്‍ മാക്സ്വെല് പുറത്തിരിക്കാനാണ് സാധ്യത. വെറും 58 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!