ഈ ഐ പിഎല്ലിൽ താരസമ്പന്നമായ ടീമാണെങ്കിലും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയരുന്നതിൽ പരാജയപ്പെട്ട ടീമുകളിലൊന്നാണ് രാജസ്ഥാൻ റോയൽസ്. അവരുടെ ഈ പരിതാപരമായ അവസ്ഥയ്ക്ക് കാരണമാവട്ടെ, ഒരു പരിധി വരെ തുഗ്ലക്കിയൻ ആശയങ്ങളുമായി ടോസിനിറങ്ങുന്ന സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസിയും. താരസമ്പുഷ്ടമാണെങ്കിലും ടീമെന്ന നിലയിലുള്ള ഒത്തിണക്കം നഷ്ടപ്പെട്ടതും ക്യാപ്റ്റൻസിയിലെ തെറ്റായ തീരുമാനങ്ങളുമാണ് രാജസ്ഥാനെ ഈ നിലയിലേക്ക് കൊണ്ടെത്തിച്ചതെന്ന് പറയാം. ഫോമിലില്ലാഞ്ഞിട്ടുപോലും ക്യാപ്റ്റനായത് കൊണ്ട് സ്മിത്തിനെ പുറത്തിരുത്താനും ആവാത്ത ഗതികേടിയാണ് ടീം. ഡേവിഡ് മില്ലറെ പോലൊരു ആക്രമണകാരിയായ, ടി20 യ്ക്ക് ചേർന്ന കളിക്കാരൻ സൈഡ് ബെഞ്ചിലുമിരിക്കുമ്പോഴാണ് ഈ ദുരവസ്ഥ. ഇതിനൊപ്പം ബാറ്റിങ് ഓർഡറിലെ മാറ്റങ്ങളും രാജസ്ഥാനെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. സ്മിത്തിന്റെ തുഗ്ലക്കിയൻ ആശയങ്ങൾ രാജസ്ഥാനെ ഏത് വിധത്തിലാണ് ബാധിക്കുന്നതെന്ന് കാണാം. IPL 2020 INSIDE EDGE