കഴിഞ്ഞ കളി മാറ്റിക്കളിക്കാനാകുമോ?; ഡിവില്ല്യേഴ്സിന്റെ ആറാം സിക്സര്‍ ഇംപാക്ട് കോഹ്ലിയിലാണ്
22 പന്തില്‍ 55ാം റണ്‍സ് കുറിക്കുമ്പോള്‍ ടീമിന്റെ ജയം ഉറപ്പിക്കുക മാത്രമല്ല ഡിവില്ല്യേഴ്സ് ചെയ്തത്.
കിങ്സ് ഇലവന് പഞ്ചാബിന് എതിരായ മത്സരത്തില്‍ എബി ഡിവില്ലിയേഴ്സിനെ ബാറ്റിങ് ഓര്‍ഡറില്‍ ആറാം സ്ഥാനത്തേക്ക് താഴ്ത്തിയ വിരാട് കോഹ്ലിയുടെ തീരുമാനത്തിന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ കനത്ത വില നല്‍കേണ്ടിവന്നിരുന്നു. അഞ്ച് ബോളില്‍ രണ്ട് റണ്‍സുമായി ഡിവില്ല്യേഴ്സ് തല താഴ്ത്തിയപ്പോള്‍ പഴിമുഴുവന്‍ കേട്ടത് കോഹ്ലിയായിരുന്നു.
രാജസ്ഥാന് റോയല്‍സിനെതിരെ ആ പിഴവ് തിരുത്തി കോഹ്ലിയും ഡിവില്ല്യേഴ്സും. 22 പന്തില്‍ 55ാം റണ്‍സ് കുറിക്കുമ്പോള്‍ ടീമിന്റെ ജയം ഉറപ്പിക്കുക മാത്രമല്ല ഡിവില്ല്യേഴ്സ് ചെയ്തത്. പകരം നമ്പര്‍ മാറ്റിയുള്ള കളിക്ക് ഇനി കോഹ്ലി തുനിയേണ്ട എന്ന മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
രാജസ്ഥാന് ഉയര്‍ത്തിയ 178 റണ്‍സിന്റെ വിജയലക്ഷ്യം തൊടാന്‍ അവസാന രണ്ട് ഓവറില്‍ ബാഗ്ലൂരിന് 35 റണ്‍സ് വേണമായിരുന്നു. മൂന്ന് സിക്സറിലൂടെ ഡിവില്ല്യേഴ്സ് അതിന്റെ ഭാരം പകുതി കുറച്ചു. പിന്നെ ജയം അനായാസം. അതിന് മുമ്പേ തന്നെ മൂന്ന് സിക്സ് കൂടി അടിച്ച ഡിവില്ല്യേഴ്സ് കഴിഞ്ഞ കളിയിലെ കുടിശിക ആദ്യമേ തീര്‍ത്തിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ മത്സരഗതി മറ്റൊന്നാകുമായിരുന്നു എന്ന വിലയിരുത്തിലിന് അര്‍ഥമില്ല. നല്ല കൂട്ടുകെട്ടുണ്ട് ഉണ്ടാക്കിയ ശേഷം പിന്നീട് സ്കോറിങ് വേഗത്തിലാക്കുക എന്നായിരുന്നു റോയല്‍സിന്റെ ലക്ഷ്യം പിന്തുടരുമ്പോള് കോഹ്ലി ഡിവില്ല്യേഴ്സിനോട് പറഞ്ഞത്. ധൃതികൂട്ടാതെ തുടങ്ങിയ ഇന്നിങ്സില്‍ അധികം പാളിപ്പോകാതെ ഗെയിം പ്ലാന്‍ പ്രാവര്‍ത്തികമായി. അവസാനം ജയിക്കാന്‍ എത്രവലിയ ടാര്‍ഗറ്റ് മുന്നിലുണ്ടെങ്കിലും എത്തിപ്പിടിക്കാം എന്ന ആത്മവിശ്വാസത്തോടെയായിരുന്നു ഡിവില്ല്യേഴ്സിന്റെ ബാറ്റ് വീശല്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന് സ്മിത്തിന്റെ അര്‍ധ സെഞ്ച്വറിയും ഉത്തപ്പയും 41ഉം കൊണ്ട് ഉയര്‍ത്തിയത് 178 റണ്‍സിന്റെ വെല്ലുവിളിയായിരുന്നു. 32 പന്ത് നേരിട്ട് 43 റണ്‍സ് നേടിയ കോഹ്ലിയും 37 പന്തില്‍ 35 റണ്‍സ് എടുത്ത ദേവ് ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചിന്റെ (16) തുടക്കത്തിലെ മടക്കത്തിന്റെ കോട്ടം തീര്‍ത്തിരുന്നു. എങ്കിലും അവസാന ഓവറുകളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വലിയ സ്കോര്‍ ആയിരുന്നു. ജയ്ദേവ് ഉദ് കട്ടിന്റെ 19ാം ഓവറില്‍ മൂന്ന് സിക്സര്‍ പറത്തി ഡിവില്ല്യേഴ്സ് 25 റണ്‍ വാരിക്കൂട്ടിയില്ലായിരുന്നുവെങ്കില് കളി കോഹ്ലിയും സംഘത്തിനും കൈവിട്ട് പോകുമായിരുന്നു.
മത്സരത്തിന് ശേഷം കോഹ്ലി ഡിവില്ല്യേഴ്സിന്റെ ബാറ്റിങ് മികവിനെ പ്രകീര്‍ത്തിക്കാന്‍ മടിച്ചില്ല. ഈ ഐപിഎല്ലിലെ മോസ്റ്റ് ഇംപാക്ട്ഫുള്‍ പ്ലയര്‍ എന്നാണ് ഡിവില്ലേഴ്സിനെ കോഹ്ലി വിശേഷിപ്പിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!