ഇതൊരു കളി മാത്രം, തോറ്റ് പുറത്തായെങ്കിലും നിങ്ങൾ വിജയികൾ തന്നെ; ഭർത്താവിന്റെ ടീമിനെ ആശ്വസിപ്പിച്ച് സാക്ഷി ധോണിയുടെ കവിത
ഇപ്പോൾ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ, തന്റെ ഭർത്താവിന്റെ ടീമിനെ ആശ്വസിപ്പിച്ച് കവിതയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി സിങ്.
ചെന്നെയെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ അധ്യായമായിരുന്നു ഈ ഐ പി എൽ. കളിച്ച എല്ലാ സീസണിലും പ്ലേ ഓഫിലെത്താറുള്ള ടീം ഇത്തവണ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ്. ടെക്നിക്കലായി പറയുകയാണെങ്കിൽ ടീം ടൂർണമെന്റിൽ നിന്ന് ഏതാണ്ട് പുറത്താവുകയും ചെയ്തു. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിരാട് കോഹ്ലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ചെങ്കിലും, രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനോട് തോറ്റതോടെയാണ് ധോണിയും സംഘവും പുറത്തായത്. ഇപ്പോൾ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ, തന്റെ ഭർത്താവിന്റെ ടീമിനെ ആശ്വസിപ്പിച്ച് കവിതയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി സിങ്.
ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലുമാണ് ചെന്നൈയുടെ പോരാളികൾ എക്കാലവും ‘സൂപ്പർ കിങ്സ്’ ആയിരിക്കുമെന്ന് ദ്യോതിപ്പിച്ച് സാക്ഷി കവി പോസ്റ്റ് ചെയ്തത്. ഇത് വെറും കളി മാത്രം എന്ന് ആരംഭിക്കുന്ന സാക്ഷിയുടെ കവിത ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ഔദ്യോഗിക പേജിലും പങ്കുവച്ചിട്ടുണ്ട്.
ഇത് വെറും കളി മാത്രം, ചിലപ്പോൾ ജയിക്കും മറ്റു ചിലപ്പോൾ തോൽക്കും. കടന്നുപോയ വർഷങ്ങൾക്കിടെ ആവേശക്കൊടുമുടിയേറ്റിയ വിജയങ്ങൾ എത്രയോ ഉണ്ട്. അപൂർവമെങ്കിലും കുത്തിനോവിച്ച തോൽവികളും. ഒന്ന് ആഘോഷിക്കാനുള്ളതെങ്കിൽ രണ്ടാമത്തേത് ഹൃദയം തകർക്കുന്നതാണ്. ചിലർ ജയിക്കും, ചിലർ തോൽക്കും, ഇത് വെറുമൊരു കളി മാത്രം. ഒട്ടേറെ അഭിപ്രായക്കാർ, വ്യത്യസ്ത പ്രതികരണങ്ങൾ.. വികാരങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനെ തകർക്കാതിരിക്കട്ടെ. തോറ്റ് സ്തബ്ധരാകുമ്പോൾ കളത്തിൽനിന്നുള്ള മടക്കം സുദീർഘമെന്ന് തോന്നും. ആഘോഷശബ്ദങ്ങളും നിശ്വാസങ്ങളും വേദന കൂട്ടും. പിടിച്ചുനിൽക്കാൻ തുണ ഉൾക്കരുത്ത് മാത്രമാണ്. നിങ്ങൾ മുൻപേ വിജയികളാണ്, ഇപ്പോഴും വിജയികൾ തന്നെ! പോരാളികൾ പൊരുതാൻ ജനിച്ചവരാണ്, അവർ നമ്മുടെ ഹൃദയങ്ങളിലും മനസ്സിലും എന്നും സൂപ്പർ കിങ്സ് തന്നെ! സാക്ഷി കുറിച്ച വരികൾ ഇങ്ങനെ.
???????????? pic.twitter.com/beoQX3aOuR
— Sakshi Singh ????????❤️ (@SaakshiSRawat) October 25, 2020
ഇതിനകം തന്നെ സോഷ്യൽ മീഡിയയിലും സാക്ഷിയുടെ കവിത വൈറലായിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!