മുംബൈ ഇന്ത്യൻസ് ആവേശകരമായ ഫൈനലിൽ ഒരു റൺസിന് റൈസിങ് പൂനെയെ തോൽപ്പിച്ച് മൂന്നാമതും കപ്പടിച്ച വർഷമായിരുന്നു 2017. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ തിളക്കമാർന്ന മുഹൂർത്തമായിരുന്നു അത്. പതിവു പോലെ ആ ഐ പി എല്ലിലും ഏറ്റവും കൂടുതൽ റൺസടിച്ച് ഓറഞ്ച് ക്യാപ്പണിഞ്ഞത് ഓസീസ് വെടിക്കെട്ട് ഓപണറും സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ താരവുമായ ഡേവിഡ് വാർണറായിരുന്നു. കൂടുതൽ വിക്കറ്റെടുത്തതും ഒരു ഹൈദ്രാബാദ് താരം തന്നെ. ഇന്ത്യൻ പേസറായ ഭുവനേശ്വർ കുമാർ. ഇംഗ്ലീഷ് ഓൾറൗണ്ടറും ലോകകപ്പ് ഹീറോയുമായ ബെൻ സ്റ്റോക്സ് ആയിരുന്നു തന്റെ ഓൾ റൗണ്ട് മികവോടെ ടൂർണമെന്റിലെ താരമായി മാറിയത്. ആ ഐ പി എല്ലിന്റെ വിശേഷങ്ങളറിയാം, IPL RECAP 2017