കഴിഞ്ഞ കളിക്കു ശേഷം വാർണർ 2016 ഓർമിപ്പിച്ചത് വെറുതെയല്ല; പ്ലേ ഓഫിലേക്കുള്ള എൻട്രി രാജകീയം
തോറ്റാൽ പുറത്തു പോവുമായിരുന്ന മത്സരത്തിൽ വാർണറുടെ ആത്മവിശ്വാസത്തെ ആയുധമാക്കി ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു രാജകീയമായി തന്നെ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്സ് ഹൈദരാബാദ് കാലെടുത്തു വെച്ചു. അതും പരിക്കിനു ശേഷം രോഹിത് ശർമ കളത്തിലിറങ്ങിയ മത്സരത്തിൽ സാക്ഷാൽ മുംബൈ ഇന്ത്യൻസിനെ നാണം കെടുത്തി തന്നെ.
കഴിഞ്ഞ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് എണ്ണം പറഞ്ഞ ജയവുമായി കളം നിറഞ്ഞപ്പോൾ ക്യാപ്റ്റൻ ഡേവിഡ് വാർണർ ആത്മവിശ്വാസത്തോടെ പ്രെസന്റേഷൻ സമയത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. '2016 ലും ഇതേ പോലത്തെ അവസ്ഥയായിരുന്നു ഞങ്ങൾക്ക്. പക്ഷേ, ഞങ്ങൾ അവസാനമൂന്ന് മത്സരങ്ങൾ ജയിച്ച് പ്ലേ ഓഫിലെത്തുകയും കപ്പടിക്കുകയും ചെയ്തിട്ടുണ്ട്. ഈ കളി എന്തായാലും ജയിക്കണമെന്നറിയാമായിരുന്നു. അതേ പോലെ തന്നെയാണ് അടുത്ത മത്സരവും.
തോറ്റാൽ പുറത്തു പോവുമായിരുന്ന മത്സരത്തിൽ വാർണറുടെ ആത്മവിശ്വാസത്തെ ആയുധമാക്കി ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു രാജകീയമായി തന്നെ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്സ് ഹൈദരാബാദ് കാലെടുത്തു വെച്ചു. അതും പരിക്കിനു ശേഷം രോഹിത് ശർമ കളത്തിലിറങ്ങിയ മത്സരത്തിൽ സാക്ഷാൽ മുംബൈ ഇന്ത്യൻസിനെ നാണം കെടുത്തി തന്നെ.
പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്. ഈ ജയത്തോടെ മറ്റൊരു മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു.
നായകന്റെ കളി പുറത്തെടുത്ത ഡേവിഡ് വാര്‍ണറും (85*) ഓപ്പണിങ് പങ്കാളി വൃദ്ധിമാന്‍ സാഹയും (58*) നേടിയ തകര്‍പ്പന്‍ ഫിഫ്റ്റികളാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കി മാറ്റിയത്. 58 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് വാര്‍ണര്‍ 85 റണ്‍സെടുത്തതെങ്കില്‍ സാഹ 45 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്സറും നേടി. സൂപ്പർ ബോളർമാരായ ബുംമ്രയേയും ബോൾട്ടിനേയും പുറത്തിരുത്തിയ തീരുമാനത്തെ കൂടിയാണ് സൺറൈസേഴ്സ് അവസരോചിതമായി ഉപയോഗിച്ചത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈയെ മികച്ച ബൗളിങിലൂടെ ഹൈദരാബാദ് എട്ടു വിക്കറ്റിനു 149 റണ്‍സില്‍ ഒതുക്കുകയായിരുന്നു. പൊള്ളാര്‍ഡിന്റെ (41) ഇന്നിങ്സാണ് മുംബൈയെ മോശമല്ലാത്ത സ്കോറിലെത്തിച്ചത്. സൂര്യകുമാര്‍ യാദവ് (36), ഇഷാന് കിഷന് (33), ക്വിന്റണ്‍ ഡികോക്ക് (25) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. മൂന്നു വിക്കറ്റെടുത്ത സന്ദീപ് ശര്‍മയാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. ജാസണ്‍ ഹോള്‍ഡറും ഷഹബാസ് നദീമും രണ്ടു വിക്കറ്റ് വീതമെടുത്തു..
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ബാംഗ്ലൂരിനെതിരെ 9 ഇന്നിങ്സിൽ എട്ടും അർധസെഞ്ച്വറികൾ, 80.29 ശരാശരിയോടെ 562 റൺസ്; ഭീകരനാണ് വാർണർ!
'ദിൻഡ' അക്കാദമിയിലെ പുതിയ പ്രഫസറല്ല, ക്വാറന്റൈനു ശേഷം ടോസിടുന്നതിന് തൊട്ട് മുമ്പാണ് കമ്മിൻസിന് കളിക്കാനുള്ള അനുമതി ലഭിച്ചത്
ആ ചൊല്ല് സത്യം, യോർക്കറുകൾ കളി ജയിപ്പിക്കും; വാർണറുടെ ടീം ആകെ എറിഞ്ഞ 16 യോർക്കറുകളിൽ 9 എണ്ണവും നടരാജൻ വക..
രാജസ്ഥാൻ 'മരുഭൂമി'യിലേക്കും മണൽ കയറ്റിയയച്ച് മുംബൈ; വിജയം ആധികാരികം, പോയിന്റ് പട്ടികയിൽ തലപ്പത്ത്