വീറോടെ നേടിയത് ജയവും മാൻ ഓഫ് ദി മാച്ചും; മത്സരശേഷം സ്വന്തമാക്കിയത് ധോണിയുടെ ഇരുനൂറാം IPL മത്സരത്തിലെ ജഴ്സി, ഇത്തവണ ആരാധനാപൂർവം
ഇതിനു മുമ്പും ബട്ലർ തന്റെ ആരാധനാപുരുഷനാണ് ധോണിയെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. 2014 ൽ ധോണിയുടെ ഒപ്പോടു കൂടിയ ജഴ്സി സ്വന്തമാക്കി ബട്ലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
രാജസ്ഥാൻ റോയൽസ് ചെന്നൈയെ തോൽപിച്ച് ടൂർണമെന്റിൽ ഇനിയും അവശേഷിക്കാനുള്ള പ്രതീക്ഷകൾക്ക് ചിറകു മുളപ്പിച്ചപ്പോൾ ജോസ് ബട്ലറായിരുന്നു വിജയശിൽപി. പതിവിനു വിപരീതമായി അഞ്ചാമനായി ഇറങ്ങി പുറത്താകാതെ ബട്ലർ നേടിയ 48 പന്തിൽ നിന്നുള്ള 70 റൺസായിരുന്നു ചെന്നെയെ തകർത്തത്. മറുവശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും പന്തിന്റെ ഗതിയൊന്നും മനസിലാവാതെ കഥയറിയാതെ ക്യാപ്റ്റൻ സ്മിത്ത് ബാറ്റ് വീശുമ്പോഴും ബട്ലർ വീരോചിതമായി ഒരറ്റത്ത് നിന്ന് യഥേഷ്ടം റൺസ് വാരിക്കൂട്ടുകയായിരുന്നു..
എന്നും ചെന്നെയ്ക്കെതിരെ തിളങ്ങിയ ചരിത്രമാണ് ബട്ലർക്കുള്ളത്. മിനിമം 200 റൺസെടുത്തവരിൽ ചെന്നെെയ്ക്കെതിരെ ഏറ്റവും വലിയ ആവറേജും ബട്ലറുടെ പേരിലാണ്. 72 ആണ് ബട്ലറുടെ ചെന്നൈയ്ക്കെതിരെയുള്ള ആവറേജ്.
ചെന്നൈയ്ക്കെതിരെ ഉയർന്ന ആവറേജുള്ള കളിക്കാരുടെ ലിസ്റ്റ് ഇതാണ്..
Buttler: 72Sparkles
Marsh: 49
Simmons: 47
Bisla: 46
Russell: 45
Pant: 44
Watson: 43.6
Kane: 43
Kohli: 42
കളിയിലെ മാൻ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടത് ബട്ലർ തന്നെയായിരുന്നു. പക്ഷേ ഇതിനൊപ്പം ബട്ലർക്ക് ഒരു ഇരട്ടി മധുരവും ലഭിച്ചു. മത്സരശേഷം ചെന്നൈ നായകനും ഇതിഹാസതാരവുമായ ധോണി തന്റെ ജഴ്സി ബട്ലർക്കു നൽകി. തന്റെ 200 ാമത് ഐ പി എൽ മത്സരമായിരുന്നു ധോണിയ്ക്ക് ഇത്. ഈ മത്സരത്തിൽ ധോണി ധരിച്ച ജഴ്സിയുമായി സന്തോഷം അടക്കാനാവാതെ നിൽക്കുന്ന ബട്ലറുടെ ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇതിനു മുമ്പും ബട്ലർ തന്റെ ആരാധനാപുരുഷനാണ് ധോണിയെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. 2014 ൽ ധോണിയുടെ ഒപ്പോടു കൂടിയ ജഴ്സി സ്വന്തമാക്കി ബട്ലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!